വനിതാ ഐഎഫ്എസ് ഓഫീസറെ അപകീര്‍ത്തിപ്പെടുത്തല്‍; അന്വേഷണം വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് തിരിയുന്നു

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ വി കുമാറിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പിന്നില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്. കേസിന്റെ അന്വേഷണം ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരിലെക്ക്...

ഷുഹൈബ് വധത്തില്‍ അന്വേഷണം പി.ജയരാജനിലേയ്ക്ക്‌ നീക്കണം: കെ.സുധാകരന്‍

എം.മനോജ്‌ കുമാര്‍  ഷുഹൈബ് വധത്തില്‍ അന്വേഷണം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനിലേയ്ക്ക്‌ പൊലീസ് നീക്കണമെന്ന്‌ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയംഗവും മുതിര്‍ന്ന നേതാവുമായ കെ.സുധാകരന്‍ 24 കേരളയോട് പറഞ്ഞു. അന്വേഷണം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...

കൊല്ലത്ത് പതിനാലുകാരന്റെ കൊലപാതകം: അമ്മ കുറ്റം സമ്മതിച്ചു; കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് സംശയം

  കൊല്ലം: പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. നെടുമ്പന കുരീപ്പള്ളിയില്‍ ജിത്തു ജോബിനെ (14) കുടുംബവഴക്കിനെത്തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്ന് അമ്മ ജയമോള്‍ പൊലീസിനോട്‌ സമ്മതിച്ചു. എന്നാല്‍ ജയമോളുടെ മൊഴി...

മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ്‌ ശാസ്ത്രജ്ഞന്‍ ഡോ.സുരേഷ് സി പിള്ളയ്ക്ക്‌

ഡബ്ലിന്‍:അയര്‍ലണ്ടിലെ മികച്ച രസതന്ത്ര ഗവേഷകനുള്ള ബോയല്‍ ഹിഗ്ഗിന്‍സ് അവാര്‍ഡ്‌ മലയാളി ശാസ്ത്രജ്ഞന്‍ ഡോ.സുരേഷ് സി പിള്ളയ്ക്ക്‌. അന്താരാഷ്ട്രതലത്തില്‍ മികവ് തെളിയിച്ച് രസതന്ത്ര ശാസ്ത്രത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്‌നിക്കുന്നവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് കെമിസ്ട്രി ഓഫ്...

കൊല്ലത്ത് യുഡിഎഫിന് എംഎല്‍എമാരുണ്ടാകുമോ? കൊല്ലത്തെക്കുറിച്ച് പുതു പ്രതീക്ഷയുമായി കോണ്‍ഗ്രസ് നേതൃത്വം

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച 'പടയൊരുക്കം' കഴിഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനു കൊല്ലത്തെ സംബന്ധിച്ച് പുതിയ പ്രതീക്ഷ. പടയൊരുക്കം ജാഥയ്ക്ക് കേരളത്തില്‍ വെച്ച് ഏറ്റവും മികച്ച സ്വീകരണം കൊല്ലത്ത് ലഭിച്ചതായുള്ള വിലയിരുത്തലിന്...

രാഷ്ട്രീയ കൊലപാതകം നടത്താന്‍ മാത്രമുള്ള പ്രകോപനം കോണ്‍ഗ്രസില്‍ നിന്നുണ്ടായിട്ടില്ല: കെ.സുധാകരന്‍

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ഒരു കൊലപാതകം നടത്താന്‍ തക്കവണ്ണമുള്ള പ്രകോപനമൊന്നും കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ.സുധാകരന്‍ 24 കേരളയോട് പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ...

ഈ മരണം ഞങ്ങളുടെ കൈകള്‍ക്കും അപ്പുറം: ബാലഭാസ്‌ക്കറിന്റെ മരണത്തെക്കുറിച്ച് ഡോക്ടര്‍ എ.മാര്‍ത്താണ്ഡപിള്ള

പ്രത്യേക ലേഖകന്‍  തിരുവനന്തപുരം: ഗുരുതരമായി പരുക്കേറ്റ ബാലഭാസ്ക്കറിനു നല്‍കിയത് കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച ചികിത്സയെന്ന് അനന്തപുരി ആശുപത്രി മേധാവി ഡോക്ടര്‍ എ.മാര്‍ത്താണ്ഡപിള്ള 24 കേരളയോടു പറഞ്ഞു. അപ്രതിക്ഷിതമായി വന്ന ഹൃദയാഘാതമാണ് സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ ...

നവാഗത സംവിധായകന്‍ വിനയന്‍ ഐഡിയയുടെ പുതിയ സിനിമയ്ക്ക് തുടക്കമായി

തിരുവനന്തപുരം: സിനി പ്ലസ് സിനിമാസിന്‍റെ ബാനറിൽ ബിജു സിനിപ്ലസും ജോയ് വർണവും അസുര പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന പുതിയ സിനിമയുടെ പൂജയ്ക്ക് കെ മുരളീധരൻ എംഎല്‍എ  ഭദ്ര ദീപം കൊളുത്തി. മധുപാൽ സ്വിച്ച്...

കെഎസ്ആര്‍ടിസിയില്‍ തീവെട്ടിക്കൊള്ളകള്‍ തുടരുന്നു; വോള്‍വോ-സ്കാനിയ ബസുകളുടെ പേരില്‍ വന്‍ വെട്ടിപ്പെന്ന് ആരോപണം

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ഈയിടെ വന്ന എംഡിമാര്‍ ഭഗീരഥ പ്രയത്നം നടത്തുന്നുണ്ടെങ്കിലും തീവെട്ടിക്കൊള്ളകള്‍ പകല്‍ പോലെ നടക്കുന്നുവെന്ന് സൂചന. സ്കാനിയ, വോൾവോ ബസുകൾ ആണ് ഈ തീവെട്ടിക്കൊള്ളകള്‍ക്ക് നിദാനവുമാകുന്നത്. വോള്‍വോയും ഇപ്പോള്‍...

ജിഷ കേസ്: ‘രാഷ്ട്രീയ നേതാക്കള്‍ ഫോണ്‍ ചെയ്തതും രാത്രി തന്നെ മൃതദേഹം ദഹിപ്പിച്ചതും ദുരൂഹം’

കേരളത്തെ ഞെട്ടിച്ച അരുംകൊലപാതകമായിരുന്നു ജിഷയുടേത്. അക്ഷരാര്‍ത്ഥത്തില്‍ കൊടുംക്രൂരത. ഇങ്ങിനെയൊരു കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് അത് പുറംലോകം അറിയുന്നത്. അതാകട്ടെ ചില മാധ്യമങ്ങളിലൂടെയും. അത്തരത്തില്‍ ജിഷ കൊലക്കേസ് ആദ്യമായി പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകന്‍ രമേഷ്...

മനോരമ-മാതൃഭൂമി കോപ്പികളുടെ അന്തരം പത്തരലക്ഷത്തിലേറെയെന്നു സൂചന; വരുന്ന മാസം എബിസി വിവരം പുറത്തുവിട്ടേക്കും

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: മീശ വിവാദവും പ്രളയവും തകര്‍ത്ത ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ മാതൃഭൂമി ദിനപത്രം. മാതൃഭൂമിയുടെ അടിത്തറ ഇളക്കുന്ന ഒന്നായി തീരും മീശ വിവാദം എന്ന് മനസിലാക്കാതെയാണ് മീശ എന്ന നോവലിന്റെ ആദ്യ...

കേന്ദ്ര തൊഴില്‍ നിയമ ഭേദഗതി ഇന്ത്യന്‍ തൊഴില്‍ സാഹചര്യങ്ങളില്‍ അരാജകത്വം സൃഷ്ടിക്കും: കെ.എന്‍.ഗോപിനാഥ്

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ സംസ്ക്കാരത്തെ പൂര്‍ണമായി തുടച്ചുനീക്കി അരാജകത്വം കൊണ്ടുവരുന്ന തൊഴില്‍ നിയമ ഭേദഗതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നു സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍.ഗോപിനാഥ് 24 കേരളയോടു പറഞ്ഞു. 2003-ല്‍ വാജ്പേയി...

രണ്ടു എംഎല്‍എമാര്‍ ഐ ഗ്രൂപ്പിന് അധികമായപ്പോള്‍ തെറിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ പ്രതിപക്ഷ നേതൃസ്ഥാനം: രാജ്മോഹന്‍ ഉണ്ണിത്താന്‍

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: രണ്ടു എംഎല്‍എമാര്‍ ഐ ഗ്രൂപ്പിന് അധികമായപ്പോള്‍ തെറിച്ചത്‌ ഉമ്മന്‍ചാണ്ടിയുടെ പ്രതിപക്ഷ നേതൃസ്ഥാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇത്തവണ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് ആകുമെന്ന് എല്ലാവരും കരുതി. പക്ഷെ എണ്ണത്തില്‍...

മാണി യുഡിഎഫിലെത്താനുള്ള സാധ്യത മങ്ങി; ഏകോപനത്തിന്റെ കുറവെന്ന്‌ പരാതി

എം.മനോജ്‌ കുമാര്‍ തിരുവനന്തപുരം: കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരാനുള്ള കോണ്‍ഗ്രസ് ശ്രമത്തിനു മങ്ങല്‍. എന്തുവന്നാലും യുഡിഎഫിലേയ്ക്ക്‌ ഇല്ല എന്ന മാണിയുടെ തീരുമാനം കാരണമാണിത്. അതേസമയം മാണിയെ തിരിച്ചു കൊണ്ടുവരുന്ന വരുന്ന കാര്യത്തില്‍ കഴിഞ്ഞ യുഡിഎഫ് യോഗത്തിലും ഏകോപനം സാധ്യമായില്ല. മാണിയെ യുഡിഎഫിലേക്ക്...

മാണിയെ കൂട്ടാന്‍ സിപിഎമ്മിന്റെ പുതിയ ഫോര്‍മുല; ജോസഫിന് മന്ത്രി സ്ഥാനം; ജോസ് കെ മാണിക്ക് കോട്ടയം സീറ്റ്

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ബിനോയ്‌ കോടിയേരി വിവാദത്തിലും അടിപതറാതെ രാഷ്ട്രീയ നീക്കങ്ങളുമായി സിപിഎം. അടുത്ത തവണയും സംസ്ഥാന ഭരണം പിടിക്കാന്‍ സിപിഎം അരങ്ങൊരുക്കുകയാണ്. കേരള കോണ്‍ഗ്രസി(എം)നെ ഇടതുമുന്നണിയില്‍ അംഗമാക്കിയാല്‍ തുടര്‍ ഭരണം ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയാണ് പുതിയ...

പീപ്പിള്‍ ബസാറില്‍ വെട്ടിപ്പ് നടന്നിട്ടില്ലെന്ന് ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തല്‍; ബസാറിലെ മുഴുവന്‍ ജീവനക്കാരേയും സ്ഥലംമാറ്റും

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: തിരുവനന്തപുരം പീപ്പിള്‍ ബസാറില്‍ വെട്ടിപ്പ് നടന്നിട്ടില്ലെന്ന് ഭക്ഷ്യവകുപ്പിന്ന്റെ സമാന്തര അന്വേഷണത്തില്‍ കണ്ടെത്തല്‍. തിരുവനന്തപുരം കിഴക്കേകോട്ടയിലെ പീപ്പിള്‍സ് ബസാറില്‍ 33 ലക്ഷത്തിന്റെ അഴിമതി നടന്നെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. തുടര്‍ന്ന് ഭക്ഷ്യവകുപ്പ് നടത്തിയ...

ആർ.എസ്.എസിനും ബി.ജെ.പിക്കും നന്ദിപറഞ്ഞ് രാഹുൽ ഗാന്ധി

ന്യൂ ഡല്‍ഹി : തന്റെ ആശയങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ചതിന് ആര്‍എസ്‌എസിനും ബിജെപിയ്ക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ധേഹത്തിന്റെ പ്രതികരണം....

ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; 24 കേരളയ്‌ക്കെതിരെ വ്യാജപ്രചരണം

തിരുവനന്തപുരം: കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിന്റെ പ്രസ്താവന എന്ന രീതിയില്‍ 24 കേരളയുടെ ലോഗോ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം. കൊല്ലത്തെ തന്റെ...

അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കി മകള്‍ ; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത് കളക്ടര്‍ ടി വി അനുപമ

ഗുരുവായൂര്‍:ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്ന്‌ വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് മുന്നറിയിപ്പുകളില്ലാതെയാണ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ എത്തിയത്. വിരമിക്കുന്നവരുടെ കൂട്ടത്തില്‍ അമ്മകൂടി ഉണ്ടായിരുന്നതിനാല്‍ കളക്ടറായല്ല,...

മുഖ്യമന്ത്രിയുടെ നീലപാടിന് സ്വീകാര്യത വര്‍ദ്ധിക്കുന്നുവെന്ന് സിപിഎം വിലയിരുത്തല്‍; ഹിന്ദു ധ്രുവീകരണം കോണ്‍ഗ്രസിനെ ഉലയ്ക്കും

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ശബരിമലയിലെ സുപ്രീംകോടതി വിധിയെ പിന്തുണച്ചതിന്റെ പേരില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടില്ലെന്ന് സിപിഎം കണക്കുകൂട്ടല്‍. നിലപാടില്ലാത്ത കോണ്‍ഗ്രസിനെക്കാള്‍ നിലപാടുള്ള സിപിഎമ്മിനാണ് കേരളത്തില്‍ പിന്തുണയെന്നും സിപിഎം വിലയിരുത്തുന്നു. ശബരിമല പ്രശ്നത്തില്‍ ഹിന്ദു ധ്രുവീകരണം...

സജി ചെറിയാന്റെ ഭൂരിപക്ഷം കുറയുമെന്നും വിജയകുമാറിന്‌ കറുത്ത കുതിരയാകാന്‍ കഴിയില്ലെന്നും വിലയിരുത്തല്‍

എം.മനോജ്‌ കുമാര്‍ ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാളെ ഫലം വരാനിരിക്കെ സാധ്യത പ്രവചിക്കപ്പെടുന്നത് ഇടത് മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന് തന്നെ. പക്ഷെ ഭൂരിപക്ഷം വളരെ കുറഞ്ഞേക്കുമെന്നാണ് സൂചന. ചെങ്ങന്നൂരിനെ ഇളക്കിമറിക്കുന്ന പ്രചാരണമാണ് ഇടതുമുന്നണി ആദ്യം...

യുഡിഎഫില്‍ മാണി എത്തുന്നതിനു മുഖ്യ തടസം ജോസ് കെ മാണി; യുഡിഎഫില്‍ നിന്നാല്‍ കോട്ടയം സീറ്റ് ജയിക്കാനാകില്ലെന്നും വിലയിരുത്തല്‍

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) വീണ്ടും യുഡിഎഫില്‍ തിരിച്ചെത്തുന്നതിന് മുഖ്യ തടസം ജോസ്.കെ.മാണിയെന്നു സൂചന. യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചാല്‍ സിറ്റിങ് സീറ്റായ കോട്ടയം നിലനിര്‍ത്താനാകില്ലെന്ന ഉറച്ച വിശ്വാസമാണ് ജോസ്.കെ.മാണിയെ നയിക്കുന്നത്. കോട്ടയം സീറ്റ്...

താള്‍ റെസ്റ്റോറന്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് റെയിഡ്; ഹോട്ടലിനും ഉടമയ്ക്ക് നേരെ വ്യാപക പരാതികള്‍

പ്രത്യേക ലേഖകന്‍  കൊച്ചി: സാമൂഹ്യ പ്രവര്‍ത്തകനായ ജവഹര്‍ കാരോടിനെ മര്‍ദ്ദിച്ച കൊച്ചിയിലെ താള്‍ റെസ്റ്റോറന്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയിഡ് നടത്തി. ഹോട്ടലിനു നേരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ റെയിഡ്. ഈ...

കൊല്ലം, മാവേലിക്കര, പത്തനംതിട്ട ലോക്സഭാ സീറ്റുകള്‍ ഇടതുമുന്നണിയുടേതാക്കാന്‍ കേരളാ കോണ്‍ഗ്രസ് (ബി)യ്ക്ക് കഴിയും : ബാലകൃഷ്ണപിള്ള

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: മുന്നണി പ്രവേശനത്തിനായുള്ള ഇടതുമുന്നണിയുടെ തീരുമാനം കാക്കുകയാണ്‌ കേരള കോണ്‍ഗ്രസെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള 24 കേരളയോടു പറഞ്ഞു. ഇടതുമുന്നണിയുടെ അടിത്തറ വികസിപ്പിക്കാനുള്ള തീരുമാനം മുന്നണിയില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. തീര്‍ച്ചയായും ഉടന്‍ തന്നെ...

ലൈംഗിക അപവാദം വീണ്ടും രാഷ്ട്രീയ ആയുധം; ഇടതു നേതാക്കള്‍ക്കിടയില്‍ അതൃപ്തി

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം:  സോളാര്‍ കേസിലെ ലൈംഗിക അപവാദം  രാഷ്ട്രീയ ആയുധമാക്കുന്നതില്‍ ഇടതുമുന്നണിയില്‍ അതൃപ്തി. വിശ്വാസ്യതയില്ലാത്ത സ്ത്രീയെന്നു ഹൈക്കോടതി വിശേഷിപ്പിച്ച  ഒരു സ്ത്രീയെ രാഷ്ട്രീയ ആയുധമാക്കുന്നതില്‍ നിന്നും ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് ഘടകകക്ഷി നേതാക്കളുടെ വിലയിരുത്തല്‍. നാഴികയ്ക്ക് നാല്പത്...

ശബരിമല സന്ദര്‍ശനം അജണ്ടയില്‍ ഇല്ലാതെ ലോക്നാഥ് ബഹ്റ; ഭയപ്പെടുന്നത് ജുഡീഷ്യല്‍ അന്വേഷണത്തെ!

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം ശബരിമല പൊലീസ് നടപടി പാളിയിട്ടും, പൊലീസ് അതിക്രമത്തിന്റെ പേരില്‍ ഗവര്‍ണര്‍ വിളിച്ചു വരുത്തി ശാസിച്ചിട്ടും ശബരിമല സന്ദര്‍ശനം അജണ്ടയില്‍ ഇല്ലാതെ പൊലീസ് മേധാവി ലോക്നാഥ് ബഹ്റ. സംസ്ഥാനം കത്താന്‍ പാകത്തിലുള്ള...

വിവാദ ഭൂമിയിടപാട്: പഠിച്ച് പരിഹരിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ പരിഹാരം കാണാന്‍ മെത്രാന്‍ സമിതിയെ നിയോഗിച്ചു. സഭ സിനഡിന്റേതാണ് തീരുമാനം. അഞ്ച് ബിഷപ്പുമാര്‍ അടങ്ങുന്ന സമിതിയുടെ കണ്‍വീനര്‍ അര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ്,...

ചെങ്ങന്നൂര്‍ സീറ്റ്‌ തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ; വരാനിരിക്കുന്നത് തീ പാറുന്ന രാഷ്ട്രീയ പോരാട്ടം

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: എന്തുവന്നാലും ചെങ്ങന്നൂര്‍ നിയമസഭാ സീറ്റ് തിരിച്ചുപിടക്കണമെന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി തീരുമാനം മണ്ഡലത്തില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന്‌ വഴിയൊരുക്കും. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് സീറ്റ് ഒഴിവുവന്നത്. പതീറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷമാണ്...

എം.മുരളിയുടെ പേര് വെട്ടിയത് ഉമ്മന്‍ചാണ്ടി; ചെങ്ങന്നൂര്‍ ഐ ഗ്രൂപ്പിന് മുറിവാകുന്നു

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ കച്ചകെട്ടിയിറങ്ങിയ ആലപ്പുഴ യുഡിഎഫ് ചെയര്‍മാന്‍ എം.മുരളിയെ വെട്ടി നിരത്തിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ ആശീര്‍വാദവുമായി ചെങ്ങന്നൂരില്‍ മുരളി സജീവമായിരുന്നു. ചെങ്ങന്നൂര്‍ എ...

മിസോറം ഗവര്‍ണര്‍ പദവി വിടാന്‍ കുമ്മനം രാജശേഖരന്‍ തയ്യാറെടുക്കുന്നതായി സൂചന

എം.മനോജ്‌ കുമാര്‍  തിരുവനന്തപുരം: സാധ്യമാകുന്ന ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ ഗവര്‍ണര്‍ പദവി വിടാന്‍ കുമ്മനം രാജശേഖരന്‍ തയ്യാറെടുക്കുന്നതായി സൂചന. മെയ് 29നാണ് കുമ്മനം മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തത്. കുമ്മനത്തിന്റെ ഈ തീരുമാനത്തിനു സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റെ...

NEWS

ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.