സംസ്ഥാന ആന്‍റിബയോട്ടിക് നയം ജനുവരിയില്‍ നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാന ആന്‍റിബയോട്ടിക് നയം 2018 ജനുവരിയില്‍ നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ആന്‍റിബയോട്ടിക് പ്രതിരോധം നേരിടാന്‍ ആരോഗ്യവകുപ്പ് ശക്തമായ നടപടികള്‍ എടുത്തു വരികയാണ്.ഇത് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണുള്ളത്. ആന്‍റിബയോട്ടിക്ക്കുകളുടെ അമിത ഉപയോഗം കാരണം ശരീരത്തിന്‍റെ സ്വാഭാവികമായുള്ള പ്രതിരോധശേഷി...

18 കടന്നാല്‍ രക്തദാനം ആകാം

നിങ്ങള്‍ 18 വയസ്സ് തികഞ്ഞവരാണോ? എങ്കില്‍ നിങ്ങള്‍ക്കും രക്തദാനം ചെയ്യാം. 18 മുതല്‍ 30 വയസ് വരെയുള്ള യുവാക്കള്‍ രക്തദാനം ചെയ്യാന്‍ തയാറായാല്‍ കേരളത്തിലെ രക്തബാങ്കുകളില്‍ ആവശ്യത്തിന് രക്തം കിട്ടുമെന്നാണ് കണക്കുകള്‍. നാലര ലക്ഷം യൂണിറ്റ് രക്തമാണ് കേരളത്തില്‍ ഒരു വര്‍ഷം ആവശ്യമായി വരുന്നത്. സന്നദ്ധ രക്തദാനത്തിലൂടെ ലഭിക്കുന്നതാകട്ടെ ആവശ്യമായതിന്റെ...

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും പോഷണത്തിനും അമാര മുലപ്പാല്‍ ബാങ്ക്

ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ മുലപ്പാല്‍ ശേഖരണ ബാങ്ക് ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡല്‍ഹിയിലാണ് അമാരയുടെ ആദ്യ മുലപ്പാല്‍ ശേഖരണ ബാങ്ക്. അമാരാ ബ്രസ്റ്റ് മില്‍ക്ക് ഫൗണ്ടേഷനാണ് മുലപ്പാല്‍ ശേഖരണ ബാങ്ക് എന്ന നൂതന ആശയം നടപ്പിലാക്കിയത്. ഇവിടെ ശേഖരിക്കുന്ന മുലപ്പാല്‍ നവജാതശിശുക്കള്‍ക്ക് സൗജന്യമായി നല്‍കപ്പെടും. നവജാതശിശുക്കള്‍ക്ക് ആരോഗ്യപരമായ വളര്‍ച്ചയ്ക്ക്...

പ്രാണികള്‍ കടിച്ചാല്‍

ചിലന്തി, ഉറുമ്പ്, കടന്നല്‍ തേള്‍ തുടങ്ങിയ വിഷജന്തുക്കല്‍ ആയുര്‍വേദം കീടമായാണ് പരിഗണിക്കുന്നത്. 167 തരം കീടങ്ങളാണുള്ളത്. കടന്നല്‍, തേനീച്ച എന്നിവ കുത്തിയാല്‍ ചുണ്ണാമ്പും നാരാങ്ങാനീരും പുരട്ടുക. പഴുതാര കടിച്ചാല്‍ സാമാന്യ വിഷ ചികിത്സയ്ക്ക് വിഭിന്നമായി ഉഷ്ണക്രിയയാണ് ചെയ്യേണ്ടത്. ഇതിനായി മണല്‍ കിഴി കൊണ്ട് ചൂടാക്കുക. അട്ട/കീടങ്ങള്‍ എന്നിവ കടിച്ചാല്‍ നറുനീണ്ടിയും...

ദ്രാക്ഷാധി കഷായം എന്തിനൊക്കെ

ദ്രാഷാധി കഷായത്തിന് പനിയുടെ ചികിത്സയില്‍ വലിയ പങ്കാണുള്ളത്. തലവേദന , തലചുറ്റല്‍, ബോധക്ഷയം, ഛര്‍ദ്ദി, മയക്കം, ഉറക്കമില്ലായ്മ, അമിതമായ ദാഹം, വായവരള്‍ച, സന്ധിവേദന തുടങ്ങി ലക്ഷണങ്ങളോടു കൂടിയ പനിയുടെ ചികിത്സയ്ക്ക് പ്രത്യേകം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളില്‍ ഒന്നാണ് ദ്രാക്ഷാധി കഷായം. ഇതുകുടാതെ അമിത മദ്യപാനം മൂലമുണ്ടാകുന്ന അസ്വസ്തകള്‍, മഞ്ഞപ്പിത്തം,...

എബോള വാക്സിന്‍ പരീക്ഷണം വിജയത്തിലേക്ക്

ലണ്ടന്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പടര്‍ന്നു പിടിച്ച എബോള വൈറസിനെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ച വാക്സിന്‍ മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. വാക്സിന്‍ ലണ്ടനിലെ സെന്റ് ജോര്‍ജ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ സഞ്ജീവ് കൃഷ്ണ ഉള്‍പ്പെട്ട സംഘമാണ് വികസിപ്പിച്ചത്. കുട്ടികളിലും മുതിര്‍ന്നവരിലും പലവട്ടം പരീക്ഷണം നടത്തി വാക്സിന്‍റെ ഡോസ്...

ഡോക്ടര്‍ സ്വന്തം കുഞ്ഞിന് എം.ആര്‍ വാക്‌സിന്‍ കൊടുത്തു മാതൃകയായി

ചേലേമ്പ്ര പഞ്ചായത്തിലെ ചേലൂപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേനക വാസുദേവാണ് സ്വന്തം കുഞ്ഞിന് ആദ്യ എം.ആര്‍ വാക്‌സിന്‍ കുത്തിവെപ്പെടുത്ത് മാതൃകയായത്. അതുവരെ തന്നെ ഒക്കത്തുവെച്ച ആന്റിമാര്‍ കൈയുറ അണിയുന്നതും സൂചിയെടുക്കുന്നതുമെല്ലാം ദേവനാരായണന്‍ കൗതുകത്തോടെയാണ് കണ്ടത്. ചേലേമ്പ്ര പഞ്ചായത്തിലെ മീസില്‍സ്-റുബെല്ല കുത്തിവെപ്പ് വേദിയില്‍ സ്വാഗതം പറഞ്ഞ അമ്മ...

പെര്‍ഫ്യൂം പൂശുന്നവര്‍ സൂക്ഷിക്കുക

യാത്ര പുറപ്പെടും മുന്‍പ് പെര്‍ഫ്യൂം പൂശുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, പെര്‍ഫ്യൂം നിങ്ങളെ രോഗിയാക്കി മാറ്റിയേക്കാം. കേറ്റ് ഗ്രെന്‍വില്‍ എന്ന ഗവേഷക നടത്തിയ പഠനത്തിലാണ് പെര്‍ഫ്യൂമുകള്‍ അപകടകാരികളാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സുഗന്ധദ്രവ്യങ്ങള്‍ പൂശുന്ന മൂന്നില്‍ ഒരാള്‍ക്ക് വീതം തലവേദന, ആസ്മ, ശരീരത്തില്‍ ചവന്ന പാടുകള്‍ തുടങ്ങിയ ഉണ്ടായേക്കുമെന്ന് പഠനത്തില്‍...

മുറിവുകള്‍ ഇനി തുന്നിച്ചേര്‍ക്കേണ്ട; ഒട്ടിച്ചു ചേര്‍ക്കാം

ശസ്ത്രക്രിയയ്ക്കു ശേഷം മുറിവ് സ്റ്റേപ്ലര്‍ ചെയ്യുന്നതിനും തുന്നിച്ചേര്‍ക്കുന്നതിനും പകരമായി ഒരു പശ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. മുറിവില്‍ തേച്ച് വെറും 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുറിവ് കൂടിച്ചേരും എന്നതാണ് ഈ പശയുടെ പ്രത്യേകത. സിഡ്‌നി സര്‍വകലാശാലയിലെയും അമേരിക്കയിലെയും ബയോ മെഡിക്കല്‍ രംഗത്തെ വിദഗ്ധരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. മുറിവ് ഉണക്കുന്നതിനും ആവശ്യമെങ്കില്‍...

ഉറക്കക്കുറവ് കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകും

ഉറക്കം ആവശ്യത്തിന് ലഭിക്കാത്ത കുട്ടികള്‍ക്ക് അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകുമെന്ന് ഡാനിഷ് പഠനം. കുട്ടികളിലെയും മുതിര്‍ന്നവരിലെയും ഉറക്കമില്ലായ്മയും പൊണ്ണത്തടിയുമായി ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും പിഞ്ചു കുഞ്ഞുങ്ങളില്‍ പോലും ഉറക്കമില്ലായ്മ പൊണ്ണത്തടിക്ക് കാരണമാകുമെന്ന് അറിഞ്ഞിരുന്നില്ല. ഇത് ജനനസമയത്തെ ഭാരം, രക്ഷിതാക്കളുടെ ഭാരം, വരുമാനം ഇവയെല്ലാമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. സാധാരണ...

മരണശേഷം അവയവം സര്‍ക്കാര്‍ എടുക്കുന്നു

ലണ്ടന്‍: വിസമ്മതം മുന്‍കൂട്ടി അറിയിക്കാത്ത എല്ലാവരുടെയും ഉപയോഗയോഗ്യമായ അവയവങ്ങള്‍ മരണശേഷം സര്‍ക്കാര്‍ ഏറ്റെടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കുന്ന പുതിയ നിയമ നിര്‍മാണത്തിനു ബ്രിട്ടന്‍ തയാറെടുക്കുന്നു. പ്രധാനമന്ത്രി തെരേസമേയാണ് പുതിയ നിയമനിര്‍മാണത്തെക്കുറിച്ച് വിശദീകരിച്ചത്.   ഈ നിയമമനുസരിച്ച് ഒരാള്‍ മരിക്കുമ്പോള്‍ സ്വമേധയാ അവയവ ദാതാവായി മാറുന്നു. ആ ആളിന്റെ പ്രവര്‍ത്തന ക്ഷമതയുള്ള എല്ലാ...

ഡോക്ടര്‍മാര്‍ക്ക് ആധാര്‍ മാതൃകയില്‍ രജിസ്‌ട്രേഷന്‍

ഡോക്ടര്‍മാര്‍ക്ക് ആധാര്‍ മാതൃകയില്‍ രജിസ്‌ട്രേഷന്‍ തിരുവനന്തപുരം: രാജ്യത്തെ ഡോക്ടര്‍മാര്‍ക്ക് ആധാര്‍ മാതൃകയില്‍ ഏകീകൃത രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ തീരുമാനം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലാണ് യുണീക്ക് പെര്‍മനന്റ് രജിസ്ട്രേഷന്‍ നമ്പര്‍ (യു.പി.ആര്‍.എന്‍.) നല്‍കാന്‍ തീരുമാനമെടുത്തത്. രാജ്യത്തെ പത്തുലക്ഷത്തോളം ഡോക്ടര്‍മാര്‍ പുതിയ സംവിധാനത്തിന് കീഴില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇപ്പോള്‍ അതത്...

വാരാണസി ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് വിഷവാതകം; അന്വേഷണത്തിന് ഉത്തരവിട്ടു

വാരാണസി: വ്യാവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ച് അനസ്തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് 14 രോഗികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. വാരാണസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ ജൂണില്‍ നടന്ന മരണങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം നടത്താല്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ ഭാഗമായുള്ള ഈ ആശുപത്രിയില്‍ ജൂണ്‍ ആറ്...

വാക്സിനേഷനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

കോട്ടയം; കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ വാക്‌സിനെടുത്ത കുട്ടികള്‍ ബോധരഹിതരായെന്നു വ്യാജ വാര്‍ത്ത സൃഷ്ടിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കുത്തിവയ്പിനെതിരെ മറ്റു വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ  പറഞ്ഞു. ആരോഗ്യ വകുപ്പിനു പരാതി നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രധാന അധ്യാപകന്‍ ബാബു തോമസും...

റെലക്‌സ് സ്‌മൈല്‍ : നേത്ര ചികിത്സ

മയോപ്പിയ, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്രരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കണ്ണട രഹിത കാഴ്ച ഉറപ്പു നല്‍കുന്നതാണ് റെലക്‌സ് സ്‌മൈല്‍ ലേസര്‍ നേത്ര ചികിത്സ. ലാസിക്ക് ചികിത്സയെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതവും, മുറിവുണ്ടാക്കാത്തതും, വേദനരഹിതവും കുറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്നതുമാണ് റെലക്‌സ് സ്‌മൈല്‍. രോഗിക്ക് ഏറ്റവും അടുത്ത ദിവസം തന്നെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവ...

സ്വപ്‌ന നഷ്ടം ഉറക്ക നഷ്ടത്തേക്കാള്‍ ഭയാനകം

  ഉറക്കം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നതിനേക്കാളും ദോഷകരമാണ് സ്വപ്‌നം നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നത്. വിഷാദം പോലുള്ള പല മനോരോഗങ്ങള്‍ സ്വപ്‌നങ്ങള്‍ മുറിയുന്നതുകൊണ്ടാണ് ഉണ്ടാകുന്നതെന്ന് അരിസോണ സര്‍വ്വകലാശാല ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഉറക്കം രണ്ടു രീതിയിലാണ്. ഇവയില്‍ ദ്രുത ദൃഷ്ടി ചലനദിശയും ദൃഷ്ടി ചലന വിഹീന ദിശയും. ഇതില്‍ ദ്രുത ദൃഷ്ടി ചലനദിശയ്ക്ക് വളരെ പ്രാധാന്യമുണ്ട്....

എം.ആര്‍ വാക്‌സിന്‍ ആര്‍ക്കൊക്കെ നല്‍കരുത് ?……

മീസില്‍സ് റൂെബല്ല കുത്തിവെപ്പ് ക്യാമ്പ് ഈ മാസം മൂന്നിന് മലപ്പുറത്ത് ആരംഭിക്കുകയാണ്. ആകെ 12,60,493 കുട്ടികള്‍ക്കാണ് ജില്ലയില്‍ വാക്‌സിന്‍ നല്‍കേണ്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതും മലപ്പുറത്താണ്. 10 മാസത്തിനും 15 വയസ്സിനുമിടയിലുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് ജില്ലയിലാണ്. മലപ്പുറം ജില്ലയിലേക്കെത്തിയത് 99,000 വയല്‍ (കുപ്പി)...

ഇന്ന് ലോകഹൃദയദിനം

ലോകഹൃദയദിനത്തിന് തുടക്കം കുറിച്ചിട്ട് ഒന്നര ദശകം കഴിഞ്ഞു. 2000-ല്‍ തുടങ്ങിയ ലോകാരോഗ്യദിനം ഓരോ വര്‍ഷവും വിവിധ വിഷയങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. സ്‌പെറ്റംബര്‍ 29 ലോകഹൃദയദിനമായി ആഘോഷിക്കുന്നു. ഹൃദയത്തിന് കരുത്തേകാനും അതുവഴി ഹൃദ്രോഹത്തെ പടിപുറത്തു നിര്‍ത്താനും നിങ്ങള്‍ ചെയ്യേണ്ട പ്രതിരോധ നടപടികള്‍ മറ്റുള്ളവര്‍ക്കും പ്രയോജനകരമാംവിധം പങ്കുവെക്കണമെന്ന് ഹൃദയദിനം ആഹ്വാനം...

ഇരുകൈകളും മാറ്റിവയ്ക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ കൊച്ചിയില്‍ നടന്നു

ഇരുകൈകളും മാറ്റിവയ്ക്കുന്ന ഏഷ്യയിലെ ആദ്യ ശസ്ത്രക്രിയ കൊച്ചിയില്‍ നടന്നു. വാഹനാപകടത്തെത്തുടര്‍ന്ന് കൈകള്‍ മുറിച്ചുമറ്റിയ പൂന സ്വദേശിനിയായ ശ്രേയയ്ക്കാണ് വിജയകരമായ ശസ്ത്രക്രിയയിലൂടെ ഇരുകൈകളും കിട്ടിയിരിക്കുന്നത്. വാഹനാപകടത്തില്‍ മരിച്ച കൊച്ചി സ്വദേശി സച്ചിന്റെ കൈകള്‍ ഇനി ശ്രേയക്ക് കൈത്താങ്ങാകും. കൈമുട്ടിന്റെ മുകള്‍ ഭാഗം മുതല്‍ കൈകള്‍ മാറ്റിവെക്കുന്ന ഏഷ്യയിലെ തന്നെ ആദ്യ...

ഫേസ്ബുക്കിലൂടെയും രക്തദാനം

രക്തദാനം നടത്താന്‍ ഇനി ഫെയ്സ്ബുക്കും ഉണ്ടാവും.പുതിയ ഫീച്ചറുമായി എത്തുകയാണ് ഫെയ്സ്ബുക്ക്. രക്​തംദാനം ചെയ്യാന്‍ സന്നദ്ധതയുള്ള സംഘടനകള്‍, ബ്ലഡ്​ ബാങ്ക്​, വ്യക്​തികള്‍ എന്നിവരെ പരസ്​പരം ബന്ധിപ്പിക്കുന്നതാണ്​ പുതിയ സംവിധാനം. ആര്‍ക്കെങ്കിലും രക്​തം ആവശ്യമാണെങ്കില്‍ ഇത്​ നല്‍കാന്‍ തയാറുള്ളവര്‍ക്ക്​ നോട്ടി​ഫിക്കേഷന്‍ ലഭിക്കുന്നു. ഇതിനായി രക്​തം നല്‍കാന്‍ തയാറുള്ളവര്‍​ ഫേസ്​ബുക്കില്‍ പ്രത്യേകം രജിസ്​റ്റര്‍...

ഇക്കിളിനെ കുറിച്ചൊരറിവ്

ഇക്കിള്‍ വന്നിട്ടില്ലാത്തവരാരും ഉണ്ടാകില്ല. എന്നാല്‍ ഇക്കിള്‍ വന്നതിന്റെ പേരില്‍ ലോക റെക്കോര്‍ഡുമായി ഗിന്നസ് ബുക്കില്‍ കയറിയ ആരെയെങ്കിലും പറ്റി കേട്ടിട്ടുണ്ടോ? അങ്ങനൊരാളുണ്ട്. ചാള്‍സ് ഓസ്‌ബോണ്‍ എന്ന അമേരിക്കക്കാരന്‍, 68 വര്‍ഷമാണ് അയാള്‍ ഒരിക്കലും മാറാത്ത ഇക്കിളിനൊപ്പം ജീവിച്ചത്. അമേരിക്കയിലെ ഒരു ഗ്രാമത്തിലെ കര്‍ഷകനായിരുന്നു അദ്ദേഹം. എന്നാല്‍ ചില പ്രശസ്തരുടെ...

കയ്യോന്നിയുടെ ഗുണങ്ങള്‍

ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ വളരെ സ്വാഭാവികമായി വളരുന്ന സസ്യമാണ് കയ്യോന്നി. പുഷ്പങ്ങളുടെ നിറങ്ങള്‍ക്കനുസരിച്ച് വെള്ള, മഞ്ഞ, നീല എന്നിങ്ങനെ മൂന്നിനം കയ്യോന്നികള്‍ കാണപ്പെടുന്നു. കേശ രാജ, ഭൃംഗരാജ, സുപര്‍ണ, കേശരഞ്ജന തുടങ്ങി നാല്‍പതിലധികം പേരുകള്‍ കയ്യോന്നിക്കുണ്ട്. ഇതിന്റെ ഇലയില്‍ എക്‌സിപ്‌റ്റൈന്‍ എന്ന ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. അസ്റ്റെറേസി കുടുംബാംഗമായ കയ്യോന്നിയുടെ ശാസ്ത്രനാമം...

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ മരിച്ചു

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ മരിച്ചു. അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യമെന്ന് ബുര്‍ജീല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടല്‍-വൃക്ക സംബന്ധമായ തകരാറാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുഎഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം...

അത്ഭുതശിശു നിര്‍വാണ്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്

മുംബൈ: ഒടുവില്‍ നിര്‍വാണ്‍ ആശുപത്രി വിട്ടു. അത്ഭുതശിശുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിര്‍വാണ്‍ വെറും 22 ആഴ്ച മാത്രം വളര്‍ച്ചയുള്ളപ്പോഴാണ് പിറന്നത്. പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് നിര്‍വാണ്‍. 610 ഗ്രാമായിരുന്നു ജനനസമയത്ത് നിര്‍വാണിന്റെ തൂക്കം. 32 സെന്റി മീറ്ററായിരുന്നു ശരീരത്തിന്റെ നീളം. നവജാതശിശുക്കള്‍ക്കു വേണ്ടിയുള്ള...

മനുഷ്യന് 400 വര്‍ഷം വരെ ജീവിച്ചിരിക്കാനാകുമെന്ന് ബാബാ രാംദേവ്

ന്യൂഡല്‍ഹി: മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ്എന്നാല്‍, തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണമെന്നും യോഗാചാര്യന്‍ ബാബാ രാംദേവ്. സമീകൃതാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കില്‍ രോഗത്തെ അകറ്റി നിര്‍ത്തി ആരോഗ്യപരമായി ജീവിക്കാന്‍ കഴിയും. ശരീരത്തെ ചൂഷണം ചെയ്യുന്നതിലൂടെ നമ്മള്‍ ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത...

ആഗോള ആരോഗ്യരക്ഷാ സമിതിയില്‍ മലയാളി അധ്യാപകന്‍

തിരുവനന്തപുരം :  അമേരിക്കയിലെ റോസാലിന്‍ഡ് ഫ്രാങ്ക്ലിന്‍ യൂണിവേഴ്സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ അഡ്വൈസറി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്കെയര്‍ വര്‍ക്ക്ഫോഴ്സില്‍ മലയാളിയായ ഡോ.കെ എം സാബു തിരഞ്ഞെടുക്കപ്പെട്ടു. ഈ സമിതിയില്‍ അംഗമാകുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെയാളാണ്. ആരോഗ്യരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കാര്യക്ഷത വര്‍ധിപ്പിക്കാനുള്ള ആഗോള ഉപദേശക സമിതിയാണ് ഗ്ലോബല്‍...

അടുക്കളയില്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചില്‍ 362 തരം രോഗാണുക്കളെ കണ്ടെത്തി

  അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ ഏറെ വൃത്തിഹീനമാണെന്ന കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്ത ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു. പാത്രം തേയ്ക്കാനും മറ്റും ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍ വീട്ടിലെ ടോയിലറ്റ് സീറ്റിനേക്കാള്‍ 20,000 മടങ്ങ് വൃത്തിഹീനമാണെന്ന വിവരമാണ് വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് സ്പോഞ്ച് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും, അവയെ എങ്ങനെ തുരത്തണമെന്നുമുള്ള പഠനത്തിന്റെ...

പതഞ്ജലി ച്യവനപ്രാശത്തിനും വിലക്ക്

  മുംബൈ : പതഞ്ജലി സോപ്പുകള്‍ക്ക് പിന്നാലെ ച്യവനപ്രാശത്തിനും കോടതിയുടെ വിലക്ക്. ബാബാരാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യം പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങളുടെ ഉത്പന്നത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡാബര്‍ ഇന്ത്യയാണ് പതഞ്ജലിയ്ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. വിധി വരും വരെ പരസ്യം തടഞ്ഞില്ലെങ്കില്‍ ഹര്‍ജിക്കാരന്...

യൂറോളജി വിദഗ്ധരുടെ അന്താരാഷ്ട്ര ലാപ്രോസ്‌കോപ്പിക് സമ്മേളനം കൊച്ചിയില്‍

കൊച്ചി: യൂറോളജി വിദഗ്ധരുടെ അന്താരാഷ്ട്ര ലാപ്രോസ്‌കോപ്പിക് വര്‍ക്ക്‌ഷോപ്പ് '3ഡി ലാപ് എന്‍ഡോഫ്യൂഷന്‍ 2017' സപ്തംബര്‍ 9,10 തീയതികളിലായി കലൂര്‍ ഗോകുലം പാര്‍ക്ക് കവെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കും. യൂറോകെയര്‍ ,പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, വിപിഎസ്‌ ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര സമ്മേളനം...

സംശയം കടന്നാല്‍ കുടുങ്ങി

ഭാര്യയ്ക്ക് ഒന്നിലധികം പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ അവളുടെ ജനനേന്ദ്രിയത്തില്‍ ഫെവികോള്‍ തേച്ചത് ഈ അടുത്തകാലത്ത് ഓണ്‍ലൈനുകളില്‍ വൈറലായ ഒരു വാര്‍ത്തയാണ്. 'സംശയം' അഥവാ ഡെലൂഷനല്‍ ഡിസോഡര്‍ ഒരു രോഗാവസ്ഥയാണ്. അധികം ഗൗരവം കൊടുക്കാത്ത ഈ രോഗം ഗുരുതരമായ ഒരു അവസ്ഥകൂടിയാണ്. നിത്യജീവിതത്തില്‍ സംഭവ്യമായ കാര്യങ്ങളോടനുബന്ധിച്ചുള്ള മിഥ്യാധാരണയാണ് ഈ...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...