5ജി സർവീസിലേക്ക് ചുവടുവെച്ച് വൊഡാഫോൺ

ലോകത്തിന്റെ വേഗതക്ക് അനുസരിച്ചു ആദ്യമായി അതിവേഗ 5 ജി സർവീസുകൾ ആരംഭിക്കുവാൻ ഒരുങ്ങുകയാണ് വൊഡാഫോൺ .വൊഡാഫോണ്‍ പുതിയ 5 ജി റൂട്ടറുകളും കൂടാതെ ഷവോമിയുടെ Xiaomi Mi Mix 3 ,സാംസങ്ങിന്റെ സാംസങ് S10 5ജി എന്നി സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒപ്പമാണ് ഈ പുതിയ 5ജി സര്‍വീസുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് .പുതിയതായി വരുന്ന 5 ജി സ്മാര്‍ട്ട് ഫോണുകള്‍ക്കും വൊഡാഫോണിന്റെ 5 ജി സര്‍വീസുകള്‍ ലഭ്യമാകും .നിലവിൽ ബ്രിട്ടനിൽ മാത്രമാണ് 5ജി സർവീസ് ആരംഭിച്ചിരിക്കുന്നത്.നിലവിൽ 135 ജിബി വരെ നൽകുന്ന ഓഫറുകൾ പ്രീപെയിഡ് ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ വൊഡാഫോണ്‍ നല്‍കുന്നുണ്ട്