ന്യായമൊക്കെ പാർട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാൽ മതി; മന്ത്രി ശൈലജയ്‌ക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം

പാലക്കാട്‌: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്‌എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. വിജ്ഞാന്‍ ഭാരതി അഹമ്മദാബാദില്‍ നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതാണു വിവാദത്തിലായത്....

അഗളിയില്‍ വീണ്ടും ശിശുമരണം;43 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അഗളിയില്‍ വീണ്ടും ശിശുമരണം. മുള്ളി ഊരിലെ രംഗന്റെ ഭാര്യ ശാന്തിയുടെ നാലാമത്തെ കുഞ്ഞാണ് ജനിച്ചു 43–ാം ദിവസം മരിച്ചത്. പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ തൂക്കം 600 ഗ്രാമായിരുന്നു. മരിക്കുമ്പോള്‍ തൂക്കം 970 ഗ്രാം.

ജി.സുധാകരന് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം

കോട്ടയം: മന്ത്രി ജി.സുധാകരനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോട്ടയത്ത് പരിപാടിക്കെത്തിയപ്പോഴാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിനു നേരെ പാഞ്ഞടുത്തത്. കരിങ്കൊടി...

പി. മോഹനന്റെ മകനെയും ഭാര്യയെയും ആക്രമിച്ച സംഭവം; പ്രതിക്ക്‌ വെട്ടേറ്റു

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകനെയും ഭാര്യയെയും അക്രമിച്ച കേസിലെ പ്രതിയായ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കുറ്റിയാടി അമ്പലകുളങ്ങര പൊയ്കയില്‍ ശ്രീജുവിനാണ് വെട്ടേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. കാറില്‍വന്ന...

പി കെ ശശിയ്ക്കൊപ്പം വേദി പങ്കിടില്ല; സർക്കാർ പരിപാടിയില്‍നിന്ന് എം ടി പിന്മാറി

പാലക്കാട്: ലൈംഗികപീഡന പരാതിയില്‍ സിപിഎമ്മില്‍നിന്ന് സസ്പെന്‍ഷന്‍ നേരിട്ട എം എല്‍ എ പി കെ ശശിയ്ക്കൊപ്പം സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ വേദി പങ്കിടില്ല. പാലക്കാട് നടക്കാനിരുന്ന സംസ്ഥാന സർക്കാർ പരിപാടിയായ...

പിന്നാക്കവിഭാഗ വിരുദ്ധ പരാമര്‍ശം: സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

കാസര്‍കോട്‌: പിന്നാക്കവിഭാഗ വിരുദ്ധ പരാമര്‍ശത്തിന്റെ  പേരില്‍ അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം. അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സന്തോഷ് ഏച്ചിക്കാനത്തെ പൊലീസ് ഹാജരാക്കിയിരുന്നു. തുടര്‍ന്ന് കോടതി ജാമ്യം...

കൊച്ചിയില്‍ വെടിവയ്പ്പുണ്ടായ ബ്യൂട്ടിപാര്‍ലര്‍ നടി ലീന മരിയ പോളിന്റേത്‌; ലീന ബാങ്ക് തട്ടിപ്പ് കേസ് പ്രതി

കൊച്ചി: കൊച്ചിയില്‍ വെടിവയ്പ്പുണ്ടായ ബ്യൂട്ടിപാര്‍ലര്‍ നടി ലീന മരിയ പോളിന്റേത്‌. ചെന്നൈ കനറ ബാങ്കില്‍ നിന്നു 19 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇവർ. സംഭവസമയത്തു ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. ജീവനക്കാരും ബ്യൂട്ടിപാർലറിലെത്തിയ മറ്റു ചിലരുമാണുണ്ടായിരുന്നത്. പനമ്പിള്ളി...

പ്രളയത്തില്‍ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടം; വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി എംഎം മണി. പ്രളയത്തില്‍ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും ഇത് നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നുമാണ് വൈദ്യുതമന്ത്രിയുടെ നിലപാട്. കെഎസ്ഇബി റഗുലേറ്ററി...

കൊച്ചിയില്‍ ആഡംബര ബ്യൂട്ടിപാര്‍ലറിനുനേരെ വെടിവയ്പ്‌

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറിനുനേരെ വെടിവയ്പ്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ത്തശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വൈകിട്ട് മൂന്നരയ്ക്കാണു സംഭവം. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണിൽ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. മുംബൈ അധോലോക...

മന്ത്രി ജലീലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

മലപ്പുറം: മന്ത്രി കെ.ടി.ജലീലിനെതിരേ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. വനിതാ മതില്‍ അവലോകന യോഗത്തിനിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ യോഗം...

ശശിയെ സംരക്ഷിച്ചിട്ടില്ലെന്ന്‌ പി.കെ ശ്രീമതി; തെറ്റുകാരനെന്ന് കണ്ടെത്തിയതിനാലാണ് നടപടി സ്വീകരിച്ചത്

കണ്ണൂര്‍: ലൈംഗിക പീഡ‍നപരാതിയിൽ ഷൊർണ്ണൂർ എം എൽ എ പി.കെ ശശിയെ സംരക്ഷിച്ചിട്ടില്ലെന്ന്‌ അന്വേഷണ കമ്മീഷന്‍ അംഗം പി കെ ശ്രീമതി. ശശി തെറ്റുകാരനെന്ന് കണ്ടെത്തിയതിനാലാണ് നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്...

പിന്നാക്കവിഭാഗ വിരുദ്ധ പരാമര്‍ശം: സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

കാസര്‍കോട്‌: പിന്നാക്കവിഭാഗ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസിൽ മുൻ‌കൂർ ജാമ്യം തേടി സന്തോഷ് ഏച്ചിക്കാനം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് മുന്നിൽ കീഴടങ്ങാനായിരുന്നു ഹൈക്കോടതി...

സിപിഎമ്മിന്‍റേത് സ്ത്രീപീഡകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന നിലപാട്‌; വര്‍ഗീയ മതില്‍ തീര്‍ക്കാതെ വനിതകള്‍ക്ക് സംരക്ഷണം നല്‍കട്ടെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പി കെ ശശിയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ത്രീപീഡകര്‍ക്ക് മുഴുവന്‍ ക്ലീന്‍ ചിറ്റ് നല്‍കുന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. വര്‍ഗീയ മതില്‍ തീര്‍ക്കാതെ സിപിഎം സ്വന്തം...

പൊലീസ് വ്യക്തിവിരോധം തീര്‍ക്കുന്നു; ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനേത്തുടര്‍ന്ന് കോടതി അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതില്‍ ന്യായീകരണവുമായി അയ്യപ്പധര്‍മ്മ സേനാ നേതാവ് രാഹുല്‍ ഈശ്വര്‍. പൊലീസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. പൊലീസിനുള്ളിലെ സിപിഐഎം അനുഭാവികള്‍ തങ്ങളുടെ രാഷ്ട്രീയം കാണിക്കുകയാണ്....

പി.കെ ശശിയെ പിന്തുണച്ചുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്; അപമര്യാദയായി പെരുമാറിയിട്ടില്ല, യുവതി പരാതിപ്പെടാന്‍ വൈകി

തിരുവനന്തപുരം: മണ്ണാര്‍ക്കാട് എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ സിപിഐഎം അന്വേഷണ കമ്മീഷന്‍ പാര്‍ട്ടിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. പ്രഥമദൃഷ്ട്യാ തന്നെ റിപ്പോര്‍ട്ട് ശശിക്ക് അനുകൂലവും പരാതി നല്‍കിയ യുവതിക്കെതിരെയാണെന്നുമാണ് വ്യക്തമാകുന്നത്. മന്ത്രി എ.കെ...

വിദേശമദ്യം ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാരിനു വരുമാന നഷ്ടമുണ്ടെന്ന്എക്‌സൈസ്‌ മന്ത്രി

തിരുവനന്തപുരം: വിദേശ മദ്യവും ബിയറും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതില്‍ സര്‍ക്കാരിനു വരുമാന നഷ്ടമുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണ്‍. ഇവ സംസ്ഥാനത്ത് ഉത്പാദനം നടത്തിയാല്‍ തൊഴിലവസരങ്ങള്‍ കൂട്ടാമെന്നും വരുമാനം വര്‍ധിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു....

ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്‌

റാന്നി: പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസുകാരെ തടഞ്ഞുവെന്ന കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് രാഹുൽ ഇൗശ്വറിന്റെ ജാമ്യം റദ്ദാക്കുന്നതിനും അറസ്റ്റുചെയ്യുന്നതിനും റാന്നി ഗ്രാമ ന്യായാലയ കോടതി ഉത്തരവിട്ടു. രണ്ടു മാസം എല്ലാ...

വര്‍ഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ഡിജിപിക്ക് പരാതി നല്‍കുമെന്ന് കെ.എം.ഷാജി

കോഴിക്കോട്: എംഎല്‍എ സ്ഥാനത്ത് നിന്ന് തനിക്ക് അയോഗ്യത കല്‍പ്പിക്കാന്‍ കാരണമായ വര്‍ഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് കെ.എം.ഷാജി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് ഉടന്‍ തന്നെ പരാതി നല്‍കുമെന്നും നോട്ടീസ്...

കൊല്ലത്തെ രാഖി കൃഷ്ണയുടെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ചിന്

കൊല്ലം: ഫാത്തിമാമാതാ നാഷണല്‍ കോളേജിലെ രാഖികൃഷ്ണ ജീവനൊടുക്കിയ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടുത്തരവായി രാഖിയുടെ പിതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ്ക്രൈംബ്രാഞ്ചിന് കഴിഞ്ഞ മാസം 28 നാണ് പരീക്ഷാ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് രാഖികൃഷ്ണ ജീവനൊടുക്കിയത്,...

ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള ഒരു സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്ബോള്‍ ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ബിഷപ്പിനെ ആശുപത്രിയില്‍...

പ്രളയം: കേരളത്തിന് കൈത്താങ്ങായി ടി.എം. കൃഷ്ണ അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഇന്ന്

തിരുവനന്തപുരം : പ്രളയദുരന്തത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് കൈത്താങ്ങായി കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് പരിപാടി.മൈത്രീ കലാസന്ധ്യ എന്ന...

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വനിതാ മതിലിനായി പണം ചെലവഴിക്കില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി നല്‍കണമോ എന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. വനിതാ മതിലിന് ആവശ്യമായ ഫണ്ട് പ്രാദേശിക അടിസ്ഥാനത്തില്‍ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. തദ്ദേശ...

പാളങ്ങളുടെ നവീകരണം ; നാളത്തെ നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കി

കൊച്ചി; യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, നാളെ ഈ നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ ഓടില്ല. 56370 എറണാകുളം- ഗുരുവായൂര്‍, 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, 56373 ഗുരുവായൂര്‍- തൃശൂര്‍, 56374 തൃശൂര്‍- ഗുരുവായൂര്‍ എന്നീ...

ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ സഹോദരന്‍ വാഹന അപകടത്തില്‍ മരിച്ചു

തൃശൂര്‍: ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ സഹോദരന്‍ ചെമ്ബൂക്കാവ് അയിനിവളപ്പില്‍ ബിജു വാഹന അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട് ചേര്‍ന്ന്...

ശബരിമല വിധിയില്‍ സ്ത്രികളെ അപമാനിക്കുന്ന രീതിയിലുള്ള പ്രസംഗത്തില്‍ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല വിധിയില്‍ സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ച കേസില്‍ കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ കൊല്ലം ജില്ലാ കോടതി തള്ളി . പ്രഥമ ദൃഷ്ട്യാ കൊല്ലം തുളസിയുടെ മേല്‍ ഫയല്‍...

‘കേരളത്തിന്റെ ദേശീയാഘോഷം ഹര്‍ത്താലാണ്, എങ്കിലും ‘ഒടിയന്‍’ റിലീസാകുന്ന ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ശരിയല്ല’

കൊച്ചി: മധ്യവയ്സകന്‍ സെക്രട്ടറിയേറ്റ് നടയില്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെ പരിഹസിച്ച്‌ പ്രമുഖ മാധ്യമ നിരീക്ഷകന്‍ അഡ്വ.എ.ജശങ്കര്‍ രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഹര്‍ത്താലിനെ നിശിതമായി വിമര്‍ശിച്ചത്....

പൊതുജനം വലയട്ടെ, ബി.ജെ.പി നേതാവിന് എന്ത് ഹര്‍ത്താല്‍: എ. എന്‍. രാധാകൃഷ്ണന്റെ കാര്‍ യാത്ര വിവാദത്തില്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ വേണുഗോപാലന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി സംസ്ഥാനത്ത് ആഹ്വാനം ഹര്‍ത്താലില്‍ ജനങ്ങള്‍ പെരുവഴിയില്‍ വലയുകയാണ്. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പാര്‍ട്ടിയുടെ പ്രമുഖ നേതാവ് സഞ്ചരിക്കുന്നത് കാറില്‍....

പോലീസുകാരെ മര്‍ദിച്ച്‌ സംഭവം : നാല് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

തിരുവനന്തപുരം: ട്രാഫിക് പൊലീസുകാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച കേസില്‍ തിരുവനന്തപുരം യൂണിവേഴ്സി‌റ്റി കോളേജ് വിദ്യാര്‍ത്ഥികളായ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ കന്റോണ്‍മെന്റ് പൊലീസാണ്...

ബിജെപി ഹര്‍ത്താലിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി എംഎല്‍എ അനില്‍ അക്കര

തൃശൂര്‍: ബിജെപി ഹര്‍ത്താലിനെതിരെ അനില്‍ അക്കര എംഎല്‍എയുടെ വ്യത്യസ്തമായ പ്രതിഷേധം. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പുറനാട്ടുകരയിലെ വീട്ടിലേക്ക് എംഎല്‍എ കാല്‍നടയായാണ് സഞ്ചരിച്ചത്. നിയമസഭ സമ്മേളനത്തിന് ശേഷം രാവിലെ പതിനൊന്നരയ്ക്കാണ് അനില്‍ അക്കര...

സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററില്‍ കാണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ നിരക്ക് മീറ്ററിലെത്താന്‍ ഇനിയും സമയമെടുക്കും. പുതിയ നിരക്കിന് അനുസരിച്ച്‌ മീറ്ററുകള്‍ മുദ്രണം ചെയ്‌തെങ്കില്‍ മാത്രമേ ഇത് നടപ്പിലാകൂ. എന്നാല്‍ ഇതിന് വേണ്ട നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. നിരക്ക്...

NEWS

ന്യായമൊക്കെ പാർട്ടി ക്ലാസിലെ ഉത്തമന്മാരോട് പോയി പറഞ്ഞാൽ മതി; മന്ത്രി ശൈലജയ്‌ക്കെതിരെ വിമര്‍ശനവുമായി വി.ടി...

പാലക്കാട്‌: ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആര്‍എസ്‌എസ് സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം. വിജ്ഞാന്‍...