27 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ച ഗാനം പുറത്തിറങ്ങി

 

ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസും എസ് പി ബാലസുബ്രമണ്യവും 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന കിണറിലെ അയ്യാ സാമാ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി . എം.എ നിഷാദ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന കിണറിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് അന്‍വര്‍ അബ്ദുള്ളയും ഡോ.അജു കെ നാരായണനുമാണ്.
എം .ജയചന്ദ്രന്‍ സംഗീതം ചെയ്ത ഗാനത്തിന്റെ ബി കെ ഹരിനാരായണന്റേതാണ്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് പി കെയും ആന്‍ സജീവ് ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ജയപ്രദ , രേവതി , പശുപതി , പാര്‍ത്ഥിപന്‍ , അര്‍ച്ചന, നാസ്സര്‍ , പാര്‍വതി നമ്പ്യാര്‍ , ഇന്ദ്രന്‍സ് , രഞ്ജി പണിക്കര്‍ , ജോയ് മാത്യു, അനു ഹസന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.