സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍

റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വന്‍ തൊഴിലവസരങ്ങള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനമായതോടെ ഡ്രൈവിംഗ് അറിയുന്ന വീട്ടുവേലക്കാരികളെ തേടുകയാണ് പലരും. നിലവില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പകുതിയിലധികവും പുരുഷന്മാരായ വീട്ടു...

സ്ത്രീയോ പുരുഷനോ മുന്നില്‍

കാലാകാലങ്ങളായി ഈ ചോദ്യം ഉയര്‍ന്നു വരുന്നു സ്ത്രീയ്ക്കാണോ പുരുഷനാണോ ബുദ്ധി കൂടുതലെന്ന്. ഇനിയും ഈ ചോദ്യത്തിന് ശരിയായ ഉത്തരം ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ചിലര്‍ പറയുന്നു സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ബുദ്ധി കൂടുതലെന്ന്. അതുശരിയല്ലെന്നും...

മിഠായിത്തെരുവില്‍ മധുരസവാരിയൊരുക്കി പെണ്‍കൂട്ടായ്മ

കോഴിക്കോട്:മധുരമൂറുന്ന മിഠായിത്തെരുവ് ചുറ്റിക്കാണാന്‍ 'മധുരസവാരി'ഫ്‌ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീ കൂട്ടായ്മ ഒരുക്കുന്ന ബഗ്ഗി സര്‍വീസാണ് മധുരസവാരി. കുടുംബശ്രീ സംരംഭകരായ ജാന്‍സി ജോസ്, ഷിത രമേശന്‍, ഷീന, കെ.രജിത എന്നീ പെണ്‍സാരഥികളാണ് ബഗ്ഗി വാഹനങ്ങള്‍...

‘എവറസ്റ്റ് കീഴടക്കിയപ്പോള്‍ പോലും ഇത്രയധികം വേദന തോന്നിയിട്ടില്ല’

  ബംഗളൂരു:എവറസ്റ്റ് കീഴടക്കിയിട്ടും അമിതവിശ്വാസികളെ കീഴടക്കാനാകാതെ അരുണിമ സിന്‍ഹ. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യന്‍ വികലാംഗയാണ് അരുണിമ സിന്‍ഹ. തന്റെ വെപ്പുകാലുകളുമായി എവറസ്റ്റ് കയറിയ ഇവര്‍ക്ക് ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തിലാണ് വിലക്ക് നേരിടേണ്ടി...

പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ വൈറല്‍; പോലീസ് കേസെടുത്തു

കോഴിക്കോട്: ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ആളെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ കടന്നുപിടിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തത്. ഐപിസി 354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ്...

നങ്ങേലി മുതല്‍ റിമ കല്ലിങ്കല്‍ വരെ: നങ്ങേലിയുടെ പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹത ആര്‍ക്ക്?

ജെ.ദേവിക മലയാളി വീട്ടകങ്ങളില്‍ ഭക്ഷണവിതരണത്തില്‍ പ്രകടമാകുന്ന വിവേചനത്തെക്കുറിച്ചുള്ള സിനിമാനടി റിമാ കല്ലിങ്കലിന്റെ പ്രസംഗം കേരളത്തിലെ ഫെമിനിസ്റ്റുകള്‍ക്ക് നേര്‍ക്ക് മറ്റൊരു ആക്രമണത്തിന് കൂടിയുള്ള അവസരമുണ്ടാക്കിയിരിക്കുകയാണ്. ആ പ്രസംഗം വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളുള്ള പുരുഷ പ്രജകളെ ഏകീകരിപ്പിച്ച വിധം രസകരമാണ്(ഹാദിയയോട്...

ഇന്ദ്ര നൂയി ഐസിസിയുടെ ആദ്യ സ്വതന്ത്ര വനിതാ ഡയറക്ടര്‍

പെപ്സികോ സിഇഒ ഇന്ദ്ര നൂയിയെ ഐസിസിയുടെ ആദ്യ സ്വതന്ത്ര വനിതാ ഡയറക്ടറായി പ്രഖ്യാപിച്ചുകൊണ്ടുള്ള മീഡിയ കുറിപ്പ് ഇന്ന് ഐസിസി പുറത്തു വിട്ടു. ജൂണ്‍ 2018ലാണ് നൂയി ബോര്‍ഡിനൊപ്പം ചേരുക എന്നാണ് അറിയുന്നത്. തന്റെ...

‘മൗനം ആഭരണമാണെന്നു ധരിക്കാത്ത പെണ്ണുങ്ങളോട്’

സ്ത്രീകള്‍ തങ്ങള്‍ക്ക് സാധിക്കുമെന്നു തോന്നുന്ന എല്ലാ മേഖലകളും കീഴടക്കിയിട്ടുണ്ട്. പൊതു സമൂഹത്തോട് വെല്ലുവിളികളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലുമെല്ലാം അവള്‍ക്കും സ്ഥാനമുണ്ട്. 'സ്ത്രീയെ സംബന്ധിച്ചിടത്തോളം തുറവികള്‍ കുറവാണെന്നത് കൊണ്ട് തന്നെ...

ഇരിങ്ങാലക്കുടയിലെ കല്യാണ സ്റ്റേജില്‍ ഒഴുകിയത് 3 ഡി ഇഫക്റ്റ് ഉള്ള നദി; കല്യാണത്തിന്നെത്തിയവര്‍ ഞെട്ടി; വീഡിയോ

തൃശൂര്‍ : കല്യാണ സ്റ്റേജില്‍ നദി ഒഴുകുമോ? അതെ. കേരളത്തിലെ കല്യാണ സ്റ്റേജിലും നദി ഒഴുകിത്തുടങ്ങുന്നു. ഇരിങ്ങാലക്കുടയിലെ കല്യാണമാണ് പുതിയ ചരിത്രം എഴുതിയത്. സ്റ്റേജില്‍ ഒഴുകിയത് 3 ഡി ഇഫെക്റ്റ് ഉള്ള...

മയക്കുമരുന്നിനെതിരെ വീഡിയോ ഗെയിം വികസിപ്പിച്ച്‌ അഫ്ഗാന്‍ വനിതകള്‍

  കാബൂള്‍: പരമ്പരാഗതമായി നിലനിന്ന പ്രതിബന്ധങ്ങളെ മറികടന്ന് പുതിയ ലോകം കെട്ടിപ്പടുക്കുകയാണ് അഫ്ഗാനിസ്ഥാനിലുള്ള ഹെറാത്തിലെ ഒരു കൂട്ടം സ്ത്രീകള്‍. യാഥാസ്ഥിതികര്‍ ധാരാളമുള്ള പാശ്ചാത്യ ഹെറാത്തില്‍ നിന്നുള്ള സ്ത്രീകളാണ് സമൂഹത്തിന്റെ വക്രതകള്‍ക്കെതിരെ, പുരുഷന്മാരുടെ മേഖലയായി കരുതുന്ന സാങ്കേതിക മേഖല ഉപയോഗിച്ച്...

സ്ത്രീശാക്തീകരണത്തിന്റെ ഇന്ത്യന്‍ പ്രതീകം; രുക്മാബായി

ന്യൂഡല്‍ഹി: 1864ല്‍ മുംബൈയില്‍ ജനിച്ച രുക്മാബായി സ്ത്രീശാക്തീകരണത്തിന്റെ ഇന്ത്യന്‍ പ്രതീകമാണ്. ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടര്‍മാരില്‍ ഒരാള്‍. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സാമൂഹ്യ തിന്മകള്‍ക്കെതിരെയും പോരാടിയ ധീര വനിത. ആശാരി സമുദായത്തില്‍ ജനിച്ച രുക്മാബായിക്ക്...

63 വര്‍ഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതുന്നു; ശ്രീലങ്കയില്‍ ഇനി സ്ത്രീകള്‍ക്കും മദ്യം വാങ്ങാം

കൊളംബോ: ശ്രീലങ്കയില്‍ നിലനിന്നിരുന്ന 63 വര്‍ഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതുന്നു. ഇതോടെ ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്കും ഇവിടെ മദ്യം വാങ്ങാം. ബുധനാഴ്ച്ചയാണ് രാജ്യത്തെ ധനമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്ഥാവന...

സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ആക്രമണങ്ങളില്‍ സ്വമേധയാ കേസടുക്കുമെന്ന് വനിതാ കമ്മീഷന്‍

സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ആക്രമണങ്ങളില്‍ സ്വമേധയാ കേസടുക്കുമെന്ന് വനിതാ കമ്മീഷന്‍. ശ്രദ്ധയില്‍പ്പെടുന്ന സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ സൈബര്‍ ആക്രമണങ്ങള്‍ക്കതിരെ കേസെടുക്കാന്‍ തീരുമാനിച്ചതായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. എറണാകുളം...

സാമ്പത്തിക സര്‍വെ; സ്ത്രീ ശാക്തീകരണത്തിനും ലിംഗപദവിയ്ക്കും മുന്‍ഗണന

സാമ്പത്തിക സര്‍വെ ഇത്തവണ അച്ചടിച്ചതു പിങ്ക് നിറത്തിൽ. ബേട്ടി ബചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, പ്രസവാവധി നിയമം എന്നിവ സർക്കാരിന്റെ ശരിയായ ദിശയിലുള്ള സ്ത്രീശാക്തീകരണ നടപടികളാണെന്നു പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച സാമ്പത്തിക...

ഇരട്ടകുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാളിന് വ്യത്യസ്തമായ കേക്ക് ഒരുക്കി അമ്മ

തന്റെ കുഞ്ഞുങ്ങള്‍ക്ക് വ്യത്യസ്തമായ പിറന്നാള്‍ കേക്ക് ഒരുക്കിയിരിക്കുകയാണ് ലാറ മേസണ്‍ എന്ന മുപ്പത്തിയൊന്നുകാരി. തന്റെ ഇരട്ടകുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് ഈ അമ്മ ഒരുക്കിയ സര്‍പ്രൈസ് ഒരു കേക്കാണ്. മിക്കി മൗസ്, ഡൊണാള്‍ഡ്...

‘ഫെമിനിസം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആണുങ്ങളെ വേണമെങ്കില്‍ ഫെമിനച്ചന്‍ എന്ന് വിളിച്ചോളൂ’; മുരളി തുമ്മാരുകുടി

സ്വന്തം കുടുംബങ്ങളില്‍ നടക്കുന്ന ചെറുകിട വിവേചനങ്ങളെ ചോദ്യം ചെയ്താണ് താന്‍ ഒരു ഫെമിനിസ്റ്റായി മാറിയതെന്ന് തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ നടി റിമ കല്ലിങ്കല്‍ സംസാരിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ...

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഇന്ത്യന്‍ കാന്‍ഡിഡ് ചിത്രങ്ങളുടെ ഹൊമായി വ്യരവല്ല

ഇന്ത്യയുടെ ആദ്യ വനിതാ ഫോട്ടോജേര്‍ണലിസ്റ്റ് ഹൊമായി വ്യരവല്ലയെ ആദരിച്ച് ഗൂഗിള്‍ ഡൂഡിള്‍. 1913ല്‍ ഗുജറാത്തില്‍ ജനിച്ച ഹൊമായി വ്യരവല്ല മുംബൈയില്‍ ബിരുദപഠനത്തിന് ശേഷം ബ്രിട്ടീഷ് ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ ജോലി ചെയ്തു. 1938-70 കാലഘട്ടങ്ങളില്‍...

‘സാധാരണക്കാര്‍ക്ക് ബുദ്ധിജീവിയാകാന്‍ ടിപ്‌സ് നല്‍കുന്ന മനസുകള്‍ക്ക് ഇതാ ഒരു കുതിരപ്പവന്‍’; ‘ഹൗ റ്റു ബീ എ ബുദ്ധീജീവി’യ്ക്ക് മറുപടിയുമായി...

സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്‌ളോഗര്‍ ലക്ഷ്മി മേനോന്റെ എങ്ങനെ സ്ത്രീകള്‍ക്ക് ബുദ്ധിജീവിയാകാം എന്ന വീഡിയോക്ക് വീണ്ടും മറുപടിയുമായി ശ്രീലക്ഷ്മി. ദിവസങ്ങള്‍ക്കു മുന്നേ റിലീസ് ആയ ‘ ഹൗ റ്റു ബീ എ ബുദ്ധീജീവി’ എന്ന...

“എന്ത് പറ്റി നമ്മുടെ പെൺകുട്ടികൾക്ക്‌ ?”; വൈറലായി വനിതാ സബ് കളക്ടറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

മലയാളിയും തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഓഫിസറുമായ സരയു മോഹനചന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പ്…. സബ് കലക്ടറായി ചാർജെടുത്തു മൂന്നു മാസം കഴിഞ്ഞു..അന്ന് മുതൽ നെഞ്ചിൽ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും inquest ഉം...

‘ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണം’; മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന കത്ത്

തൃശ്ശൂര്‍ കൈപ്പമംഗലം സ്വദേശിയായ സുനിത സി.എസ് 21 വര്‍ഷമായി അനുഭവിക്കുന്ന ഭര്‍തൃപീഡനത്തില്‍ നിന്ന് മോചനം വേണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് എഴുതിയ തുറന്നകത്ത് ചര്‍ച്ചയാകുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സുനിത  കത്ത് എഴുതിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ബഹു:...

മുജാഹിദ് വനിതാ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത് അരലക്ഷം വനിതകള്‍

വിശ്വാസ-സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് പെണ്‍മുന്നേറ്റം പ്രഖ്യാപിക്കുന്നതിനായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തത് അരലക്ഷം വനിതകള്‍. കൂരിയാട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണിവര്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംവനിതകള്‍ ഒന്നിച്ചുപങ്കെടുത്ത സംഗമമാണ് കൂരിയാട്ട് നടന്നതെന്ന് സംഘാടകര്‍...

പെണ്‍കുട്ടികള്‍ ‘ദോക്‌ലാം തന്ത്രം’ സ്വീകരിക്കണമെന്ന് സുഷമാ സ്വരാജ്

അഹമ്മദാബാദ്: പെണ്‍കുട്ടികളെ ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെങ്കില്‍ ഇന്ത്യ ചൈനയോട് എടുത്ത ദോക്ലാം തന്ത്രം വീട്ടില്‍ സ്വീകരിക്കണമെന്ന ഉപദേശവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വനിതകളുമായി സംസാരിക്കുകയായിരുന്നു സുഷമ. ജോലിക്കു...

മുത്തലാഖിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താവ് ഉപേക്ഷിക്കുന്ന മുസ്ലീം സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താനും മുത്തലാഖ് നിയമം നിരോധിക്കുന്നതിനുമുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിരുന്നു....

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കിനി ധൈര്യമായിരിക്കാം

കൊച്ചി: തൊഴിലി‍ടങ്ങളില്‍ സ്ത്രീകള്‍ക്കിനി ധൈര്യമായിരിക്കാം. കേരള ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി ഇരിക്കാം.ഭേദഗതി നിര്‍ദേശങ്ങള്‍ തൊഴില്‍വകുപ്പ് സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇവ നിയമവകുപ്പിന്റെ പരിഗണനയ്ക്കായി...

കോടതികളില്‍ ജീന്‍സ് ധരിക്കരുതെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും; മഞ്ജുള ചെല്ലൂര്‍

മുംബൈ: കോടതികളില്‍ ജീന്‍സ് ധരിക്കരുതെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നുമുള്ള തന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ച് വിരമിച്ച ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ മഞ്ജുള ചെല്ലൂര്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ...

മാതൃത്വം ആഘോഷിക്കാനോ ആസ്വദിക്കാനോ കഴിയാതെ ഒരു അമ്മ

ഡാന സ്‌ക്യാട്ടണ്‍ എന്ന 17 കാരിയ്ക്ക് ഡോക്ടര്‍മാര്‍ കുറിച്ചത് വെറും മൂന്നുമാസത്തെ ആയുസ്‌ മാത്രം. ഭേദപ്പെടുത്താന്‍ അസാധ്യമെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ ബ്രെയിന്‍ ട്യൂമറായിരുന്നു ഡാനയ്ക്ക്. ഗര്‍ഭിണിയായി ഏഴാം മാസമായിരുന്നു ഡാന മരിച്ചു കൊണ്ടിരിക്കുന്നൊരു രോഗിയാണെന്ന്...

വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇസ്രയേലില്‍ ലിംഗവിവേചന മതില്‍

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടയില്‍ അപമാനിക്കപ്പെട്ട് വനിത മാധ്യമപ്രവര്‍ത്തകര്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നേത്യാനൂഹിന്റെ ഓഫീസില്‍ വച്ച് തിങ്കളാഴ്ച നടന്ന സുരക്ഷാ പരിശോധനയിലും ചൊവ്വാഴ്ച പെന്‍സിന്റെ വെസ്റ്റേണ്‍ വാള്‍ സന്ദര്‍ശന...

പുതുവര്‍ഷത്തിലെ ആദ്യത്തെ പെണ്‍കുഞ്ഞിന് ബെംഗളൂരു നഗരത്തിന്റെ സമ്മാനം

  പുതുവര്‍ഷത്തില്‍ പിറന്നു വീണ ആദ്യ പെണ്‍കുഞ്ഞിന് ഒരു സമ്മാനവുമായിട്ടാണു ബെംഗളൂരു നഗരം ഇത്തവണ വരവേറ്റത്. 2018 ല്‍ ജനിച്ച ആദ്യ പെണ്‍കുട്ടിക്കു സൗജന്യ വിദ്യാഭ്യാസം നല്‍കാനാണു  ബെംഗളൂരു കോര്‍പറേഷന്റെ തീരുമാനം. രാജാജിനഗര്‍ സിവിക്...

തിരസ്‌കരിക്കപ്പെടുന്നിടത്ത് നിന്നാണ് ഓരോ ഫെമിനിസ്റ്റും ഉണ്ടാവുന്നത്

വനജ വാസുദേവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇപ്പോഴും ഓര്‍മയുണ്ട് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഒരു ഉച്ച നേരം വിഷ്ണു നമ്പൂതിരി സാര്‍ എല്ലാവരോടും ഓരോ പേപ്പറും പേനയും എടുക്കാന്‍ പറഞ്ഞത്. പേപ്പറിന് മുകളില്‍ അവരവരുടെ...

അഗസ്ത്യമലയില്‍ ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനമില്ല

അഗസ്ത്യമലയിലെ ട്രെക്കിങ്ങിന് ഇത്തവണയും സ്ത്രീകള്‍ക്ക് പങ്കെടുക്കാനാവില്ല. ശാരീരികമായി കഠിനമായ യാത്രയാണെന്നും സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിലക്കെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. അഗസ്ത്യമല വര്‍ഷത്തില്‍ ഒരുമാസംമാത്രമാണ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. നാളെ രാവിലെ 11 മണി മുതലാണ് വനംവകുപ്പിന്റെ...

NEWS

സിപിഎം സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ന്നു

  തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍  തുടക്കം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍...