ഇടതുപക്ഷം രാഹുല്‍ഗാന്ധിയെ സ്‌നേഹത്തോടെ തോല്‍പ്പിച്ച്‌ പറഞ്ഞുവിടുമെന്ന് എം സ്വരാജ് എംഎല്‍എ

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ഇടതുപക്ഷത്തിന് ഭയമില്ലെന്ന് എം സ്വരാജ് എംഎല്‍എ. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ ആത്മഹത്യാപരമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം നല്ല സന്ദേശമല്ല നല്‍കുന്നത്. ബിജെപിക്ക്...

സുപ്രീംകോടതി വിധി സര്‍ക്കാറിന് തിരിച്ചടിയല്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയത് സര്‍ക്കാറിന് തിരിച്ചടിയല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ മുന്‍പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. സുപ്രീംകോടതി ഉത്തരവ്...

സ്വര്‍ണ വില വീണ്ടും കൂടി

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 24,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ...

സൂര്യാതപം: ജാഗ്രതാനിര്‍ദേശം സര്‍ക്കാര്‍ നാല് ദിവസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: സൂര്യാഘാത മുന്നറിയിപ്പ് നാല് ദിവസത്തേക്ക് കൂടി നീട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരും. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ...

വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം; ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. വ​യ​നാ​ട് ത​ല​പ്പു​ഴ മ​ക്കി​മ​ല​യി​ലാ​ണ് ആ​യു​ധ​ധാ​രി​ക​ളാ​യ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്.  ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​ന് ര​ണ്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലം​ഗ സം​ഘ​മാ​ണ് ത​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്. ഇ​വ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്ത് ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം...

ശബരിമല കേസ്‌: ഹൈക്കോടതിയിലെ റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റില്ല; സര്‍ക്കാരിന്റെ ആവശ്യം തള്ളി

ന്യൂ​ഡ​ല്‍​ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുളള റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. നിരീക്ഷണ സമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടിയിൽ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ര‍ഞ്ജന്‍...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്‌ സ്വീകരണം നല്‍കി; യൂണിയന്‍ പിരിച്ചു വിട്ട് എന്‍.എസ്.എസ് നടപടി

മാവേലിക്കര : എന്‍എസ്‌എസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് ഓഫീസില്‍ സ്വീകരണം നല്‍കിയ താലൂക്ക് യൂണിയനെ പിരിച്ചുവിട്ടു. എന്‍എസ്‌എസ് മാവേലിക്കര താലൂക്ക് യൂണിയനാണ് ഇടതുസ്ഥാനാര്‍ത്ഥിക്ക് യൂണിയന്‍ ഓഫീസില്‍...

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ ചാണ്ടി; ‘അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു’

തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ അനിശ്ചിതത്വമില്ലെന്ന് ഉമ്മന്‍ ചാണ്ടി. സംസ്ഥാനം ഒന്നടങ്കമാണ് വയനാട്ടില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി.​സി. ചാ​ക്കോ​യു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ല....

കരമന അനന്തു വധം: മുഴുവന്‍ പ്രതികളും പിടിയില്‍

തിരുവനന്തപുരം: കരമന അനന്തു ഗിരീഷ് വധക്കേസിൽ എല്ലാ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന സുമേഷാണ് ഇന്നലെ പിടിയിലായത്. 14 പ്രതികളാണ് കേസിലുള്ളത്. അതേ സമയം കേസിൻറെ അന്വേഷണം ഫോർ‍ട്ട് അസി.കമ്മീഷണർ പ്രതാപൻ നായർക്ക് കൈമാറും. പ്രതികള്‍ക്കതിരെ...

രാഹുല്‍ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്ഥാനാര്‍ത്ഥിയെന്ന് കോടിയേരി

വടകര: വയനാട്ടില്‍ മല്‍സരിക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്ഥാനാര്‍ഥിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. താമരചിഹ്നത്തില്‍ സ്ഥാനാര്‍ഥി പോലും ഇല്ലാത്തിടത്താണ് രാഹുല്‍ ഗാന്ധി ബി.ജെ.പിയെ നേരിടാനെത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ...

ക്രൈസ്റ്റ്ചര്‍ച്ച്‌ ഭീകരാക്രമണം: കൊല്ലപ്പെട്ട ആന്‍സി അലിയുടെ മൃതദേഹം കേരളത്തിലെത്തിച്ചു; സംസ്കാരം ഇന്ന്

കൊച്ചി: ന്യൂസീലന്‍റിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി ആൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. കൊടുങ്ങല്ലൂരിലെ...

വയനാട്ടില്‍ വനപാലകലരെ ആക്രമിച്ച കടുവ കെണിയില്‍ കുടുങ്ങി

വയനാട്: വയനാട് ചീയമ്പത്ത് വനംവകുപ്പ് വാച്ചർമാരെ അക്രമിച്ച കടുവയെ വനം വകുപ്പ് പിടികൂടി. ആനപ്പന്തിയിൽ സ്ഥാപിച്ച കൂട്ടിൽ ആണ് കടുവ വീണത്. കഴിഞ്ഞ ദിവസമണ് അഞ്ച് വനംവകുപ്പ് വാച്ചര്‍മാരെ കടുവ ആക്രമിച്ചത്. കടുവയെ...

സംസ്ഥാനത്ത്‌ ഇന്നും നാളെയും സൂര്യാതപത്തിന് സാധ്യത; മുന്നറിയിപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്നും നാളെയും സൂര്യാതപത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്‌. ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ഒരാഴ്ചക്കിടെ അറുപത്തിയൊന്ന് പേര്‍ക്ക് സൂര്യതപമേറ്റതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അതേസമയം...

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി, കൊലക്കേസ് ശിക്ഷ അനുഭവിച്ചിട്ടുള്ള യുവാവ് വെട്ടേറ്റ് മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്. നഗരമധ്യത്തില്‍...

കനത്ത ചൂട്‌: സംസ്ഥാനത്ത് മൂന്ന് മരണം; ഒരു മാസത്തിനിടെ സൂര്യാതപമേറ്റത് 118 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. തിരുവനന്തപുരത്തും കണ്ണൂരും പത്തനംതിട്ടയിലുമായി മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു . സൂര്യാതപമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ 118 പേർക്ക് സൂര്യാതപമേറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്....

കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍ ഒരാള്‍ മരിച്ചു; പ്രതിരോധ നടപടികള്‍ ഊര്‍ജിതമെന്ന്‌ ആരോഗ്യവകുപ്പ്

കോഴിക്കോട് : കുരങ്ങു പനി ബാധിച്ച് വയനാട്ടില്‍ ആദ്യ മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തിരുനെല്ലി ബേഗൂര്‍ സ്വദേശി സുന്ദരനാണ് മരിച്ചത്. ജില്ലയില്‍ രണ്ടുപേര്‍ ചികില്‍സയിലുണ്ട്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാണെന്നും...

ചെർപ്പുളശ്ശേരി പീഡനം: നടക്കുന്നത് പാർട്ടിയെ അപമാനിക്കാനുള്ള ശ്രമമാണെന്ന് എ.കെ ബാലൻ, ‘ഗൂഢാലോചന എന്താണെന്നറിയാം’

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയുടെ പേരിൽ നടക്കുന്നത് പാർട്ടിയെ മനപ്പൂർവ്വം അപമാനിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി എ കെ ബാലൻ. ഇതിന് പിന്നിലെ ഗൂഢാലോചന എന്താണെന്നറിയാം....

മാരാമണ്ണിൽ അറുപതുകാരന്‍ വഴിയരികിൽ മരിച്ച നിലയിൽ; സൂര്യാതപമെന്ന് സംശയം

കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിൽ അറുപതുകാരനെ പമ്പയാറിന്റെ തീരത്തുള്ള വഴിയരുകിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാരനായ ഷാജഹാനാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സൂര്യാതപമെന്ന് സംശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ലാ...

സംസ്ഥാനത്ത് സൂര്യാതപത്തിന് മുന്നറിയിപ്പ്; അഞ്ച്‌ ജില്ലകളില്‍ താപനില നാലു ഡിഗ്രിവരെ ഉയരാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിന് മുന്നറിയിപ്പ്. നാളെയും മറ്റെന്നാളും അഞ്ചു ജില്ലകളില്‍ താപനില നാലു ഡിഗ്രിവരെ ഉയരാം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. 10 ജില്ലകളില്‍...

‘വിമാനത്താവളം വേറെ മണ്ഡലത്തിലായത് എന്‍റെ കുഴപ്പമാണോ?’;മണ്ഡലം മാറി വോട്ട് തേടിയതില്‍ വിശദീകരണവുമായി കണ്ണന്താനം

കൊച്ചി: മണ്ഡലം മാറി വോട്ട് തേടിയതില്‍ വിശദീകരണവുമായി എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്. വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്‍റെ കുഴപ്പമല്ലല്ലോ എന്നായിരുന്നു കണ്ണന്താനത്തിന്‍റെ വിശദീകരണം. ഡല്‍ഹിയില്‍ നിന്ന്  നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ കണ്ണന്താനം...

ചെർപ്പുളശ്ശേരി പീഡനം: പ്രതി പ്രകാശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ പ്രകാശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ...

പാര്‍ട്ടിയില്‍ ഒറ്റുകൊടുക്കുന്ന യൂദാസുകളുണ്ടെന്ന്‌ സുധീരന്‍; ‘സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുന്നവരാണ്‌ ഇക്കൂട്ടര്‍’

ആലപ്പുഴ: ഡി. സുഗതന്‍ ഇറങ്ങിപ്പോയ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ ചേര്‍ന്ന ആലപ്പുഴ ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് വി.എം. സുധീരന്‍. പാര്‍ട്ടിയില്‍ ഒറ്റുകൊടുക്കുന്ന യൂദാസുകളുണ്ടെന്നും, സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുന്നവാണ് ഇക്കൂട്ടരെന്നും സുധീരന്‍. ഡി. സുഗതന്‍കൂടി പങ്കെടുത്ത...

വെള്ളാപ്പള്ളിയെ വിമര്‍ശിച്ചതില്‍ പ്രതിഷേധം; വി. എം സുധീരന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഡി.സുഗതന്‍ ഇറങ്ങിപ്പോയി

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മുന്‍ എം.എല്‍.എ ഡി.സുഗതന്‍ ഇറങ്ങിപ്പോയി. വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശമുന്നയിച്ചപ്പോഴാണ് സുഗതന്‍ ഇറങ്ങിപ്പോയത്. വെള്ളാപ്പള്ളിയെ കുറ്റം പറയുന്നിടത്ത് താന്‍ ഇരിക്കേണ്ടതില്ലല്ലോ എന്നായിരുന്നു സുഗതന്‍റെ...

രാഹുല്‍ മത്സരിക്കുന്നെങ്കില്‍ മുന്നണിയുടെ സീറ്റ് ബിജെപി ഏറ്റെടുക്കും; സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: രാഹുല്‍ഗാന്ധി വയനാട്ടില്‍ എത്തിയാല്‍ മുന്നണിയുടെ സീറ്റ് ബിജെപി ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തള്ളിക്കളയുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ദേശീയനേതൃത്വവുമയി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ പ്രബല സ്ഥാനാർഥി വേണമെന്നാണ്...

വയൽക്കിളികളിൽ നിന്നും പിന്തുണയില്ല; സുരേഷ് കീഴാറ്റൂർ തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറി

കണ്ണൂര്‍: വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്ന് പിൻമാറി. വയൽക്കിളികളിൽ നിന്ന് പിന്തുണ ലഭിക്കാതെ വന്നതോടെയാണ് പിൻമാറ്റം. ഇടതു കോട്ടയായ കീഴാറ്റൂരിലെ വോട്ട് ചോരാതിരിക്കാൻ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്രീമതിയും കീഴാറ്റൂരിലെത്തി പ്രചാരണം...

മ​ധ്യ​വ​യ​സ്ക​ന്‍ കു​ഴ​ഞ്ഞുവീണു മ​രി​ച്ചു; സൂ​ര്യാ​ഘാ​ത​മെ​ന്ന് സംശയം

തിരുവനന്തപുരം: പാറശ്ശാലയില്‍ ഒരാള്‍ കുഴ‍ഞ്ഞു വീണു മരിച്ചു. മരണകാരണം സൂര്യാഘാതമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശ്ശാലയ്ക്ക് അടുത്ത വാവ്വക്കരയിലെ വയലിലാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന്‍ എന്നയാളെ കുഴഞ്ഞു വീണ നിലയില്‍...

രാഹുല്‍ മത്സരിക്കുന്നതിന്‌ വിശാലമായ രാഷ്ട്രീയമാനമുണ്ടെന്ന് സിപിഎം

ന്യൂ​ഡ​ല്‍​ഹി:  ബി.ജെ.പിയല്ല ഇടതുപക്ഷമാണ് കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയെന്ന സന്ദേശമാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം നല്‍കുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇടതുപക്ഷത്തിനെതിരെ രാഹുല്‍ മത്സരിക്കുന്നതിന്റെ ധാര്‍മികത ഉയര്‍ത്തി രാഹുല്‍ മത്സരിക്കുന്നതിലൂടെ ഉണ്ടാകാന്‍...

സംസ്ഥാനത്ത് കൊടുംചൂട്; വിവിധ ജില്ലകളില്‍ താപനില ശരാശരിയ്ക്കും മുകളില്‍, ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട്. ഇന്നലെ വിവിധ ജില്ലകളില്‍ താപനില ശരാശരിയിലും 1.6 സെല്‍ഷ്യസ്‌ മുതല്‍ മൂന്ന് സെല്‍ഷ്യസ്‌ വരെ ഉയര്‍ന്നു. വരുംദിവസങ്ങളിലും ചൂട് കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പകല്‍ 10 മണിക്കും നാലുമണിക്കുമിടയില്‍ പുറത്തിറങ്ങുന്നവര്‍ കരുതലെടുക്കണം....

വയനാട്ടിൽ വിജയം ഉറപ്പെന്ന് കാനം; ‘സുനീറിനോട് തോൽക്കാനാണ് രാഹുലിന്‍റെ വിധി’

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തിയാലും വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പി പി സുനീറിന് വിജയമുറപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാലും സുനീർ തന്നെയായിരിക്കും ഇടത് സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയെ...

വയനാട്ടിൽ വനപാലക സംഘത്തെ കടുവ ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്‌

വയനാട്: ഇരുളത്ത് വനപാലക സംഘത്തെ കടുവ ആക്രമിച്ചു. രണ്ട് വാച്ചർമാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വാച്ചറായ ഷാജൻ ആദിവാസിയാണ്. ഇയാൾക്ക്...

NEWS

ബഹുസരായിയില്‍ കനയ്യ കുമാറിനെതിരെ മത്സരിക്കുന്നതില്‍ നിന്നും പിന്മാറി ഗിരിരാജ് സിങ്

ബഹുസരായി: പേടിയുണ്ടാകുന്ന വേളയില്‍ കോപമുണ്ടാകും എന്നത് മനുഷ്യ സഹജം....