z4 സ്മാര്‍ട്ട് ഫോണ്‍ ആമസോണില്‍ വില്‍പന തുടങ്ങി

സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയായ മോട്ടൊറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് ഔദ്യോഗികമായി അവതരിപ്പിക്കും മുന്‍പെ ആമസോണില്‍ വില്‍പന തുടങ്ങി. മോട്ടൊറോളയുടെ മോട്ടോ z4 ഹാന്‍ഡ്‌സെറ്റാണ് കമ്ബനി ഔദ്യോഗികമായി അവതരിപ്പിക്കും മുന്‍പെ മസോണ്‍ വഴി വില്‍പന തുടങ്ങിയത്.ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് വച്ച ഫോണ്‍ നിരവധി ഉപയോക്താക്കള്‍ ഇതിനകം വാങ്ങി. മാട്ടോ z4 ഹാന്‍ഡ്‌സെറ്റ് ആമസോണില്‍ വിറ്റിരുന്നത് 499.99 ഡോളറിനായിരുന്നു (ഏകദേശം 35,000 രൂപ).

6.4 ഇഞ്ച് ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് ഒഎല്‍ഇഡി സ്‌ക്രീനാണുള്ളത്. 128 ജിബി ഇന്റേണല്‍ മെമ്മറിയും 4ജിബി റാമുമാണ് ഫോണിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി. 48 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. മുന്‍ ക്യാമറ 25 മെഗാപിക്‌സലാണ്.

ആന്‍ഡ്രോയിഡ് പൈ ഒഎസ് ആണ് ഫോണിനുള്ളത്. രണ്ട് സിംങ് കാര്‍ഡുകള്‍ ഉപയോഗിക്കാനായി ഇരട്ട സിം സ്ലോട്ടും ഉണ്ട്. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 3600 എംഎഎച്ച്‌ ആണ്.