Home NEWS

NEWS

ഹറം പള്ളിക്കടുത്ത് ക്രെയിന്‍ തകര്‍ന്നുവീണു: ഒരാള്‍ക്ക് പരിക്ക്‌

  മക്ക: ഹറം പള്ളിക്കടുത്ത് ക്രെയിന്‍ തകര്‍ന്നുവീണു. ഒരാള്‍ക്ക് പരുക്കേറ്റു. ക്രെയിന്‍ ഓപറേറ്റര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. ചെറിയ ക്രെയിനാണ് തകര്‍ന്നു വീണതെന്നാണ് റിപോര്‍ട്ട്. ഉംറ തീര്‍ഥാടകരോ പ്രാര്‍ഥനയ്‌ക്കെത്തിയ മറ്റുള്ളവരോ ഉള്ള...

ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബും ചെങ്ങന്നൂരിലേക്ക്‌

  ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബും.എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് ഇരുവരും എത്തുന്നത്. 23ന് ചെങ്ങന്നൂരിലെത്തുന്ന നിര്‍മ്മലാ...

യുഡിഎഫിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം തട്ടിയെടുക്കുന്നുവെന്ന് പി.സി വിഷ്ണുനാഥ്‌

  ചെങ്ങന്നൂര്‍: യുഡിഎഫ് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷം വികസനരേഖയാക്കി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും യുഡിഎഫ് ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍...

കുമാരസ്വാമി സോണിയയും രാഹുലിനെയും സന്ദര്‍ശിച്ചു

  ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിയേയും സന്ദര്‍ശിച്ചു. മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികള്‍ക്കുമിടിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാവുന്നു എന്ന...

വടകരയില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  വടകര: ദേശീയപാതയില്‍ കൈനാട്ടിയില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ചുപേര്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ കീഴടങ്ങി

  കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വിഎച്ച് നാസര്‍ എറണാകുളം എസിപി കെ ലാല്‍ജിയുടെ മുമ്പാകെ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ്...

പാര്‍ട്ടി നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കെ.എം.മാണി

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം അധ്യക്ഷന്‍ കെ.എം.മാണി. മാണിയുടെ പിന്തുണ തേടി യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തിയശേഷമായിരുന്നു മാണിയുടെ മറുപടി. കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ ഉപസമിതി ചൊവ്വാഴ്ച ചേരുന്നുണ്ടെന്നും...

റഷ്യക്ക് നന്ദി പറഞ്ഞ് മോദി

സോചി: പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യാന്തര തെക്ക് വടക്ക് ഇടനാഴി യാഥാര്‍ത്ഥ്യമാക്കാന്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോദി അഭിപ്രായപ്പെട്ടു. കരിങ്കടലിന്റെ തീരനഗരമായ സോചിയിലായിരുന്നു മോദി-പുടിന്‍...

സ്വകാര്യ നഴ്‌സുമാരുടെ ശമ്പളവര്‍ധനവ്: മാനേജ്‌മെന്റുകള്‍ക്ക് സുപ്രീംകോടതിയിലും തിരിച്ചടി

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കുള്ള ശമ്പളവര്‍ധനവ് നടപ്പാക്കികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് തിരിച്ചടി. നഴ്‌സുമാരുടെ മിനിമം വേതനം 20000 രൂപയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ചട്ടങ്ങള്‍ മറികടന്നാണെന്നും...

നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മുംബൈ: പിഎന്‍ബി വായ്പ തട്ടിപ്പില്‍ രാജ്യംവിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 170 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. പണമിടപാട നിരോധനനിയമ പ്രകാരമാണ് കടുത്ത നടപടി. സൂറത്തിലെ പൗദ്ര എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്,...

കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം അംഗീകരിക്കില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം അംഗീകരിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജനവിധിക്കെതിരായ നടപടിയാണ് കര്‍ണാടകയില്‍ ഉണ്ടായിരിക്കുന്നത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടുമെന്നും അമിത്...

ലോയ കേസ്: വിധി പുനഃപരിശോധിക്കണമെന്ന് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍

ന്യൂഡല്‍ഹി: സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം വിലക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍. മുന്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ തന്നെയാണ് അസോസിയേഷന്‍ സമീപിച്ചിരിക്കുന്നത്....

ബിജെപിക്കെതിരായ കൈക്കൂലി വാഗ്ദാന ഓഡിയോ ടേപ്പ് വ്യാജമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പാര്‍ട്ടി എംഎല്‍എയുടെ വെളിപ്പെടുത്തല്‍. ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കിയ കൈക്കൂലി വാഗ്ദാന ഓഡിയോ ടേപ്പ് വ്യാജമാണെന്ന് യെല്ലാപ്പൂരില്‍ നിന്നുള്ള എംഎല്‍എ ശിവ്റാം...

സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ ‘കര്‍ണാടക’ സഖ്യത്തില്‍ അഭിപ്രായ വ്യത്യാസം

ബെംഗളൂരു: അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി. ബുധനാഴ്ച എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് സഖ്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിരിക്കുന്നത്. മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്....

നിപ്പാ വൈറസ്: മരിച്ചവരുടെ മൃതദേഹങ്ങള്‍ ആരോഗ്യവകുപ്പ് സംസ്‌കരിച്ചു

കോഴിക്കോട്: നിപ്പാ വൈറസ് പിടിപെട്ട് മരിച്ചെന്നു സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാതെ ആരോഗ്യവകുപ്പ് അധികൃതര്‍ സംസ്‌കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നു പുലര്‍ച്ചെ മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് പെരുവണ്ണാമുഴി ചെമ്പനോട ലിനി,...

പാര്‍ട്ടി താത്പര്യം സംരക്ഷിക്കുന്നതിന് കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുണ്ട്: ഡി.കെ ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ പാര്‍ട്ടി താത്പര്യം സംരക്ഷിക്കുന്നതിനായി താന്‍ കയ്പുനീര്‍ കുടിക്കേണ്ടി വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. ജെഡിഎസുമായുള്ള കോണ്‍ഗ്രസ് സഖ്യം മതേതര സര്‍ക്കാര്‍ എന്ന ഒറ്റ ലക്ഷ്യത്തിന്‌ വേണ്ടി മാത്രമുള്ളതാണെന്നും അതിനുവേണ്ടി ഇരു...

ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍

പാലാ: ചെങ്ങന്നൂരില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ കെ.എം.മാണിയെ കാണും. മാണിയുടെ പാലായിലെ വസതിയിലാണ് കൂടിക്കാഴ്ച. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എം.എം.ഹസന്‍ എന്നിവരാണ് മാണിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...

നിപ്പാ വൈറസിനൊപ്പം ഡെങ്കിപ്പനിയും; കാസര്‍ക്കോട് 50 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു

കാസര്‍ക്കോട്: നിപ്പാ വൈറസ് പനിക്ക് പിന്നാലെ ഡെങ്കിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍ക്കോടിന്റെ മലയോര മേഖലകളിലാണ് കൂടുതലായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കാസര്‍ക്കോട് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും 340...

നിപ്പാ വൈറസ്: പനി ബാധിച്ച രണ്ട് നഴ്‌സുമാര്‍ കൂടി വിദഗ്ധ ചികിത്സ തേടി

കോഴിക്കോട്: പനി ബാധിച്ച രണ്ട് നഴ്സുമാര്‍ കൂടി വിദഗ്ധ ചികിത്സ തേടി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാരാണ് ചികിത്സ തേടിയത്. പനി ബാധിച്ച ഇവര്‍ പനി കുറയാത്ത സാഹചര്യത്തിലാണ് വിദഗ്ധ ചികിത്സ തേടിയത്....

നിപ്പാ വൈറസ്; വിദഗ്ദ പഠനത്തിനായി കേന്ദ്രസംഘം കോഴിക്കോട് എത്തി

കോഴിക്കോട്: നിപ്പാ വൈറസിനെക്കുറിച്ച് വിദഗ്ദ പഠനം നടത്തുന്നതിനായി കേന്ദ്ര സംഘം കോഴിക്കോട് എത്തി. രോഗബാധിത മേഖലകളില്‍ സംഘം സന്ദര്‍ശനം നടത്തും. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കേന്ദ്ര സംഘം കൂട്ടിക്കാഴ്ച നടത്തി. എക്സൈസ് മന്ത്രി...

ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനില്‍ സസ്യാഹാരദിനമായി ആചരിക്കാന്‍ റെയില്‍വേയുടെ തീരുമാനം

  ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ട്രെയിനില്‍ സസ്യാഹാരദിനമായി ആചരിക്കാന്‍ തീരുമാനമെടുത്ത് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം 2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടാം തിയതി...

നിപ്പാ വൈറസ്‌: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: പേരാമ്പ്രയില്‍ കണ്ടെത്തിയ നിപാ വൈറസ് ബാധ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം പടരാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനും ആരോഗ്യവകുപ്പ് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട...

നഴ്‌സുമാരുടെ മിനിമം വേതനം; വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. വിജ്ഞാപനം നടപ്പാക്കിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന...

നിര്‍ത്തിയിട്ടിരുന്ന ട്രക്കിനു പിന്നില്‍ ബസ് ഇടിച്ച് 9 പേര്‍ മരിച്ചു

ഗുണ: നിര്‍ത്തിയിട്ടിരുന്ന ട്രക്കിനു പിന്നില്‍ ബസ് ഇടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 9 പേര്‍ മരിച്ചു. 47 പേര്‍ക്ക് പരിക്കേറ്റു. ഗുണ ജില്ലയിലെ റുതിയായില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബാണ്ഡയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന...

പവനന്‍ തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോയതു കണ്ട ഒരാളെ കാണിച്ചു തരാമോ?; ഗോപാലകൃഷ്ണനോട് പവനന്റെ മകള്‍

  യുക്തിവാദിയായിരുന്ന പവനന്‍ തലയില്‍ മുണ്ടിട്ട് അമ്പലത്തില്‍ പോയിരുന്നെന്ന ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി പവനന്റെ മകള്‍ സി.പി ശ്രീരേഖ. സന്ദേശത്തിലെ ശങ്കരാടിയെ കണ്ടു കൊണ്ട് ഉറങ്ങാന്‍ കിടന്നതിനാലാണ് ഗോപാലകൃഷ്ണന്‍ ഇങ്ങനെയൊക്കെ കാണുന്നതെന്ന്...

ആന്ധ്രാപ്രദേശ് എക്‌സ്പ്രസിന് തീപിടിച്ചു

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകള്‍ക്ക് തീപ്പിടിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമുള്ള ബിര്‍ള നഗര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ല. ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ സ്ഥലത്തെത്തി തീകെടുത്തി. വൈദ്യുത ഷോര്‍ട് സര്‍ക്യൂട്ടാവാം...

നടിയെ ആക്രമിച്ച കേസ് ഈ മാസം 26ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി. വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജി, ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജി, പ്രതികളുടെ ജാമ്യാപേക്ഷ എന്നിവയാണ് കോടതി പരിഗണിക്കുക....

നിപ്പാ വൈറസ് വ്യാപിച്ചത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നെന്ന് സൂചന

കോഴിക്കോട്: ജില്ലയില്‍ നിപ്പാ വൈറസ് മൂലമുണ്ടാകുന്ന പനി വ്യാപിച്ചത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നെന്ന് സൂചന. നിപ്പാ മൂലമുള്ള പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് പേരാമ്പ്രയിലായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് ഒരു വീട്ടിലെ...

ഗുജറാത്തില്‍ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ദളിത് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. മുകേഷ് വാണിയ എന്നയാളാണ് കൊല്ലപ്പെട്ടത്. യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് വടികൊണ്ടു മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുകേഷ് നിലവിളിക്കുന്നതും...

വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച് പാകിസ്ഥാന്‍

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രാവിലെ ഏഴ് മണിയോടെ ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം രാജ്യാന്തര അതിര്‍ത്തിയിലെ ഷെല്ലാക്രമണത്തെ തുടര്‍ന്ന്...

NEWS

ഹറം പള്ളിക്കടുത്ത് ക്രെയിന്‍ തകര്‍ന്നുവീണു: ഒരാള്‍ക്ക് പരിക്ക്‌

  മക്ക: ഹറം പള്ളിക്കടുത്ത് ക്രെയിന്‍ തകര്‍ന്നുവീണു. ഒരാള്‍ക്ക് പരുക്കേറ്റു. ക്രെയിന്‍ ഓപറേറ്റര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം....