പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രണ്ടാം നിലയിലെ ഓഫീസില്‍ തീപ്പിടുത്തം ദൃശ്യമായത്. കമ്പ്യൂട്ടര്‍ യൂണിറ്റില്‍ നിന്നാണ് തീ പടര്‍ന്നത്. 10 ഫയര്‍ യൂണിറ്റുകള്‍ എത്തി 20 മിനിറ്റിനകം തീയണച്ചു. . മറ്റ് അപകടങ്ങളൊന്നും റിപ്പോര്‍ട്ട്...

ഡ​ല്‍​ഹി​യി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി സെ​ക്ര​ട്ട​റി​യേ​റ്റി​ലെ 90 ശ​ത​മാ​നം ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ണി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഡ​ല്‍​ഹി​യു​ടെ വി​ക​സ​നം സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. ഉൗ​ര്‍​ജ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 90 ശ​ത​മാ​നം ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ണി​യെ​ടു​ക്കു​ന്നി​ല്ലന്നും അ​വ​ര്‍...

കോണ്‍ഗ്രസ് ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ സമീപനം സംബന്ധിച്ച ഒരുരേഖയും കേന്ദ്രകമ്മിറ്റി തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിക്കെതിരായി ദേശീയതലത്തില്‍...

കോണ്‍ഗ്രസ് തന്നെ ജയിലിലടയ്ക്കാന്‍ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്;കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും നുണപ്രചരിപ്പിച്ചും തമ്മിലടിപ്പിച്ചും ജാതി, സമുദായങ്ങളുടെ പേരില്‍ ഭിന്നിപ്പിച്ചുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിരുന്നതെന്ന് മോദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി സംഘടിപ്പിച്ച ഗുജറാത്ത് ഗൗരവ് യാത്ര മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ഗുജറാത്തിന്റെ...

തെരഞ്ഞെടുപ്പിനൊരുങ്ങി സിദ്ധരാമയ്യ; ആദ്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

ബെംഗളുരു: കര്‍ണാടകയില്‍ ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പിന് തങ്ങള്‍ എല്ലാ രീതിയിലും സജ്ജരാണെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ആദ്യ സ്ഥാനാര്‍ത്ഥിയായി കെആര്‍ നഗര്‍ മണ്ഡലത്തിലെ രവിശങ്കറിനെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം പരാജയഭീതിയില്‍ ബിജെപിയിലെ പല മുതിര്‍ന്ന നേതാക്കളും...

ആരുഷി കൊലക്കേസ്; തല്‍വാര്‍ ദമ്പതികള്‍ മോചിതരായി

ഗാസിദാബാദ്: ആരുഷി തല്‍വാര്‍ കൊലപാതകക്കേസില്‍ തടവിലായിരുന്ന തല്‍വാര്‍ ദമ്പതികള്‍ ജയില്‍മോചിതരായി. നാല് വര്‍ഷം നീണ്ട ജയില്‍വാസത്തിന് ശേഷമാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര തല്‍വാറും ദസ്ന ജയിലില്‍ നിന്ന് പുറത്തുവരുന്നത്. ഇരുവരും നിരപരാധികളാണെന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിയെത്തുടര്‍ന്നാണ് രാജേഷും നൂപുറും ജയില്‍മോചിതരായത്. കോടതിവിധി ആരുഷിയുടെ മാതാപിതാക്കളുടെ നിഷ്‌കളങ്കതയ്ക്കുള്ള...

ജനങ്ങളുടെ ശക്തി സര്‍ക്കാരിന് മറുപടി നല്‍കുമെന്ന് യശ്വന്ത് സിന്‍ഹ

മുംബൈ: സാമ്പത്തിക നയങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ജനങ്ങളുടെ ശക്തി സര്‍ക്കാരിന് മറുപടി നല്‍കുമെന്നാണ് യശ്വന്ത് സിന്‍ഹ പറഞ്ഞത്. വിദര്‍ഭയിലെ അകോളയില്‍ കര്‍ഷകരുടെ എന്‍ജിഒ ആയ ഷെത്കാരി ജഗാര്‍ മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നടപ്പാക്കിയതിലെ...

മുന്‍ രാഷ്ട്രപതിയോട് അല്‍പ്പം ബഹുമാനം കാണിക്കൂ; സര്‍ദേശായിക്ക് മുന്നറിയിപ്പ് നല്‍കി പ്രണബ്

ന്യൂഡല്‍ഹി: നിങ്ങള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയെയാണ്. അത് ഓര്‍ക്കുക. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് ഈ മുന്നറിയിപ്പ് നല്‍കിയത് പ്രണബ് മുഖര്‍ജി. പ്രണബിന്റെ പുസ്തകത്തിന്റെ മൂന്നാം വാല്യം ഇറങ്ങുന്നത് പ്രമാണിച്ച് ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ രാഷ്ട്രപതി അവതാരകനോട് അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചത്. രാഷ്ട്രപതി...

ഗുജറാത്തില്‍ ശക്തമായ വാഗ്ദാനപ്പെരുമഴയ്ക്ക് സാധ്യതയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്തിലെ കാലാവസ്ഥാ പ്രവചനം നടത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഇന്ന് ശക്തമായ വാഗ്ദാനപ്പെരുമഴയ്ക്ക് സാധ്യത എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോള്‍ സംസ്ഥാനത്തിന് 12,500 കോടി രൂപയുടെ പദ്ധതിപ്രഖ്യാപനം വരുന്നു എന്ന മാധ്യമവാര്‍ത്തയും ട്വീറ്റിനോടൊപ്പം രാഹുല്‍...

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഗുജറാത്ത് പ്രചാരണത്തിനു വലിയ പ്രാധാന്യം ഇല്ലെന്നും ജയ്‌റ്റ്ലി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഗുജറാത്ത്‌ വിജയത്തെ അത് ബാധിക്കില്ലെന്നും ജെയ്റ്റിലി കൂട്ടിച്ചേര്‍ത്തു. ഐഎംഎഫിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുക്കാന്‍ അമേരിക്കയിലാണ് ജെയ്റ്റിലി. ആര്‍ക്കാണ്...

കാഞ്ച ഇളയ്യയുടെ പുസ്തകം നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യയുടെ ”വൈശ്യന്മാര്‍ സാമൂഹ്യ കവര്‍ച്ചക്കാര്‍” പുസ്തകം നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി. പുസ്തകം പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ആര്യ വൈശ്യ സമുദായങ്ങള്‍ക്കെതിരെ പുസ്തകത്തില്‍ മോശം പരാമര്‍ശമുണ്ടന്ന് ചൂണ്ടിക്കാട്ടിയ...

കോണ്‍ഗ്രസുമായി യോജിക്കേണ്ടെന്ന് കേന്ദ്രകമ്മിറ്റി; വോട്ടെടുപ്പില്ലാതെ യെച്ചൂരിയെ തള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി യോജിക്കേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം. വോട്ടെടുപ്പില്ലാതെ ഐകകണ്‌ഠേനയാണ് തീരുമാനം. പ്രകാശ് കാരാട്ട് പക്ഷത്തിനു പൂര്‍ണ വിജയം നല്‍കുന്ന തീരുമാനമാണിത്. ബിജെപിക്കെതിരായി രൂപവത്ക്കരിക്കാന്‍ സിപിഎം ഉദ്ദേശിക്കുന്ന അഖിലേന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തേണ്ടതില്ലാ എന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായി സംസ്ഥാനങ്ങളിലും കൂട്ടുകെട്ട് ഉണ്ടാകില്ല. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെയും ബംഗാള്‍ ഘടകത്തിന്റെയും...

സെന്‍സെക്‌സ് റെക്കോര്‍ഡ് കുതിപ്പ്

മുംബൈ: ദീപാവലി ആഴ്ച ഓഹരി സൂചികകളില്‍ ആഘോഷത്തോടൊപ്പം വന്‍ വിജയം. സെന്‍സെക്സ് 187 പോയന്റ് ഉയര്‍ന്ന് റെക്കോഡ് നേട്ടത്തില്‍ 32,620ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 10,226ലുമാണ് വ്യാപാരം നടക്കുന്നത്. 1423കമ്പനികളുടെ ബിഎസ്ഇയിലെ ഓഹരികള്‍ നേട്ടത്തിലും 549 ഓഹരികള്‍ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ടിസിഎസ്,...

പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി; പൊലീസുകാരനെ കെട്ടിയിട്ടു

ശ്രീനഗര്‍: പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു. ഗന്ദേര്‍ഭാല്‍ ജില്ലയിലെ മണിഗ്രാമിലാണ് സംഭവം. യുവതിയുടെ ചിത്രങ്ങള്‍ എടുത്തുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലീസുകാരനെ കെട്ടിയിടുകയായിരുന്നു. അനുവാദമില്ലാതെ തന്റെ ചിത്രം ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രം കണ്ടെടുത്തതായാണ് വിവരം. കോണ്‍സ്റ്റബിളിനെതിരെ കേസ്...

തേജസ് എക്‌സ്പ്രസ്സില്‍ ഭക്ഷ്യവിഷബാധ; 24 ഓളം പേര്‍ ആശുപത്രിയില്‍

മുംബൈ : ഗോവയില്‍ നിന്നും മുംബൈയിലേക്ക്‌പോയ തേജസ് എക്‌സ്പ്രസ്സില്‍ ഭക്ഷ്യവിഷബാധ. ട്രെയിനില്‍ നിന്നും ഭക്ഷണം കഴിച്ച 24 ഓളം യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ട്രെയിനില്‍ നിന്നുതന്നെ വിതരണം ചെയ്ത ഭക്ഷം കഴിച്ച ആളുകള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ റെയില്‍വെ കേറ്ററിങ് ആന്റ് ടുറിസം കോര്‍പ്പറേഷനാണ് ട്രെയിനില്‍ ഭക്ഷണവിതരണം...

രാഷ്ട്രീയനയം: സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി യോജിക്കുന്ന രാഷ്ട്രീയനയത്തിന്റെ കാര്യത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടക്കും .പ്രകാശ് കാരാട്ട് വിഭാഗം പൂര്‍ണ്ണമായും വിയോജിപ്പ്‌ രേഖപ്പെടുത്തുന്നതിനാലാണ് വോട്ടെടുപ്പ് അനിവാര്യമാക്കുന്നത്. എന്നാല്‍ സഹകരണം പൂര്‍ണമായും തള്ളരുതെന്നാണ് ബംഗാള്‍ നേതാക്കളുടെ ആവശ്യം. ശനിയാഴ്ച തുടങ്ങിയ കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്...

കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നു സരോജ് പാണ്ഡെ

ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭാ അംഗവുമായ സരോജ് പാണ്ഡെ. സിപിഎം അക്രമം തുടരുകയാണെങ്കില്‍ ജനരക്ഷായാത്രയ്ക്ക് ശേഷം ബിജെപി പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറുമെന്നും അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നുമാണ് സരോജ് പാണ്ഡെ പറഞ്ഞത്....

ഇന്ത്യയുടെ ശക്തി ചൈനയ്ക്ക് നന്നായറിയാമെന്ന് രാജ്‌നാഥ് സിംഗ്

ലക്‌നൗ: ഇന്ത്യയുടെ ശക്തിയെക്കുറിച്ച് ചൈനയ്ക്ക് ധാരണയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ ദുര്‍ബല രാജ്യമല്ലെന്ന് ചൈന മനസിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എല്ലാ അതിര്‍ത്തി മേഖലകളും സുരക്ഷിതമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കൂടുതല്‍ കരുത്തുറ്റതായിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ പ്രതാപം ചര്‍ച്ച ചെയ്യപ്പെടുന്നു....

കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: സംസ്ഥാനത്തിന് സ്വന്തമായി പതാക വേണമെന്ന് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.എം.ആര്‍.സി.എല്ലിന്റെ നമ്മ മെട്രോയില്‍ ഹിന്ദി അനുവദിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 6.5 കോടി പൗരന്മാരുടെ പ്രതിനിധിയെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന അഭിപ്രായത്തില്‍ ഞാന്‍...

പുതിയ നോട്ടില്‍ സ്വച്ഛ് ഭാരത് ചിഹ്നം; വിശദീകരണം നല്‍കാതെ ആര്‍ബിഐ

ന്യൂഡല്‍ഹി: പുതിയ 500 രൂപ 2000 രൂപ നോട്ടില്‍ പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ ആലേഖനം ചെയ്തത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിച്ചു. വിവരങ്ങള്‍ പുറത്തു വിടാതിരിക്കുന്നതെന്ന് സുരക്ഷ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ടില്‍ പരസ്യം നല്‍കിയത് സംബന്ധിച്ച്...

പോലീസ് സ്‌റ്റേഷനില്‍ പരാതിക്കാരന് കേക്ക് മുറിച്ച് പിറന്നാല്‍ ആഘോഷം

              മുംബൈ: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനു നേരെയായിരുന്നു പോലീസ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് മുംബൈ പോലീസ്. പരാതിക്കാരന്റെ പിറന്നാള്‍ ആഘോഷിച്ചാണ് മുംബൈ പോലീസ് വ്യത്യസ്തനായത്. ഒക്ടോബര്‍ 14 ന് അനീഷ് എന്ന യുവാവ് പരാതി ബോധിപ്പിക്കാനാണ് മുംബൈയിലെ സാകിനക പോലീസ് സ്റ്റേഷനിലെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ്...

ഇറാനുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

വാഷിങ്ടണ്‍: ഇറാനുമായുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങള്‍ക്കും അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്കും പരിഹാരം കാണുവാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ ധനമന്ത്രി മൗദ് കാര്‍ബാസിയുമായി അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്. ഇറാനുമായി ഇന്ത്യ നല്ല ബന്ധമാണ്...

ബിജെപിക്ക് വന്‍ തിരിച്ചടി; ഗുരുദാസ്പൂര്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു

ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ജയം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ സുനില്‍ജാക്കര്‍ ബിജെപിയുടെ സ്വരണ്‍ സലേറിയയെ 1,93,219 വോട്ടുകള്‍ക്കാണ് തകര്‍ത്തത്. ബിജെപിയുടെ കോട്ടയായ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

ക്ഷേത്രനിയമം തെറ്റിച്ചു; തിരുപ്പതിയിലെ മുടിവെട്ട് ജീവനക്കാരെ പിരിച്ചു വിട്ടു

ഹൈദരാബാദ്: മുടിവെട്ടുന്നതിന് തീര്‍ത്ഥാടകരില്‍ നിന്നും പണം വാങ്ങിയതിനെ തുടര്‍ന്ന് തിരുമല തിരുപ്പതി ക്ഷേത്രത്തിലെ മുടിവെട്ട് തൊഴിലാളികളെ പിരിച്ചു വിട്ടു. 243 ജീവനക്കാരെയാണ് ക്ഷേത്രത്തിലെ മുടിവെട്ട് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. തിരുമല തിരുപ്പതിയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ മുടി മുറിക്കുന്നതിന് ബാര്‍ബര്‍മാര്‍ പണം ഈടാക്കരുതെന്നാണ് ക്ഷേത്രനിയമം. ഇത് ലംഘിച്ച തൊഴിലാളികള്‍ക്ക് മൂന്ന്...

പെണ്‍കുട്ടികള്‍ ‘ദോക്‌ലാം തന്ത്രം’ സ്വീകരിക്കണമെന്ന് സുഷമാ സ്വരാജ്

അഹമ്മദാബാദ്: പെണ്‍കുട്ടികളെ ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെങ്കില്‍ ഇന്ത്യ ചൈനയോട് എടുത്ത ദോക്ലാം തന്ത്രം വീട്ടില്‍ സ്വീകരിക്കണമെന്ന ഉപദേശവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വനിതകളുമായി സംസാരിക്കുകയായിരുന്നു സുഷമ. ജോലിക്കു വിടാന്‍ വീട്ടുകാര്‍ തയ്യാറല്ലെങ്കില്‍ വാക്സാമര്‍ഥ്യത്തിലൂടെയും പ്രേരണയിലൂടെയും അവരെ പറഞ്ഞു മനസ്സിലാക്കി തീരുമാനം മാറ്റിക്കണമെന്നാണ്...

യുവാവിനെ കൊന്ന് ഫ്രിഡ്ജില്‍ ഒളിപ്പിച്ചു; സുഹൃത്ത് ഒളിവില്‍

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബിലാണ് സംഭവം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് (26) കൊല്ലപ്പെട്ടത്. സുഹൃത്തായ ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി വിപിനെ കാണാതായിരുന്നു. ബന്ധുക്കള്‍ വിപിനെ അന്വേഷിച്ച് സുഹൃത്തായ ബാദല്‍ മണ്ഡലിന്റെ...

മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് മഹാദേവ് ഷേലാര്‍ ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കി. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ ജനറല്‍ സെക്രട്ടറി മഹാദേവ് ഷേലാര്‍(64) ആണ്‌ ആത്മഹത്യ ചെയ്തത്. കോണ്‍ഗ്രസ് സംസ്ഥാന വക്താവിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. രോഗങ്ങള്‍ കാരണമാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മുലുന്ദിലെ വില്‍വകുഞ്ച്...

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; രാവിലെ എട്ടിന് വോട്ടെണ്ണല്‍

മലപ്പുറം : വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഇന്നറിയാം. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍. പകല്‍ പതിനൊന്നോടെ ഫലം അറിയാം. വോട്ടെണ്ണലിന്റെ വിവരങ്ങള്‍ തത്സമയം trend.kerala.gvo.in ല്‍ അറിയാം. പോസ്റ്റല്‍ ബാലറ്റാണ് ആദ്യം എണ്ണുന്നത്. പക്ഷെ വിരലില്‍ എണ്ണാവുന്ന പോസ്റ്റല്‍ ബാലറ്റ് മാത്രമേയുള്ളൂ. പലതും...

മുഹമ്മദ് അഖ്‌ലാഖ് കൊലക്കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും

ലഖ്‌നൗ: പശുവിറച്ചി സംരക്ഷിച്ചെന്ന് ആരോപിച്ച് വീട്ടില്‍കയറി മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ കൊലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലിയും എട്ട് ലക്ഷം നഷ്ടപരിഹാരവും. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരാണ് കൊലയാളികള്‍ വാഹ്ദാനം നല്‍കിയത്. പ്രതികളില്‍ ചിലര്‍ ദാദ്രിയിലെ നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേനിലെ പ്രൈവറ്റ് ഫേമില്‍ ജീവനക്കാരായിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇവരെ...

ഗുജറാത്തിലെ വോട്ടെടുപ്പ് പ്രഖ്യാപിക്കാത്തത് ആശങ്കാജനകമെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തീയതി പ്രഖ്യാപിച്ചിട്ടും ഗുജറാത്തിലെ വോട്ടെടുപ്പ് തിയതി പുറത്തുവിടാത്തതില്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി. ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്ത് വിടാത്തത് ആശങ്കാജനകമാണ്. അടുത്ത ആഴ്ച പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് തിയതി വെളിപ്പെടുത്താത്തതെന്നും...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...