‘9’ കണ്ട് കിളിപോയെന്ന് ആരാധകന്‍; ഒരിക്കൽകൂടി കണ്ടാൽ കിളി തിരിച്ചുവരുമെന്ന്‌ പൃഥ്വി, ചിരി

‘9’ കണ്ട് കിളിപോയെന്ന് ട്വീറ്റ് ചെയ്ത ആരാധകന് രസികന്‍ മറുപടിയുമായി പൃഥ്വിരാജ്. ഒരിക്കൽക്കൂടി കണ്ടാൽ കിളി തിരിച്ചുവരുമെന്നാണ് താരത്തിന്റെ മറുപടി. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രമാണ് 9. പൃഥ്വിരാജിനൊപ്പം സോണി പിക്ച്ചേഴ്സും നിർമാണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അപ്പോഴാണ് ഒരു ആരാധകൻ താൻ ചിത്രം കണ്ടെന്നും കണ്ട് കഴിഞ്ഞപ്പോൾ ആകെ മൊത്തെ കൺഫ്യൂഷനായെന്നും ക്ലൈമാക്സ് ഒന്ന് വിശദീകരിച്ച് തരാമോയെന്നും പൃഥ്വിയോട് ട്വിറ്ററിലൂടെ ചോദിച്ചത്.

ഇതിന് പൃഥ്വിരാജ് നൽകിയ രസകരമായ മറുപടിയാണ് വൈറലായിരിക്കുന്നത്. ചിത്രം ഒന്ന് കൂടി കണ്ടാല്‍ മതി, അപ്പോള്‍ പോയ കിളി തിരിച്ചു വന്നോളും എന്നായിരുന്നു. ചിത്രം കണ്ടതിനു വളരെ നന്ദിയെന്നും പൃഥ്വി ആരാധകനു നല്‍കിയ നല്‍കിയ മറുപടിയില്‍ കുറിച്ചു.