അയ്യായിരത്തിലധികം ആമക്കുഞ്ഞുങ്ങളുമായി ഇന്ത്യക്കാർ മലേഷ്യയിൽ പിടിയിൽ

ക്വലാലംപുര്‍ : ക്വലാലംപുരില്‍ ആമക്കുഞ്ഞുങ്ങളുമായി എത്തിയ ഇന്ത്യക്കാര്‍ കസ്റ്റഡിയിൽ. 5000ത്തിലധികം ചുവന്ന ചെവികളുള്ള ആമക്കുഞ്ഞുങ്ങളുമായെത്തിയ എത്തിയ രണ്ടു ഇന്ത്യക്കാരെ ക്വലാലംപുര്‍ വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. വളര്‍ത്തുമൃഗ മേഖലകളില്‍ ആവശ്യക്കാര്‍ എറെയുള്ള വിഭാഗമാണ് ചുവന്ന ചെവിയുള്ള ആമകള്‍.

ചൈനയില്‍ നിന്നും കൊണ്ടുവന്ന ആമക്കുഞ്ഞുങ്ങള്‍ക്ക് ഏകദേശം 12,700 ഡോളര്‍ അതായതു 8.89 ലക്ഷം രൂപയോളം, വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു. വലിയ ബക്കറ്റുകളിലും സ്യൂട്‌കേസിലുമാണ് വിമാനത്താവളം വഴി ആമകളെ കടത്താന്‍ ശ്രമിച്ചത്. മലേഷ്യന്‍ നിയമമനുസരിച്ച്‌ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്.