റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി വന്ന ബോട്ട്​ മുങ്ങി കുട്ടികളടക്കം എട്ട്​ പേര്‍ മരിച്ചു

ബംഗ്ലാദേശ്​: മ്യാന്മറില്‍നിന്ന്​ ബംഗ്ലാദേശിലേക്ക്​ റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി വരുകയായിരുന്ന ബോട്ട്​ മുങ്ങി കുട്ടികളടക്കം എട്ട്​ പേര്‍ മരിച്ചു. 20ഒാളം പേരെ കാണാതായി. ബംഗ്ലാദേശിനെയും മ്യാന്മറിനെയും വേര്‍തിരിക്കുന്ന നാഫ്​ നദി മുറിച്ചുകടക്കവെയാണ്​ 50ലധികം പേരുണ്ടായിരുന്ന ബോട്ട്​ മുങ്ങിയതെന്ന്​ ബംഗ്ലാദേശ്​ ബോര്‍ഡ്​ ഗാര്‍ഡ്​ ഏരിയ കമാന്‍ഡര്‍ ലഫ്​. കേണല്‍ എസ്​.എം. ആരിഫുല്‍ ഇസ്​ലാം...

ഇന്ത്യന്‍ ഐടി ജീവനക്കാര്‍ അനധികൃത കുടിയേറ്റക്കാരല്ല: ജയ്റ്റ്ലി

വാഷിങ്ടന്‍; വീസ നയങ്ങളില്‍ യുക്തിസഹമായ തീരുമാനമെടുക്കണമെന്ന് അമേരിക്കയോട് ഇന്ത്യ. എച്ച് 1ബി വീസയില്‍ അമേരിക്കയിലേക്കെത്തുന്ന ഇന്ത്യന്‍ ഐടി ജീവനക്കാര്‍ അനധികൃത സാമ്പത്തിക കുടിയേറ്റക്കാരാണെന്ന നിലപാട് ശരിയല്ലെന്നും ജയറ്റ്‌ലി പറഞ്ഞു. രാജ്യാന്തര നാണ്യനിധിയുടെയും ലോക ബാങ്കിന്റെയും വാര്‍ഷികയോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. അനധികൃതമായി വരുന്നവരെപ്പറ്റിയാണ് ആശങ്ക. എന്നാല്‍ ഇന്ത്യക്കാരെല്ലാം നിയമത്തിനു വിധേയമായാണ്...

ട്രംപിന്റെ നിലപാടുകള്‍ അപകടകരമാണെന്ന് ഹിലരി ക്ലിന്റണ്‍

വാഷിംഗ്ടണ്‍: ഉത്തരകൊറിയ-ഇറാന്‍ വിഷയങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് ഹിലരി ക്ലിന്റണ്‍. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറുമെന്ന ട്രംപിന്റെ പ്രസ്താവനയെ വലിയ അപകടം എന്ന് ഹിലരി വിശേഷിപ്പിച്ചു. ട്രംപ് ഏതിരാളികളെ പ്രകോപിപ്പിക്കുകയാണെന്നും മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരി പറഞ്ഞു. ഉത്തരകൊറിയയുമായും ഇറാനുമായും നയതന്ത്രപരിഹാരമാണ് ആവശ്യമെന്ന്...

വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് മൈക്രോസോഫ്റ്റ്

വാഷിങ്ടണ്‍: വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് വിവിധ സൈബര്‍ ടൂളുകള്‍ ഹാക്ക് ചെയ്തെടുത്തത് ഉത്തരകൊറിയയിലെ സൈബര്‍ വിദഗ്ധരാണ്. അവ ഉപയോഗിച്ചാണ് വാനാക്രൈക്ക് രൂപം നല്‍കിയതെന്ന് തനിക്കുറപ്പാണെന്നും സ്മിത്ത് പറഞ്ഞു....

ഫിലിപ്പീന്‍സില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിരോധിത വസ്തു; ക്യാപ്റ്റന്‍ മലയാളി

ടോക്കിയോ; ഇന്ത്യക്കാരായ 26 ജീവനക്കാരുമായി പസിഫിക് സമുദ്രത്തില്‍ മുങ്ങിയത് നിരോധിതവസ്തു കടത്തിയ കപ്പലാണെന്ന് വെളിപ്പെടുത്തല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഫിലിപ്പീന്‍സ് തീരത്താണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരുമായി കപ്പല്‍ മുങ്ങിയത്. 15 പേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ള 11 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മലയാളിയായ രാജേഷ് നായരായിരുന്നു കപ്പലിന്റെ ക്യാപ്റ്റന്‍. ഇദ്ദേഹവും കാണാതായവരില്‍ ഉള്‍പ്പെടുന്നു. നിക്കല്‍...

ഐവറി കോസ്റ്റില്‍ വിമാനം കടലില്‍ തകര്‍ന്ന് വീണു

അബിജാന്‍: ഐവറി കോസ്റ്റില്‍ ചരക്കു വിമാനം കടലില്‍ തകര്‍ന്ന് വീണു. കനത്ത പേമാരിയിലും മിന്നലിലുമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. രണ്ടുപേര്‍ കൂടി മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച രാവിലെയോടെ ആയിരുന്നു അപകടം. ഐവറി കോസ്റ്റിലെ പ്രധാന നഗരമായ അബിജാനിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു...

യുഎസിനെ ലക്ഷ്യമിട്ട് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്ന് സൂചന

സോള്‍: യുഎസിനെ ലക്ഷ്യമിട്ട് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയും യുഎസും സംയുക്ത നാവികാഭ്യാസ പ്രകടനം നടത്തുന്നതിനോടുള്ള പ്രതിഷേധമായാണ് ഈ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ ഒരുങ്ങുന്നതെന്നാണ് സൂചന. പോങ്ങ്യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചത്തെ സൈനികാഭ്യാസത്തില്‍...

അഫ്ഗാനിലും സിറിയയിലും ഐഎസിനെതിരെ അമേരിക്കന്‍ സൈനിക നടപടി

കാബൂള്‍; യു.എസ് സൈന്യത്തിന്റെ കനത്ത ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ക്ക് കനത്ത ആള്‍നാശം. യുഎസ് പിന്തുണയോടെയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ആക്രമണത്തിനൊടുവില്‍ റാഖ നഗരവും ഐഎസ് ഉപേക്ഷിച്ചു. നൂറിലധികം ഐഎസ് ഭീകരര്‍ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന റാഖയെ മോചിപ്പിക്കാന്‍ മാസങ്ങളായി യുഎസ്...

പാക് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ട്രംപ്

വാഷിങ്ടണ്‍: പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ താന്‍ ആരംഭിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം പാക് സൈന്യം ഭീകരശൃഖംലയായ ഹഖാനികളുടെ പിടിയില്‍നിന്ന് അമേരിക്കന്‍- കനേഡിയന്‍ കുടുംബത്തെ രക്ഷപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് നേതാക്കളുമായും പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം താന്‍ ആരംഭിച്ചതായി ട്രംപ് വ്യക്തമാക്കിയത്....

നിലപാട് മയപ്പെടുത്തി ട്രംപ്; ഉത്തരകൊറിയയുമായി ചര്‍ച്ചയാകാം

വാഷിംങ്ടണ്‍: നിലപാടുകള്‍ മയപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ വിഷയത്തില്‍ ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ഉത്തര കൊറിയയുമായുള്ള നയതന്ത്ര നിലപാടുകളില്‍ അയവ് വരുത്തുന്നതായുള്ള സൂചനകള്‍ ട്രംപ് നല്‍കിയത്. ഉത്തരകൊറിയയില്‍ സംഭവവികാസങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണ് ഞങ്ങള്‍. അത്...

ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കും; ഉറപ്പുകളില്‍ നിന്ന് പിന്‍മാറി ട്രംപ്

വാഷിങ്ടന്‍: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി കരാറുമായി ബന്ധപ്പെട്ടുള്ള ഉറപ്പുകളില്‍നിന്നു പിന്മാറുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യുഎസ് നയങ്ങളിലെ സുപ്രധാനമായ വ്യതിചലനം കൂടിയാണ് ട്രംപ് ഈ പ്രഖ്യാപനത്തിലൂടെ പുറത്തു വിട്ടത്. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണു ആണവ കരാര്‍ സംബന്ധിച്ച...

ചൈനീസ് അതിര്‍ത്തി ശക്തമാക്കാന്‍ നടപടിയുമായി ഇന്ത്യ; നാലു ചുരങ്ങളെ ബന്ധിപ്പിച്ച് പാത നിര്‍മ്മിക്കും

ന്യൂഡല്‍ഹി: ദോക് ലാ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യചൈനാ അതിര്‍ത്തി ശക്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കരസേനാ കമാന്‍ഡര്‍മാരുടെ യോഗം തീരുമാനിച്ചു. അതിര്‍ത്തിയിലെ വെല്ലുവിളികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. 4000 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തി പ്രദേശത്തു റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണു...

ഫിലിപ്പീന്‍സ് തീരത്ത് കപ്പല്‍ മുങ്ങി; 11 ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍

ടോക്കിയോ: ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായി. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണിത്. 26...

കൊറിയന്‍ മേഖലയില്‍ നാവികാഭ്യാസത്തിനൊരുങ്ങി അമേരിക്ക

സോള്‍; ഉത്തര കൊറിയയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് കൊറിയന്‍ മേഖലയില്‍ അടുത്തയാഴ്ച സംയുക്ത നാവികാഭ്യാസം നടത്തുമെന്ന് അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. തുടര്‍ച്ചയായ ആണവ മിസൈല്‍ പരീക്ഷണങ്ങളിലൂടെ ഉത്തരകൊറിയ അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കുമെതിരെ നിരന്തരം വെല്ലുവിളി ഉയര്‍ത്തിയിരുന്നു. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കെ ഫലത്തില്‍...

ആണവായുധങ്ങള്‍ ഒഴിവാക്കില്ല; രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ല: ഇന്ത്യ

ജനീവ;ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാനില്ലെന്ന് ഇന്ത്യ. ആണവായുധങ്ങള്‍ ഒഴിവാക്കാനാകില്ല. അത് രാജ്യസുരക്ഷയ്ക്ക് അനിവാര്യമാണ്. അതേസമയം ആണവ സ്‌ഫോടന പരീക്ഷണങ്ങള്‍ നടത്തില്ലെന്ന നിലപാടില്‍ രാജ്യാന്തര സമൂഹത്തിനൊപ്പം ഉറച്ചു നില്‍ക്കും. യുഎന്‍ പൊതുസഭയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. നിരായുധീകരണം സംബന്ധിച്ച യുഎന്‍ ആലോചനാ സമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ...

സ്വര്‍ണം,വെളളി തരികള്‍ ശുദ്ധീകരണ പ്ലാന്റില്‍

സൂറിക്: സ്വിറ്റ്‌സര്‍ലന്‍ഡിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകളില്‍ കഴിഞ്ഞ വര്‍ഷം 43 കിലോ സ്വര്‍ണവും മൂന്നു ടണ്‍ വെള്ളിയും അരിച്ചെടുത്തു. ആകെ 31 ലക്ഷം ഡോളര്‍ (20 കോടി രൂപ).സ്വിസ് വാച്ച് നിര്‍മ്മാണ കമ്പനി പുറന്തള്ളുന്ന മലിനജലത്തില്‍ നിന്നാണ് ഈ തരികള്‍ അരിച്ചെടുത്തത്. സ്വിറ്റസര്‍ലന്‍ഡിലെ ജൂറയില്‍ നിന്നും സ്വര്‍ണ ശുദ്ധീകരണശാലകളുള്ള...

യുഎസ് വിരട്ടല്‍: താലിബാന്‍ ഭീകരരില്‍നിന്ന് ദമ്പതികളെ മോചിപ്പിച്ചു പാക് സൈന്യം

  ഇസ്ലാമാബാദ്: അമേരിക്കയുടെ ഭീഷണിയില്‍ താലിബാന്റെ തടവിലായിരുന്ന കുടുംബത്തെ പാകിസ്ഥാന്‍ മോചിപ്പിച്ചു. താലിബാന്‍ ഭീകരര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യു.എസ്-കനേഡിയന്‍ ദമ്ബതികളെയും മൂന്നു കുഞ്ഞുങ്ങളെയുമാണ് തടവിലാക്കിയത്. ഇവരെയാണ് സൈന്യം മോചിപ്പിച്ചു. ഇത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും സ്ഥിരീകരണം വന്നു കഴിഞ്ഞു. യു.എസ് പൗരയായ കയ്റ്റ്‌ലന്‍ കോള്‍മനെയും ഇവരുടെ...

യുനസ്‌കോയില്‍ നിന്ന് അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും പിന്മാറുന്നു

ജെറുസലേം: യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷണല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ (യുനസ്‌കോ) നിന്ന് അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും പിന്മാറുന്നതായി പ്രഖ്യാപിച്ചു. യുനസ്‌കോയില്‍ നിന്നും പിന്മാറുന്നു എന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. യുനസ്‌കോ പാരമ്പര്യം കാത്തുസംരക്ഷിക്കുന്നതിന് പകരം അത് തകര്‍ക്കുകയാണ്...

ദുബായിലെ സ്‌കൂളില്‍ വന്‍ തീപിടുത്തം

ദുബായി: ദുബായിലെ അല്‍ ഖലീജ് സ്‌കൂളില്‍ വന്‍ തീപിടുത്തം. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്നും 2,200 ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വ്യാഴാഴ്ച രാവിലെ 11.50നാണ് തീപിടിത്തം ഉണ്ടായതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തി. 12.20ഓടെ തീ...

സൗദി സ്വദേശിവല്‍ക്കരണം; വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍

റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അഞ്ചു പദ്ധതികള്‍ ആരംഭിക്കുന്നു. തൊഴില്‍ വിപണിയില്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യം, സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്കു നിയമനം തുടങ്ങിയവയാണു ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. തൊഴില്‍രംഗത്ത് വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനും തീരുമാനമുണ്ട്. ജോലിക്കാരായ...

മെക്‌സിക്കന്‍ ജയിലില്‍ കലാപം; 16 പേര്‍ കൊല്ലപ്പെട്ടു

മോണ്‍ടെറി: വടക്കന്‍ മെക്‌സിക്കോയിലെ ജയിലില്‍ കലാപം. 16 പേര്‍ കൊല്ലപ്പെട്ടു. സുവോ ലിയോണ്‍ സംസ്ഥാന ജയിലിലാണ് കലാപം നടന്നത്. കലാപത്തിന്നിടെ ആരും രക്ഷപ്പെട്ടിട്ടില്ല. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. 250 തടവുകാരാണ് ജയിലില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയത്. മൂന്ന് ഗാര്‍ഡുമാരെ തടവുപുള്ളികള്‍ ബന്ദികളാക്കി. പിന്നീട് സുരക്ഷാസേന എത്തിയാണ് ഇവരെ...

ഉത്തരകൊറിയെ പ്രകോപിപ്പിച്ച് യു.എസിന്റെ ബോംബര്‍ വിമാനങ്ങള്‍

വാഷിങ്ടണ്‍ : ഉത്തരകൊറിയയുടെ അതിര്‍ത്തിക്കുസമീപം ബോംബര്‍ വിമാനങ്ങള്‍ പറത്തി യുഎസ്. യുഎസ് വ്യോമസേനയുടെ ബി-1ബി പോര്‍വിമാനങ്ങളാണു ഉത്തര കൊറിയയെ ഭയപ്പെടുത്താനായി യുഎസ് ഉപയോഗിച്ചത്. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു യുഎസിന്റെ സൈനിക പ്രകടനം. ഇതാദ്യമായാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റര്‍ വിമാനങ്ങളുമായി ചേര്‍ന്നു...

കിമ്മിനെ വധിക്കാനുള്ള പദ്ധതിയും ദക്ഷിണ കൊറിയന്‍ യുദ്ധതന്ത്രങ്ങളും ചോര്‍ന്നു

സോള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതി ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം ദക്ഷിണ കൊറിയയുടെ അതീവരഹസ്യ സ്വഭാവമുള്ള യുദ്ധതന്ത്രങ്ങളും ചോര്‍ന്നതായി ആരോപണമുയര്‍ന്നു. ഉത്തര കൊറിയയുടെ ഹാക്കര്‍മാരാണ് ഇവ ചോര്‍ത്തിയതെന്ന് ആരോപിച്ച് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് അംഗം റീ ഛിയാള്‍ഹീ രംഗത്തെത്തി. പ്രതിരോധ മന്ത്രാലയത്തില്‍നിന്നാണ്...

ഉത്തര കൊറിയന്‍ ചരക്ക് കപ്പലുകള്‍ അടുപ്പിക്കാന്‍ അനുവദിക്കരുതെന്ന് യുഎന്‍

ജനീവ; നാല് ഉത്തര കൊറിയന്‍ ചരക്കു കപ്പലുകള്‍ക്ക് ഒരു തുറമുഖങ്ങളിലും പ്രവേശനാനുമതി നല്‍കരുതെന്ന് അംഗരാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ കര്‍ശന നിര്‍ദ്ദേസം . ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി തിരിച്ചും പുറപ്പെട്ട കപ്പലുകള്‍ക്കാണ് വിലക്ക്. ചരിത്രത്തിലാദ്യമായാണ് ഉത്തര കൊറിയന്‍ കപ്പലുകള്‍ക്കെതിരെ യു.എന്നിന്റെ ഇത്തരത്തിലുള്ള നടപടി. ഉത്തര കൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ...

ചന്ദ്രനില്‍ ബഹിരാകാശനിലയം പണിയാന്‍ യുഎസും റഷ്യയും ഒന്നിക്കുന്നു

റഷ്യയും അമേരിക്കയും ബഹിരാകാശത്ത് ഒന്നിക്കുന്നു. 2026 ആകുമ്പോഴേക്കും ചന്ദ്രനില്‍ ബഹിരാകാശനിലയം പണിയാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസും ഇതിനുള്ള കരാറില്‍ ഒപ്പിട്ടു. തമ്മില്‍ മല്‍സരം തുടരുന്ന ലോകശക്തികള്‍ ഇനിയുള്ള കാലം ബഹിരാകാശ മേഖലയില്‍ ഒന്നിച്ച് നീങ്ങാന്‍ ആഗ്രഹിക്കുന്നതായി ഇരുകൂട്ടരും...

സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ വീട്ടു ഡ്രൈവര്‍മാരാണ്. വനിതാ ഡ്രൈവര്‍മാരെ ആവശ്യപ്പെട്ടു കൊണ്ട് റിക്രൂട്ടിംഗ് കമ്പനികള്‍ രംഗത്ത് വന്നു തുടങ്ങി. ഈ...

വീടിനു പുറത്ത് നിര്‍ത്തിയ കുട്ടിയെ കാണാതായി; പിതാവ് അറസ്റ്റില്‍

ടെക്സസ്: പാൽ കുടിക്കാത്തതിന് രാത്രി വീടിന് പുറത്ത് നിർത്തിയ മൂന്ന് വയസുകാരിയെ കാണാതായി. ടെക്സാസിലാണ് സംഭവം. പിതാവ് പരാതി നല്‍കിയെങ്കിലും പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. വെസ്ലി മാത്യൂസ് ആണ് അറസ്റ്റിലായ്ത്. ഷെറിൻ എന്ന മൂന്നു വയസുകാരിയെ പാൽ കുടിക്കാത്തതിനുള്ള ശിക്ഷയായാണ് ഇയാള്‍  വീടിന് പിൻവശത്തുള്ള മരത്തിന് ചുവട്ടിൽ...

ആഞ്ജലീന ജോളി ചാരവനിതയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

  ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളി ചാരവനിതയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നിരവധി ചിത്രങ്ങളില്‍ ചാരവനിതയായി വേഷമിട്ട ആഞ്ജലീന യഥാര്‍ത്ഥ ജീവിതത്തില്‍ ചാര വനിതയായിരുന്നുവെന്ന വാര്‍ത്ത ഹോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ഉഗാണ്ടയിലെ കൊടും കുറ്റവാളി ജോസഫ് കോണിയെ പിടികൂടാനുളള സംഘത്തില്‍ ആഞ്ജലീനയുമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തല്‍ ആണ് ഇപ്പോഴുണ്ടായിരിക്കുന്നത്. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ മെയിലുകള്‍ ചോര്‍ത്തി ഒരു...

ഫ്രിഡ്ത്യൂഫ് നാന്‍സെനിനെ ആദരിച്ച് ഗൂഗിള്‍ ഡൂഡിള്‍

പ്രശസ്ത സാഹസികനും ശാസ്ത്രജ്ഞനുമായ ഫ്രിഡ്ത്യൂഫ് നാന്‍സെന്റെ 156ാം ജന്മദിനം ആഘോഷിച്ച് ഗൂഗിള്‍. ഡൂഡിളിലൂടെയാണ് നാന്‍സെനിന്റെ ഓര്‍മകളെ ഗൂഗിള്‍ ലോകത്തോട് പങ്കു വെയ്ക്കുന്നത്. ഇദ്ദേഹം അറിയപ്പെടുന്ന നയതന്ത്രജ്ഞനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ഫ്രിഡ്ത്യൂഫ് നാന്‍സെനാണ് നാന്‍സെന്‍ പാസ്‌പോര്‍ട്ടുകളുടെ ആദ്യ ഹൈക്കമ്മീഷണര്‍ ആയിരുന്നു. 1861 ഒക്ടോബര്‍ 10ന് നോര്‍വേയില്‍ ജനിച്ച ഇദ്ദേഹം നീന്തല്‍,...

പ്രക്ഷോഭം ശക്തം; തിങ്കളാഴ്ച കാറ്റലന്‍ പാര്‍ലമെന്റ് യോഗം

ബാഴ്‌സിലോന: കാറ്റലോണിയയില്‍ പ്രക്ഷോഭം ശക്തമാകുന്നു. പ്രക്ഷോഭകരെ നേരിടാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കാന്‍ കാറ്റലോണിയ ഹൈക്കോടതി സ്പാനിഷ് പൊലീസിന് നിര്‍ദേശം നല്‍കി. തിങ്കളാഴ്ച കാറ്റലോണിയന്‍ പാര്ലമെന്റ്റ് ചേരുന്നുണ്ട്. നിര്‍ണ്ണായകമായ ഒരു യോഗമായി ഈ പാര്‍ലമെന്റ്റ് യോഗം കണക്കാക്കപ്പെടുന്നു. . ഹിതപരിശോധന നിയമവിരുദ്ധമെന്ന് സ്‌പെയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റിലെ പ്രഖ്യാപനം സ്വതന്ത്ര...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...