ദിലീപിനെതിരായ കുറ്റപത്രം തയ്യാറായി; ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുളള കുറ്റപത്രം തയ്യാറായതായി പൊലീസ്. കൂട്ട മാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ എന്നീ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തിലുണ്ടാകുമെന്നാണ്...

ഒന്നില്‍ കൂടുതല്‍ വാഹനമുള്ളവര്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ വാഹനഗതാഗതം നിയന്ത്രിക്കുന്നതിനെ തുടര്‍ന്ന് ശക്തമായ നിയന്ത്രണങ്ങള്‍ക്ക് കുവൈത്ത് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വിദേശികള്‍ക്കും ജി.സി.സി അംഗരാജ്യങ്ങളിലെ പൗരര്‍ക്കും മറ്റ് അറബ് രാജ്യക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൂര്‍ത്തിയായി. കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് ഗതാഗത മന്ത്രാലയത്തോട്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത്. നിലവില്‍ 1.9...

വിദേശികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കുവൈറ്റ് സര്‍ക്കാര്‍ പരിശോധിക്കുന്നു

കുവൈത്ത്: രാജ്യത്ത് തുടരുന്ന വിദേശികളുടെ ബിരുദ-ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിന് കുവൈത്ത് ആഭ്യന്തരമന്ത്രാലയവും തൊഴില്‍മന്ത്രാലയവും സംയുക്തമായി നീക്കമാരംഭിച്ചു. നടപടി ഈമാസം അവസാനത്തോടെ പ്രാബല്യത്തില്‍ വരും. വിദേശികളുടെ താമസരേഖ പുതുക്കുന്നതിനോടനുബന്ധിച്ച് യഥാര്‍ഥ യൂണിവേഴ്സിറ്റി സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവരുടെ ഇഖാമ (താമസരേഖ) പുതുക്കുന്നതല്ല. ഇതിന് യാതൊരുവിധ...

കുട്ടികളുടെ നായര്‍ സാര്‍ നാട്ടിലേക്ക് മടങ്ങി

ഷാര്‍ജ: 35 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കുട്ടികള്‍ 'നായര്‍സാര്‍' എന്നുവിളിക്കുന്ന കെ.ആര്‍.സുരേന്ദ്രന്‍ നായര്‍ നാട്ടിലേക്ക് മടങ്ങി. ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ (എന്‍.ഐ. മോഡല്‍) നിന്നാണ് അദ്ദേഹം വിരമിച്ചത്. 1982-ല്‍ എന്‍.ഐ. മോഡല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്ന സുരേന്ദ്രന്‍ നായര്‍ അസി.സൂപ്പര്‍വൈസര്‍, സൂപ്പര്‍ വൈസര്‍, അസി.ഹെഡ്മാസ്റ്റര്‍,...

ഫിലിപ്പീന്‍സ് തീരത്ത് കപ്പല്‍ മുങ്ങി; 11 ഇന്ത്യക്കാര്‍ക്കായി തിരച്ചില്‍

ടോക്കിയോ: ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരായ 11 കപ്പല്‍ ജീവനക്കാരെ കാണാതായി. ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്ന് ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലാണിത്. 26...

പ്രവാസി മാധ്യമ പുരസ്‌കാരം കെ ആര്‍ അരുണ്‍കുമാറിന്

ബെസ്റ്റ് പ്രവാസി ജേര്‍ണലിസ്റ്റ് അവാര്‍ഡ് കെ ആര്‍ അരുണ്‍കുമാറിന്. മാസ്റ്റര്‍ വിഷന്‍ ഇന്റര്‍ നാഷണലിന്റെ ബെസ്റ്റ് പ്രവാസി ജേര്‍ണലിസ്റ്റ് അവാര്‍ഡാണ് ഏഷ്യാനെറ്റ് ന്യൂസ് ഗള്‍ഫ് ബ്യൂറോ ചീഫ് കെ ആര്‍ അരുണ്‍കുമാറിന് ലഭിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിമുതല്‍ ഊദ് മേത്തയിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍...

സൗദിയില്‍ ഇന്‍ഷുറന്‍സ് മേഖലയിലേക്കും സ്വദേശിവത്കരണം

റിയാദ്: സൗദി അറേബ്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസി വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലേക്കും സ്വദേശിവത്കരണം കൊണ്ടുവരുന്നു. സ്വദേശിവത്കരണം 2017 ഫെബ്രുവരി ഒന്നിനു മുന്‍പായി പൂര്‍ത്തിയാക്കണമെന്നും ഇത് നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഉത്തരവിട്ടു. സ്വദേശിവത്കരണം നടപ്പാക്കാത്ത കമ്പനികള്‍ക്കെതിരെ നിയമ നടപടി...

യു.എ.ഇയില്‍ ടൂറിസം പോലീസിന്റെ പുതിയ കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു

അബുദാബി: യു.എ.ഇയില്‍ ടൂറിസം പോലീസിന്റെ പുതിയ കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചു. ബനിയാസിലെ ഈസ്റ്റ് ഗേറ്റ് മാളിലാണ് പുതിയ കാര്യാലയം. യു.എ.ഇ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്യാലയം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. അബുദാബി ടൂറിസം പോലീസ് വിഭാഗം ചെയര്‍മാന്‍ മേജര്‍ മുഹമ്മദ് റാഷിദ് അല്‍ മുഹൈരിയും ഈസ്റ്റ് ഗേറ്റ്...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...