500 ഓഫീസുകളില്‍ നിന്നായി 55.58 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതായി ധനമന്ത്രി

തിരുവനന്തപുരം: ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനകളില്‍ 500 ഓഫീസുകളില്‍ നിന്നായി 55.58 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍ പറഞ്ഞു.

2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ പരിശോധനകളില്‍ 500 ഓഫീസുകളില്‍ നിന്നായി 55.58 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഇതില്‍ മൂന്ന് കോടി 35 ലക്ഷം രൂപ സര്‍ക്കാരിലേക്ക് തിരികെ ലഭിക്കുകയും 17 ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി ധനകാര്യമന്ത്രി തോമസ് ഐസക് സഭയില്‍ പറഞ്ഞു.പ്രവാസി ചിട്ടിയില്‍ 29,681 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായും 6,680 പേര്‍ വരിക്കാര്‍ ആയതായും 210 ചിട്ടികള്‍ ആരംഭിച്ചതായും ഐസക്ക് സഭയെ രേഖ മൂലം അറിയിച്ചു.