ഏഷ്യാകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

ധാക്ക: ഏഷ്യാ കപ്പ് ഹോക്കിയില്‍ വീണ്ടും ഇന്ത്യന്‍ വിജയം. പൂള്‍ എ മത്സരത്തില്‍ ജപ്പാനേയും ബംഗ്ലാദേശിനെയും തകര്‍ത്ത ഇന്ത്യ പാകിസ്താനെതിരെയും വിജയം ആവര്‍ത്തിച്ചു. ധാക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. 17ാം മിനിറ്റില്‍ ചിംഗ്ലെന്‍സാനയുടെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തി. പിന്നീട് 44-ാം മിനിറ്റില്‍ രമണ്‍ദീപ്...

ബേസില്‍ തമ്പിയുടെ മിന്നുന്ന ബൗളിങ്; ഇന്ത്യ എയ്ക്ക് വിജയം

വിശാഖപട്ടണം: ന്യൂസീലന്‍ഡ് എയ്ക്കെതിരെ ഇന്ത്യ എ ടീമിന് മൂന്ന് വിക്കറ്റ് വിജയം. പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ മലയാളി താരം ബേസില്‍ തമ്പിയുടെ ബൗളിങ് മികവാണ് ഇന്ത്യയ്ക്ക് തുണയായത്. കിവീസ് മുന്നോട്ടുവെച്ച 174 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന...

സര്‍പ്രൈസ് അതിഥിയായെത്തിയ ആമിറിന് കിട്ടിയ സര്‍പ്രൈസ് പണി

ഇന്ത്യാ-ഓസ്ട്രേലിയ അവസാന ഏകദിനത്തില്‍ സര്‍പ്രൈസ് അതിഥിയായെത്തിയ ആമിര്‍ഖാനിന് സര്‍പ്രൈസായി തന്നെ പണി കിട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ ക്ഷണം സ്വീകരിച്ചാണ് ആമിര്‍ എത്തിയത്. എന്നാല്‍ മഴ കാരണം കളി മുടങ്ങി. എന്നാല്‍ അതിഥികളായെത്തിയ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആമിര്‍ ഖാനോടും സൈറാ വസീമിനോടും അവതാരകന്‍ ഇന്ത്യയുടെ വനിതാ...

പാകിസ്ഥാനിലേക്ക് ഇനി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ശ്രീലങ്കന്‍ താരങ്ങള്‍

കൊളംബോ: പാകിസ്ഥാനില്‍ വെച്ച് നടത്തുന്ന ക്രിക്കറ്റ് പരമ്പരയില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍. 2009ല്‍ പാകിസ്ഥാനില്‍ വച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളുടെ ഈ തീരുമാനം. ഈ മാസം 29ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പാകിസ്താനെതിരായ ട്വന്റി-20 മത്സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ്...

എല്ലാ കളിയും വിജയിച്ച് ബ്രസീല്‍; ഉത്തര കൊറിയയെ വീഴ്ത്തി സ്‌പെയിനും പ്രീക്വാര്‍ട്ടറില്‍

കൊച്ചി: നൈജറിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനം പൂര്‍ത്തിയാക്കി. അണ്ടര്‍-17 ലോകകപ്പിന്റെ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിങ്കണ്‍ ബ്രസീലിനായി ആദ്യഗോള്‍ നേടി. മത്സരത്തിന്റെ നാലാം മിനിറ്റിലാണ് ലിങ്കന്‍ ലക്ഷ്യം കണ്ടത്. കാലില്‍ കിട്ടിയ പന്ത് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലിങ്കണ്‍ വലയിലെത്തിച്ചു. പിന്നീട് 34-ാം...

തകര്‍പ്പന്‍ വിജയങ്ങളോടെ ജര്‍മനിയും ഇറാനും പ്രീക്വാര്‍ട്ടറില്‍

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ആരാധകരെ സാക്ഷിയാക്കി ജര്‍മനി അണ്ടര്‍-17 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിര്‍ണായകമായ മത്സരത്തില്‍ ഗിനിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ജര്‍മനിയുടെ മുന്നേറ്റം. അതേസമയം ഗോവയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ കോസ്റ്ററീക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഇറാനും പ്രീ ക്വാര്‍ട്ടറില്‍ കടന്നു....

ജി.വി.രാജ അവാര്‍ഡ് അനില്‍ഡയ്ക്കും രൂപേഷിനും

  തിരുവനന്തപുരം: ജി.വി.രാജ സ്പോര്‍ട്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കായിക രംഗത്തെ മികവുറ്റ പ്രകടനത്തിന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുന്ന അവാര്‍ഡാണിത്. അന്താരാഷ്ട്ര അത്ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാറിനുമാണ് മികച്ച കായികതാരങ്ങള്‍ക്കുള്ള ജി.വി.രാജ അവാര്‍ഡ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലൈഫ് ടൈം...

ഇന്ത്യയെ പരാജയപ്പെടുത്തി ഘാന പ്രീ ക്വാര്‍ട്ടറിലേക്ക്

  ന്യൂഡല്‍ഹി: അണ്ടര്‍-17 ലോകകപ്പില്‍ എതിരില്ലാത്ത നാല് ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി ഘാന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഘാനയോടും തോറ്റ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായി. കളി തുടങ്ങി 43-ാം മിനിറ്റിലാണ് ഘാന ആദ്യ ഗോള്‍ നേടിയത്. ക്യാപ്റ്റന്‍ എറിക് ഐഹായായിരുന്നു ഗോള്‍സ്‌കോറര്‍. രണ്ടാം പകുതിയില്‍...

ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ കളിക്കിറങ്ങുന്നു.ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം.ഘാനയോടാണ് ഇന്ത്യ ഇന്ന് മത്സരിക്കുന്നത്. എ ഗ്രൂപ്പിലെ അതിശക്തരായ ഘാനയെ മികച്ച രീതിയില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യക്ക് സാധ്യത നിലനിര്‍ത്തനാകൂ. മത്സരം തുടങ്ങുന്നതിന് മുന്‍പ് തന്നെ നായകന്‍ അമര്‍ജിത്...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നെഹ്‌റ വിരമിക്കുന്നു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ വിരമിക്കുന്നു. വിരമിക്കാനുള്ള തീരുമാനം കോച്ച് രവിശാസ്ത്രിയേയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും നെഹ്‌റ അറിയിച്ചു. നവംബര്‍ ഒന്നിന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ട്വന്റി 20 മല്‍സരത്തോടെയാണ് നെഹ്‌റ കരിയറില്‍ നിന്ന് വിരമിക്കുന്നത്. താരം വിരമിക്കാനുള്ള അഭ്യൂഹം ആസ്‌ട്രേലിയക്കെതിരായ...

മക്കാവൂനെ തകര്‍ത്തു; എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി

ബാംഗ്ലൂര്‍: ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എഎഫ്‌സി ഏഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടി. മക്കാവുനെ 4-1ന് തകര്‍ത്താണ് ഇന്ത്യ യോഗ്യത നേടിയത്. യുഎഇയിലാണ് എഎഫ്‌സി കപ്പ്‌ നടക്കുന്നത്. തുടര്‍ച്ചയായ നാലാം വിജയവുമായാണ് ഇന്ത്യന്‍ സീനിയര്‍ ടീം യോഗ്യത ഉറപ്പാക്കിയത്. ഇന്ത്യക്ക് വേണ്ടി റൗളിന്‍ ബോര്‍ഗസ്, സുനില്‍ ചേത്രി,...

ഇംഗ്‌ളണ്ടും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍; മെക്‌സിക്കോയും ജപ്പാനും പുറത്ത്

ഇംഗ്‌ളണ്ടും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍; മെക്‌സിക്കോയും ജപ്പാനും പുറത്ത് കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ഇംഗ്ലണ്ടും ഫ്രാന്‍സും അണ്ടര്‍-17 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ മെക്സിക്കോയുടെ വെല്ലുവിളി 3-2ന് ഇംഗ്ലണ്ട് മറികടന്നപ്പോള്‍ ജപ്പാനെ ഫ്രാന്‍സ് ഒന്നിനെതിരെ രണ്ട് ഗോളിനാണ് പരാജയപ്പെടുത്തിയത്. 39ാം മിനിറ്റില്‍ ബ്ര്യൂസ്റ്റര്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പിന്നീട്...

ഫുട്ബോള്‍ മൈതാനത്തിലെ ഈ നൂറ്റാണ്ടിന്റെ അബദ്ധം വൈറലാകുന്നു

ഫുട്ബോള്‍ കളിക്കളത്തില്‍ നിരവധി അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഈയിടെ ഒരു ഡച്ച് താരത്തിന് സംഭവിച്ച അബദ്ധം കണ്ടാല്‍ എല്ലാവരും പറയും ഇതാണ് ഫുട്ബോള്‍ മൈതാനത്തിലെ ഈ നൂറ്റാണ്ടിന്റെ അബദ്ധം എന്ന്. ഡെന്നീസ് വാന്‍ ഡ്യുഡെന്‍ എന്ന ഡച്ച് താരമാണ് ഫുട്ബോള്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച ഈ അബദ്ധത്തിന് ഇരയായത്....

ഇംഗ്ലണ്ടിനെതിരേ മെക്‌സിക്കോയ്ക്ക് അഭിമാനപോരാട്ടം

കൊല്‍ക്കത്ത: വിവേകാന്ദ യുവഭാരതി മൈതാനത്ത് അണ്ടര്‍ 17 ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരേ മെക്‌സിക്കോയ്ക്ക് അഭിമാനപ്പോരാട്ടമാണ്. രണ്ടുവട്ടം ചാമ്പ്യന്മാരായിട്ടുള്ള മെക്‌സിക്കന്‍ ടീമിന് ആദ്യ കളിയില്‍ ഇറാഖിനോട് സമനില(1-1) വഴങ്ങേണ്ടിവന്നത് വന്‍ നാണക്കേടായിരുന്നു. ചിലിക്കെതിരെ ജേഡന്‍ സാഞ്ചോയുടെ ഇരട്ടഗോള്‍ മികവില്‍ നേടിയ 4-0 വിജയത്തിന്റെ കരുത്തുമായാണ് ഇംഗ്ലണ്ടിന്റെ വരവ്. ഇന്ദിരാഗാന്ധി...

പാക് ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

സൂറിച്ച്: പാകിസ്താന്‍ ഫുട്ബോള്‍ ഫുട്ബോള്‍ ഫെഡറേഷനെ (പി.എഫ്.എഫ്) ഫിഫ സസ്പെന്‍ഡ് ചെയ്തു. സംഘടനയില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് പറയാണ് നടപടി. പി.എഫ്.എഫിന്റെ അക്കൗണ്ടുകളും ഓഫീസുകളും ഇപ്പോള്‍ കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലാണ്. ഇതാണ് ഫിഫയുടെ നടപടിക്ക് വഴിവച്ചത്. പാകിസ്താന്‍ ഫുട്ബോള്‍ ഫെഡറേഷന് മൂന്നാം കക്ഷികളുടെ സ്വാധീനത്തിലാകുന്നത് ചട്ടങ്ങള്‍ക്കെതിരാണെന്ന് ഫിഫയുടെ...

കാഴ്ച പരിമിതര്‍ക്കുള്ള ക്രിക്കറ്റ്: കേരള ടീമിനെ തിരഞ്ഞെടുത്തു

കോഴിക്കോട്: കാഴ്ചപരിമിതര്‍ക്കായുള്ള ദക്ഷിണമേഖല ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 14 അംഗ കേരള ടീമിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റ് ഒക്ടോബര്‍ 11 മുതല്‍ 15 വരെ കോഴിക്കോട് എന്‍ ഐ ടി ക്രിക്കറ്റ് ഗ്രൗണ്ടിലും തലശ്ശേരി സ്‌റ്റേഡിയത്തും നടക്കും. കര്‍ണാടക, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, പുതുച്ചേരി എന്നിവരാണ് മറ്റു ടീമുകള്‍. മുഹമ്മദ് ഫര്‍ഹാന്‍...

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനുനേരെ ആക്രമണം

ഗുവാഹത്തി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്. ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി 20 വിജയത്തിനുശേഷം മടങ്ങുമ്പോഴാണ് ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ബസിന്റെ ജനാലച്ചില്ല് തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബര്‍സാപാര സ്റ്റേഡിയത്തില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. കല്ലേറില്‍ ബസിന്റെ വലതു വശത്തെ ജനാലച്ചില്ലാണ്...

വീണ്ടും മെസി; ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പിലേക്ക്

ക്വിറ്റോ; ലോകമാകെയുള്ള ആരാധകരുടെ പ്രതീക്ഷ നിറവേറ്റി ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസി ഫോമിലേക്കുയര്‍ന്നപ്പോല്‍ നഷ്ടപ്പെട്ടെന്നു കരുതിയ കളിയില്‍ അര്‍ജന്റീനയ്ക്ക് നിര്‍ണായക ജയം. ഇതോടെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ മുന്‍ ലോകചാംപ്യന്‍മാരായ അര്‍ജന്റീന യോഗ്യത നേടി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ഇക്വഡോറിനെ 3-1ന്...

രണ്ടാം ട്വന്റി 20: ഓസ്‌ട്രേലിയയ്ക്ക് വിജയം; ഹെന്റിക്വസിന് അര്‍ധ സെഞ്ച്വറി

ഗുവാഹത്തി: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് എട്ടു വിക്കറ്റ് ജയം. വിജയമുറപ്പായിരുന്ന മത്സരത്തില്‍ ഓസീസിന് നഷ്ടമായത് ആരോണ്‍ ഫിഞ്ചിന്റെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും മാത്രം വിക്കറ്റുകള്‍. 62 റണ്‍സുമായി മോയ്‌സസ് ഹെന്റിക്വസും 48 റണ്‍സെടുത്ത ട്രാവിസ് ഹെഡും ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 15.3...

ജര്‍മ്മനിയെ തകര്‍ത്ത് ഇറാന്‍ പ്രീ ക്വാര്‍ട്ടറില്‍

പനാജി: ഗോവയില്‍ ജര്‍മനിയെ തകര്‍ത്ത് ഇറാന്റെ തേരോട്ടം. രണ്ടാം വിജയത്തോടെ ഇറാന്‍ ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. ഇറാന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ജര്‍മനിയെ തകര്‍ത്തത്. ഇറാനായി യൂനെസ് ഡെല്‍ഫി ഇരട്ട ഗോള്‍ നേടി. 6ാം മിനിട്ടിലും, 42ാം മിനിറ്റിലുമായിരുന്നു യൂനെസിന്റെ ഗോളുകള്‍. യൂനെസ് ഡെല്‍ഫിക്ക് പകരക്കാരനായി...

കാത്തിരുന്ന ജയം നേടി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍: കൊറിയ പുറത്ത്

കൊച്ചി: കാല്‍പ്പന്തുകളിയിലെ ആവേശം ഉടനീളം നിലനിര്‍ത്തിയ മത്സരത്തിനൊടുവില്‍ കാത്തിരുന്ന ബ്രസീലിയന്‍ വിജയഗാഥ. ആക്രമണത്തെ പ്രതിരോധം കൊണ്ട് നേരിട്ട ഉത്തരകൊറിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പടയ്ക്ക് കീഴടങ്ങിയത്. ഗോള്‍രഹിത ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ഗോളുകള്‍. സ്‌പെയിനിനെതിരായ ആദ്യപോരാട്ടത്തില്‍ ടീമിനു വിജയം സമ്മാനിച്ച ലിങ്കനും പൗളീഞ്ഞോയും ഇത്തവണയും...

സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ഗിനി- കോസ്റ്റാറിക്ക മത്സരം സമനിലയില്‍

പനാജി; ഗോവയില്‍ നടന്ന കോസ്റ്റോറിക്ക ഗിനി മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഗ്രൂപ്പ് സിയിലുള്ള ഇരുടീമുകളുടേയും പ്രീക്വാര്‍ട്ടര്‍ സാധ്യതയില്‍ മങ്ങലേറ്റിട്ടുണ്ട്. ഗിനിക്കെതിരെ കോസ്റ്റോറിക്കയാണ് ആദ്യം ലീഡ് നേടിയത്. 26-ാം മിനിറ്റില്‍ യെക്സി ജാര്‍ക്വന്റെ ഗോളിന് ഗിനി 30-ാം മിനിറ്റില്‍ ഫന്‍ഡ്ജേ ടുറേയിലൂടെ തിരിച്ചടിച്ചു. 67-ാം മിനിറ്റില്‍ കോസ്റ്റോറിക്ക ആന്‍്ഡ്രെസ്...

വിജയം സ്‌പെയിനിന് സ്വന്തം; നൈജറിനെ തകര്‍ത്തത് നാല് ഗോളിന്

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കന്നി വിജയം തേടിയിറങ്ങിയ സ്‌പെയിനിന് പിഴച്ചില്ല. നൈജറിനെതിരായ മല്‍സരത്തില്‍ നാല് ഗോളോടെ ആദ്യവിജയം. ടൂര്‍ണമെന്റിന്റെ താരമാകുമെന്നു കരുതപ്പെടുന്ന സ്പാനിഷ് ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് ഇരട്ട ഗോളുകളുമായി കരുത്തുകാട്ടിയപ്പോള്‍, ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഗോള്‍ നേടിയ സെസാര്‍ ഗെല്‍ബര്‍ട്ടാണ് ലീഡ് മൂന്നിലെത്തിച്ചത്. 21,...

ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി

ന്യൂ​ഡ​ൽ​ഹി: അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരെ ഇന്ത്യയ്ക്ക് പരാജയം. രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തോല്‍വി വഴങ്ങിയപ്പോള്‍ ഒരു ഗോള്‍ ഇന്ത്യ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ വീണ രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ ജയിച്ചത്. രണ്ടാം പകുതിയില്‍ ബോക്‌സിന്റെ ഇടത് ബോട്ടം കോര്‍ണറില്‍ നിന്ന് ജുവാന്‍ പെനാലോസയാണ് ഇന്ത്യന്‍ പോസ്റ്റിലേക്ക് ആദ്യവെടിയുതിര്‍ത്തത്‌.. ഒരു...

വൃത്തിഹീനമായി സ്‌റ്റേഡിയം; ഫിഫ സഹായം തേടി

  ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പ് നടക്കുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ അടുക്കും ചിട്ടയുമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഫിഫക്ക് അതൃപ്തി.വൃത്തിഹീനവുമായികിടക്കുന്ന സ്‌റ്റേഡിയം ഫിഫ കായിക മന്ത്രാലയത്തിന്‍റെ സഹായം തേടി. സ്‌റ്റേഡിയത്തിലെ അഴുക്കുനിറഞ്ഞതും വൃത്തിഹീനവുമായ സീറ്റുകളെ കുറിച്ചും ശുചിമുറികളെ കുറിച്ചും വ്യാപകമായി പരാതികളാണ് നിലനില്‍ക്കുന്നത്. നിരവധി തവണ പരിശോധനകള്‍ നടത്തിയിട്ടും ഉദ്ഘാടന മത്സരത്തില്‍...

തുര്‍ക്കിക്കെതിരെ മലിക്ക് വിജയം; ഗ്രൂപ്പില്‍ ഒന്നാമന്‍

മുംബൈ: തുര്‍ക്കിക്കെതിരെ മലിക്ക് നിര്‍ണായക വിജയം. ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ മത്സരത്തില്‍ തുര്‍ക്കിയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ച അവര്‍ രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള പാരഗ്വായാണ് രണ്ടാം സ്ഥാനത്ത്. പകുതി സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു മലി....

2018 ലോകകപ്പ് ഫുട്ബോളില്‍ നിന്നും ഹോളണ്ട് പുറത്താകാന്‍ സാധ്യത

2018 ലോക കപ്പ് ഫുട്ബോളില്‍ നിന്നും ഹോളണ്ട് പുറത്ത് പോകുമെന്ന് ഏകദേശം ഉറപ്പായി.ചൊവ്വാഴ്ച രാത്രി നടക്കുന്ന മത്സരത്തില്‍ സ്വീഡനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ ഡച്ച്‌ പടക്ക് ലോകകപ്പിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബെലാറസിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചെങ്കിലും സ്വീഡനും ഫ്രാന്‍സും ജയം...

മഴ തടസ്സമായിട്ടും ഇന്ത്യക്കു ജയം

48 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. ഡക് വര്‍ത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറോവറില്‍ 48 റണ്‍സായി ചുരുക്കിയിരുന്നു. ഏഴ് ബോളില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. നഥാന്‍ കോള്‍ട്ടറിന്റെ പന്തില്‍ രോഹിത്...

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍; കൊച്ചിയിലെ അരങ്ങേറ്റം ഇന്ന്

കൊച്ചി: കൊച്ചിയില്‍ ഇന്നു മുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉല്‍സവനാളുകള്‍. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. ഗ്രൂപ്പ് ഡി മത്സരങ്ങളാണ് കൊച്ചിയിലെ കലൂരിലുള്ള ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ബ്രസീല്‍-സ്പെയിന്‍ മത്സരത്തോടെയാണ് കൊച്ചിയില്‍ ലോകകപ്പിന്റെ ആരവത്തിന് തുടക്കമാവുന്നത്. കൗമാര ലോകകപ്പ് ഫുട്ബാളിലെ തന്നെ ക്ലാസിക്...

ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം; യുഎസിനോട് തോറ്റത് മൂന്നു ഗോളുകള്‍ക്ക്

ന്യൂഡൽഹി: ഫിഫ അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. കരുത്തരായ യുഎസ്എയോട് മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയം രുചിച്ചത്. ആദ്യ പകുതിയിൽ ഇന്ത്യ 1–0ന് പിന്നിലായിരുന്നു. ജോഷ് സർജന്റ് (30), ക്രിസ് ഡർക്കിൻ (50), ആൻഡ്രൂ കൾട്ടൻ (84) എന്നിവരുടെ വകയായിരുന്നു യുഎസിന്റെ ഗോളുകൾ. മത്സരത്തിന്റെ...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...