ജോലിക്കിടെ ലൈംഗികാതിക്രമമെന്നാരോപിച്ച് സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതി

കൊച്ചി: സിനിമാ ജോലിക്കിടെ തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്ന പരാതിയുമായി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍. നിത്യാ മേനോനെ നായികയാക്കി വികെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന 'പ്രാണ' എന്ന ചിത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്....

സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ പോലീസിനൊപ്പം ഇനി നിര്‍ഭയ വോളന്റിയര്‍മാരും

സ്ത്രീസുരക്ഷാനടപടികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശിക തലങ്ങളില്‍ വനിതാ വോളന്റിയര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്താന്‍ തീരുമാനം. സ്ത്രീസുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ സമഗ്രനടപടികളുടെ ഭാഗമായാണ് പോലീസ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മുന്‍പ് പൈലറ്റ് അടിസ്ഥാനത്തില്‍...

ബീപ് ശബ്ദമിട്ട് കേള്‍പ്പിക്കാന്‍ ജിഎസ്ടി തെറിവാക്കോ? മോദിയെ പരിഹസിച്ച് സുഭാഷ് ചന്ദ്രന്‍

ബിജെപിയെയും മോദിയെയും പരിഹസിച്ച് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. വിജയിയുടെ ദീപാവലി ചിത്രമായ മെര്‍സലില്‍ ജിഎസ്ടിയെ പരാമര്‍ശിക്കുന്ന ഇടങ്ങളില്‍ ബീപ് ശബ്ദം ഇടണമെന്ന ആവശ്യത്തിനെയാണ് സുഭാഷ് ചന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചിരിക്കുന്നത്. ബീപ്...

സ്‌കൂള്‍ ഭക്ഷണത്തില്‍ വിഷബാധ: വിദ്യാര്‍ത്ഥികളും അധ്യാപികയും ചികിത്സയില്‍

തിരുവനന്തപുരം: അമ്പൂരി കുട്ടമല ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധയേറ്റ 5 ആണ്‍കുട്ടികളെ എസ്.എ.ടി ആശുപത്രിയിലും ഒരു അധ്യാപികയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആല്‍ബിന്‍ (8),...

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് കെസി ജോസഫ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് എല്ലാ നിയമസഭാ അംഗങ്ങള്‍ക്കും നല്‍കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ.സി.ജോസഫ്. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് ജോസഫ് കത്ത് നല്‍കി. സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്...

പെരിഞ്ചാംകുട്ടിയില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങളെ പുന:രധിവസിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കുടിയൊഴിപ്പിക്കപ്പെട്ട ഭൂമിയില്‍ തന്നെ പുന:രധിവസിപ്പിക്കണമെന്ന് ആവശ്യവുമായി ദീര്‍ഘകാലം ഇടുക്കിയില്‍ സമരത്തിലായിരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് ഇനി ആശ്വാസിക്കാം. ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുഴിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങളെ പെരിഞ്ചാംകുട്ടിയില്‍ തന്നെ പുന:രധിവസിപ്പിക്കാന്‍ മുഖ്യമന്ത്രി...

ഗുരുവായൂരില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം; തന്ത്രി കുടുംബത്തില്‍ ഭിന്നത

കോഴിക്കോട്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനാനുമതി നല്‍കുന്നത് സംബന്ധിച്ച് തന്ത്രി കുടുംബത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ക്ക് പ്രവേശനാനുമതി നല്‍കണമെന്നും ഇതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തന്ത്രി കുടുംബാംഗം...

ഐ.വി.ശശി മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ഐ.വി.ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകനാണ് അദ്ദേഹം. കൂടാതെ അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനുമായിരുന്നു...

മാര്‍ തെയോഫിലസ് കാലം ചെയ്തു

കോഴിക്കോട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയ മാര്‍ തെയോഫിലോസ്(65) കാലം ചെയ്തു.   കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം കോഴിക്കോട്...

ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്‍മശതാബ്ദി...

ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണം; ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി: ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകന്‍ കെ.ബി.പ്രദീപാണ് അമിക്കസ് ക്യൂറി. ശബരിമല മേല്‍ശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി....

ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് പോലീസ്

കോട്ടയം: ഹാദിയയുടെ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പോലീസ്. ഹാദിയക്കുമേല്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്നും കോട്ടയം എസ്പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോട്ടയം പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ...

അഡ്വ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ജസ്റ്റിസ് ഉബൈദിനെതിരെ പരാതി

തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി.പി.ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ഉബൈദിനെതിരെ പരാതി. കൊല്ലപ്പെട്ട രാജീവിന്റെ അമ്മ രാജമ്മയാണ് ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്...

സ്വപ്‌നം സാക്ഷാത്കരിക്കാനാകാതെ ഐ.വി ശശി

നീണ്ട ഏഴ് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷം ഐ.വി ശശി സിനിമാരംഗത്തേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വളരെ ആവേശപൂര്‍വമാണ് ആരാധകര്‍ കേട്ടത്. പ്രമുഖ നിര്‍മാതാവ് സോഹന്‍ റോയിക്കൊപ്പം ബേര്‍ണിംഗ് വെല്‍ എന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം....

വാണിജ്യ സിനിമകളില്‍ ഇതിഹാസം പോലെ ഐ.വി.ശശി നിലകൊണ്ടു: വിനയന്‍  

തിരുവനന്തപുരം: ഇന്ത്യന്‍ വാണിജ്യ സിനിമകളില്‍ ഒരു ഇതിഹാസം പോലെ നിലയുറപ്പിച്ച സംവിധായകനായിരുന്നു ഐ.വി.ശശിയെന്നു സംവിധായകന്‍ വിനയന്‍ 24 കേരളയോടു പറഞ്ഞു. ജീവിതത്തില്‍ ഗുരുക്കന്മാരായി കണ്ട മൂന്നുപേരില്‍ ജീവിച്ചിരുന്നത് ശശിയേട്ടന്‍ മാത്രമായിരുന്നുവെന്ന് വിനയന്‍ പറഞ്ഞു. ആ...

ഭൂമി കൈയേറ്റം; മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമ നടപടി വേണമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിലാണ് നടപടി വേണമെന്ന് അദ്ദേഹം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്...

കൊച്ചിയില്‍ നാലുമാസം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം റോഡില്‍ ഉപേക്ഷിച്ച നിലയില്‍

കൊച്ചി: നാലുമാസം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ പാലാരിവട്ടത്താണ് സംഭവം. നടുറോഡില്‍ പേപ്പര്‍ ബോക്‌സിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം കണ്ടെത്തിയത്. അഞ്ചുമന ക്ഷേത്രനടയ്ക്ക് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ബൈക്ക്...

സ്‌കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന; 40 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചു

  കൊച്ചി: സംസ്ഥാനത്തെ നാലു ജില്ലകളിലായി സ്‌കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന. എ.ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് സംഘത്തിന്റെ മിന്നല്‍ പരിശോധന. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഓപ്പറേഷന്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരിലുള്ള...

ഹൈക്കോടതി വജ്രജൂബിലി എത്തുന്നു; മാധ്യമ -അഭിഭാഷക മഞ്ഞുരുകലും സംഭവിക്കുമോ?

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: കേരളാ ഹൈക്കോടതി വജ്രജൂബിലി ആഘോഷപരിപാടികള്‍ 28- ന് സമാഗതമാകുന്നു. ഉദ്ഘാടനത്തിനു രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്നെ എത്തുന്നത് ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളുടെ പൊലിമ കൂട്ടുകയും ചെയ്യുന്നു. ഒരേ സമയം വലിയ...

സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

കൊച്ചി: സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷ തേടിയതിന് നടന്‍ ദിലീപ് നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി.ജോര്‍ജ്ജ്. കേസ് നല്‍കിയവരില്‍ നിന്ന് തനിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ദിലീപ്...

ഗൗരി നേഹയുടെ മരണം; മുന്‍കൂര്‍ ജാമ്യം തേടി അധ്യാപികമാര്‍

കൊല്ലം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി അധ്യാപികമാര്‍ ഹൈക്കോടതിയിലേക്ക്. സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാരാണ് മുന്‍കൂര്‍ ജാമ്യം തേടുന്നത്. ഇരുവരും ഹൈക്കോടതിയില്‍...

വിദ്യാര്‍ത്ഥി ചാടിമരിച്ച ട്രിനിറ്റി സ്‌കൂളിനെതിരെ പരാതിയുമായി കൂടുതല്‍ രക്ഷിതാക്കള്‍

കൊല്ലം: വിദ്യാര്‍ത്ഥി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിമരിച്ച കൊല്ലം ട്രിനിറ്റി സ്‌കൂളിനെതിരെ പരാതികളുമായി കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്തെത്തി. ഗൗരി ആത്മഹത്യക്ക് ശ്രമിച്ചതിന് പിറ്റേന്ന് പത്താം ക്ലാസില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ കെമിസ്ട്രി...

കൊല്ലത്തിന്ന് വിദ്യാഭ്യാസ ബന്ദ്

കൊല്ലം: സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവത്തില്‍ കെ എസ് യു ഇന്ന് കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. മരണത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം വേണമെന്നാണ് കെ.എസ്.യു ന്‍റെ ആവശ്യം. അതേസമയം...

നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബിജെപി യുടെ തനിനിറം പുറത്തുകാട്ടിയെന്നു ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബിജെപി യുടെ തനിനിറം പുറത്ത് കൊണ്ടുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണം കൊടുത്ത് വോട്ട് കച്ചവടം നടത്തുന്ന...

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. ആലപ്പുഴ കലക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടില്‍ കാലഘട്ടത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചതിലാനാണ് ഇത്. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തു...

ഗൗ​​​രി നേ​​​ഹയ്ക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പൊലീസ്

കൊ​​​ല്ലം: സ്കൂ​​​ള്‍ കെ​​​ട്ടി​​​ട​​​ത്തി​​​ല്‍ നി​​​ന്നു വീ​​​ണു പ​​​രി​​​ക്കേ​​​റ്റ ഗൗ​​​രി നേ​​​ഹയ്ക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പൊലീസ്. കൊല്ലത്ത് ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ല. വിശദമായ സ്കാനിംഗും നടത്തിയില്ലെന്നും പോലീസ്...

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ നല്ലൊരു ഭാഗം സ്വന്തമായി ഉത്പാദിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ നല്ലൊരു ഭാഗം സ്വന്തമായി ഉത്പാദിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ...

പൊതുപ്രവര്‍ത്തനത്തിന് എയിഡഡ് അധ്യാപകര്‍ക്ക് കൂടുതല്‍ അവധി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനായി എയിഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് കൂടുതല്‍ അവധികള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.പതിനഞ്ചു ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിലേയും സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളായിരിക്കുന്ന എയിഡഡ് സ്‌കൂള്‍, കോളജ് അധ്യാപകര്‍ക്കു തദ്ദേശ...

ഭൂമി കൈയേറ്റം; ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് കോടതിയലക്ഷ്യമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോര്‍ട്ട് നിയവിരുദ്ധവും കോടതിയലക്ഷ്യവുമെന്നും ഗതാഗത മന്ത്രി തോമസ് ചാണ്ടി. തോമസ് ചാണ്ടിയുടെ കമ്പനി റവന്യൂ സെക്രട്ടറിക്ക് കത്ത് നല്‍കി. കലക്ടറുടെ റിപ്പോര്‍ട്ടിനെ മുന്‍വിധിയോടെ സമീപിക്കില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍...

സ്‌കൂള്‍ കായികമേള: എറണാകുളത്തിന് കിരീടം, സ്‌കൂളുകളില്‍ മാര്‍ ബേസില്‍

പാലാ:  സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം. പാലക്കാടിനെ പിന്തള്ളിയാണ് എറണാകുളം കിരീടം സ്വന്തമാക്കിയത്. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ കിരീടം നിലനിര്‍ത്തി. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ആണ്...

NEWS

ബഹുസരായിയില്‍ കനയ്യ കുമാറിനെതിരെ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി ഗിരിരാജ് സിങ്

ബഹുസരായി: പേടിയുണ്ടാകുന്ന വേളയില്‍ കോപമുണ്ടാകും എന്നത് മനുഷ്യ സഹജം....