64 മെഗാപിക്സിൽ ക്യാമറയുമായി ഷവോമി എത്തുന്നു

64 മെഗാപിക്‌സല്‍ ക്യാമറ സാങ്കേതിക വിദ്യ ഷാവോമി സ്മാർട്ഫോണുകളിൽ അവതരിപ്പിച്ചു. ബുധനാഴ്ച ബെയ്ജിങില്‍ നടന്ന ചടങ്ങിലാണ് ഷാവോമി 64 മെഗാപിക്‌സല്‍ ക്യാമറ പരിചയപ്പെടുത്തിയത്. ഇത് ആദ്യമായാണ് ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനി 64 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറ സാങ്കേതിക വിദ്യ പ്രഖ്യാപിക്കുന്നത്.

2019 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന റെഡ്മി സ്മാര്‍ട്‌ഫോണിലാണ് 64 എംപി ക്യാമറ ഉണ്ടാവുക. ഐ എസ് ഒ സെല്‍ ടെക്‌നോളജി ഉപയോഗിച്ചാണ് സാംസങ് ജി ഡബ്ല്യൂ വണ്‍ സെന്‍സര്‍ മികച്ച ഗുണമേന്മയുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നത്.

ഡ്യുവല്‍ കര്‍വേര്‍ഷന്‍ ഗെയ്ന്‍ (ഡി സി ജി) സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സ്മാര്‍ട് ഐഎസ്ഒ സംവിധാനം ഈ സെന്‍സറിലുണ്ട്. ഇതുവഴി പരിസരത്തെ പ്രകാശത്തിന്റെ തീവ്രവതയ്ക്കനുസരിച്ച്‌ ഐഎസ്ഒ ക്രമീകരിക്കപ്പെടുന്നു. ഉയര്‍ന്ന പ്രകാശമുള്ളയിടങ്ങളില്‍ താഴ്ന്ന ഐഎസ്ഒ ആയിരിക്കും ഉപയോഗിക്കുക. കുറഞ്ഞ പ്രകാശമുള്ളയിടങ്ങളില്‍ ഐഎസ്ഒ കുറയുകയും ചെയ്യും. ഇതുവഴി നോയ്‌സ് പ്രശ്‌നങ്ങളില്ലാതെ മികച്ച ചിത്രങ്ങളെടുക്കാന്‍ സാധിക്കും.

100 ഡെസിബല്‍ വരെയുള്ള ഹൈ ഡൈനാമിക് റേയ്ഞ്ചും (എച്ച്‌ഡിആര്‍) ഈ സെന്‍സറിനുണ്ടാവും. സാധാരണ സെന്‍സറുകള്‍ക്ക് 60 ഡെസിബല്‍ വരെ മാത്രമേ എച്ച്‌ഡിആര്‍ ലഭിക്കാറുള്ളൂ. മനുഷ്യന്റെ കണ്ണുകളുടെ ഹൈ ഡൈനാമിക് റേയ്ഞ്ച് ഏകദേശം 120 ഡെസിബല്‍ ആണെന്നാണ് കണക്കാക്കുന്നത്. യാഥാര്‍ത്ഥ്യത്തോടിണങ്ങുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ സെന്‍സറിന് സാധിക്കും.