രോമാവൃതമായ കാലുകള്‍ കാണിച്ച് പരസ്യചിത്രത്തില്‍ വന്നു; സ്വീഡീഷ് മോഡലിനു ബലാത്സംഗ ഭീഷണി

സ്വീഡന്‍: രോമാവൃതമായ കാലുകള്‍ കാണിച്ച് അഡിഡാസിന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ചതിനു സ്വീഡീഷ് മോഡലിനു ബലാത്സംഗ ഭീഷണി. ആര്‍വിഡ ബൈസ്റ്റോം എന്ന സ്വീഡീഷ് മോഡലിന് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബലാത്സംഗ ഭീഷണി വന്നത്. അഡിഡാസിന്റെ പരസ്യ ചിത്രങ്ങള്‍ ആര്‍വിഡ ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ്‌ ചെയ്തിരുന്നു. ഈ ചിത്രങ്ങളില്‍ രോമാവൃതമായ കാലുകള്‍ കണ്ടിട്ടാണ് ആര്‍വിഡയ്ക്ക് ബലാത്സംഗ ഭീഷണി വന്നത്. ബലാത്സംഗ...

വ്യാജവീഡിയോ പ്രചരണത്തിന് കടിഞ്ഞാണിട്ട്‌ യുട്യൂബ്

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ ഇനി മുന്‍ഗണന ആധികാരിക വീഡിയോകള്‍ക്കാകും. തിരയുമ്പോള്‍ ആധികാരികതയുള്ള വീഡിയോകള്‍ ആദ്യം വരുന്ന തരത്തില്‍ യൂട്യുബ് സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. മുന്‍പ് യൂട്യൂബില്‍ തിരയുമ്പോള്‍ ആദ്യം കിട്ടുന്നത് വിവാദ വീഡിയോകളായിരിക്കും. പലതും വ്യാജ വീഡിയോകളാകാനും സാധ്യതയുണ്ട്. ഈ വിഷയത്തിന് പരിഹാരം തേടുകയായിരുന്നു യൂട്യൂബ്. അമേരിക്കയിലെ ലാസ്...

‘പ്ലേ ബോയ്’ മാഗസിന്‍ സ്ഥാപകന്‍ അന്തരിച്ചു

ഷിക്കാഗോ: 'പ്ലേ ബോയ്' മാഗസിന്‍ സ്ഥാപകന്‍ ഹ്യൂഗ് ഹഫ്നര്‍(91) അന്തരിച്ചു. പ്ലേ ബോയ് എന്റര്‍പ്രൈസസ് ആണ് വാര്‍ത്ത പുറത്തു വിട്ടത്. 1926 ഏപ്രിലില്‍ ഷിക്കാഗോയിലായിരുന്നു ഹഫ്നര്‍ ജനിച്ചത്. ഇന്ന് ലോകത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നാണ് പ്ലേ ബോയ്. പുരുഷന്മാര്‍ക്കുള്ള വിനോദവും ലൈഫ് സ്റ്റൈലും ഉള്ളടമാക്കി പ്രസിദ്ധീകരിക്കുന്ന പ്ലേ...

ഡയാന രാജകുമാരി ഹോട്ടസ്റ്റ് ; ട്രംപിന്റെ റേഡിയോ ഷോ ചര്‍ച്ചയാകുന്നു

ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. യുഎസ് റേഡിയോ ഷോയില്‍ ഡയാന രാജകുമാരിയെ കുറിച്ച് ട്രംപ് മുന്‍പൊരിക്കല്‍ നടത്തിയ പരാമര്‍ശമാണ് വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചത്. ഡയാനയോട് തനിക്കുള്ള താല്‍പര്യം തുറന്നുപറഞ്ഞുകൊണ്ടുള്ളതായിരുന്നു ട്രംപിന്റെ റേഡിയോ അഭിമുഖം. ട്രംപിന്റെ അഭിപ്രായത്തില്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും...

വോഗിന്റെ സെലിബ്രേഷന്‍ പതിപ്പില്‍ കവര്‍ഗേളായി മിതാലി രാജ്

പ്രമുഖ ഫാഷന്‍ മാഗസിന്‍ വോഗിന്റെ പത്താം വാര്‍ഷിക പതിപ്പിന്റെ കവര്‍ ചിത്രത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജും. ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന്‍, നിത അംബാനി എന്നിവരാണ് മിതാലിക്കൊപ്പം കവര്‍ ചിത്രത്തിലുള്ളത്. 'വുമണ്‍ ഓഫ് ദ ഇയര്‍ ആന്‍ഡ് ദ മെന്‍ വി...

കശ്മീര്‍ ടൂറിസത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രം ഫേസ്ബുക്കില്‍ വൈറലാകുന്നു

https://youtu.be/4nFpXvKSOfo ശ്രീനഗര്‍: കശ്മീരിന്റെ മനോഹാരിത വിളിച്ചോതിയ ഹ്രസ്വചിത്രം ഫേസ്ബുക്കില്‍ വൈറലാകുന്നു. ലോഞ്ച് ചെയ്ത് 24 മണിക്കൂറിനകം പത്തുലക്ഷം പേരാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ കണ്ടത്. മുഖ്യമന്ത്രി മെഹബൂബ മുഫ്തി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ ആല്‍ബം ലോഞ്ച് ചെയ്തത്. കശ്മീരില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസലാണ് പാട്ടിന്റെ...

കാവ്യ മാധവനെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഉടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി കാവ്യ മാധവനെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്. കാവ്യയുടെയും നാദിര്‍ഷയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഉച്ചയ്ക്ക് ശേഷം പറയും. അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുവെന്നും ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്നുമാണ് ഹര്‍ജികളിലെ ആരോപണങ്ങള്‍. അതേസമയം കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ...

രാമലീലയ്ക്ക് പിന്തുണ; കാഴ്ചയുടെ നീതി പുലരട്ടെയെന്നും മഞ്ജു വാരിയര്‍

കൊച്ചി; റിലീസിംഗ് ആശങ്കയിലായ ദിലീപ് ചിത്രം രാമലീലയ്ക്ക് പിന്തുണയുമായി നടി മഞ്ജു വാരിയര്‍. സിനിമ തിയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ മഞ്ജു വാരിയര്‍ അഭിപ്രായപ്പെട്ടു. ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ മുതല്‍...

അലക്‌സിസ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയര്‍; ഇതാ സെറീനയുടെ കുഞ്ഞ്

  ന്യൂയോര്‍ക്ക്;അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ് തന്റെ കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു. അലക്‌സിസ് ഒളിമ്പിയ ഒഹാനിയന്‍ ജൂനിയര്‍ എന്നാണ് കുഞ്ഞിന്റെ പേര്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുഞ്ഞിന്റെ ചിത്രം വളരെ വേഗം വൈറലായി. കുഞ്ഞിന്റെ പേരും വലിയ തോതില്‍ ചര്‍ച്ചയായിട്ടുണ്ട്. ഈ മാസം ഒന്നിനാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം...

ഇനി മുഖം പാസ്‌വേഡ് ഇമോജിക്കു പകരം അനിമോജി; ഐഫോണ്‍ 10 അവതരിച്ചു

  കാലിഫോര്‍ണിയ; പുതിയ താരങ്ങളെ അവതരിപ്പിച്ച് പത്താം വാര്‍ഷികം ആപ്പിള്‍ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷന്‍ എക്‌സ് ഉള്‍പ്പെടെയുള്ളവയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നിനുശേഷം പ്രകാശനം ചെയ്തത്. ആപ്പിള്‍ സിഇഒ ടിം കുക്ക് ഉത്പന്നങ്ങള്‍ ലോകത്തിനു സമര്‍പ്പിച്ചു. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഐഫോണ്‍ എക്‌സ് (ഐഫോണ്‍ 10) അവതരിച്ചു. ഹോം ബട്ടണ്‍...

അനന്തഭദ്രത്തിലൂടെ മലയാളി മനസ് കീഴടക്കിയ റിയ സെന്നിന്‍റെ പെട്ടെന്നുള്ള വിവാഹത്തിനു പിന്നിലെന്ത്? വിവാഹ ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ബോളിവുഡ് താരം റിയ സെന്നിന്‍റെ പെട്ടെന്നുള്ള വിവാഹം ബോളിവുഡിനെ തന്നെ ഞെട്ടിച്ചു. ഒരു മുന്നൊരുക്കവും അറിയിപ്പുമില്ലാതെ വളരെ പെട്ടെന്നാണ് മുപ്പത്തിയാറുകാരിയായ റിയ പരമ്പരാഗതമായ ബംഗാളി രീതിയില്‍ വിവാഹം നടത്തിയത്. വളരെ കാലമായുള്ള തന്റെ കാമുകനായ ശിവം തിവാരിയെയാണ് റിയ മിന്നു ചാര്‍ത്തിയത്. റിയയെ മലയാളികള്‍ അറിയും. അനന്തഭദ്രത്തില്‍...

മിഷന്‍ ഇംപോസിബിള്‍ ചിത്രീകരിക്കുന്നതിന്നിടെ ടോം ക്രൂസിന് എന്ത് സംഭവിച്ചു? വീഡിയോ വൈറല്‍

മിഷന്‍ ഇംപോസിബിള്‍ ചിത്രീകരിക്കുമ്പോള്‍ ഹോളിവുഡ് നടന്‍ ടോം ക്രൂസിന് സംഭവിച്ച അപകടവീഡിയോ വൈറല്‍ ആയി. മിഷന്‍ ഇംപോസിബിള്‍ സീരീസ് ചിത്രീകരിക്കുന്നതിനിടെ ടോം ക്രൂസിന് ചാട്ടം പിഴക്കുകയായിരുന്നു. ഒരു കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെയാണ് അപകടം. ചിത്രീകരണ രംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു....

സിനിമയില്‍ അവസരം നിഷേധിക്കുന്നത് ആരെന്നു വി.എം.വിനു പറഞ്ഞു: ഭാമ

നിരന്തരം എനിക്ക് അവസരം നിഷേധിക്കാന്‍ ആരൊക്കെയോ ശ്രമിച്ചു എന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയ വലിയ തലവേദനയാണെന്നാണ് ആ ''ശത്രുക്കള്‍'' പറഞ്ഞു പരത്തുന്നത് ശത്രുക്കള്‍ ഒന്നിലധികം പേരുണ്ടാകും എന്നു ഊഹിക്കുന്നു സംവിധായകര്‍ പിന്നീട് സംസാരിക്കുമ്പോഴാണ് ഡേറ്റ് ഇല്ലാ എന്നു ഞാന്‍ പറഞ്ഞതായി അറിയുന്നത് തിരുവനന്തപുരം: ലോഹിതദാസ് മലയാളത്തില്‍ എത്തിച്ച് നടി ഭാമയ്ക്ക് ആരാണ് അവസരം നിഷേധിച്ചത്?...

കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കില്‍ മണ്‍സൂണ്‍ മാഡ്‌നെസ്സ്

മഴക്കാലത്തെ മാന്ദ്യം തട്ടിതെറിപ്പിക്കാന്‍ ജൂലൈ മാസത്തില്‍ പ്രേക്ഷകര്‍ക്ക് പുതിയ  ദൃശ്യാനുഭവുമായി കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്. കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കില്‍  മണ്‍സൂണ്‍ മാഡ്‌നെസ്സ് -സൂപ്പര്‍സ്റ്റാറുകളായ ബെന്‍, ക്രിസ്, ഹെന്റി, റോബിന്‍ ആന്‍ഡ്  കോ, ബേയര്‍ ബ്രദേഴ്‌സ് എന്നിവര്‍ ഈ മാസം  ഒന്നിനുപിന്നാലെ മറ്റൊന്നായി  എപ്പിസോഡുകളുമായെത്തുന്നു. ഈ മഴക്കാലത്ത് കുട്ടികള്‍ക്ക് വീട്ടിനുള്ളില്‍ തന്നെ...

NEWS

പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപ്പിടുത്തം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ തീപ്പിടുത്തം. സൌത്ത് ബ്ലോക്കിലെ റെയ് സിനാ ഹില്‍സിലെ ഓഫീസിലാണ് തീപ്പിടുത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്...