25 കിലോ സ്വര്‍ണക്കടത്ത്‌; ഇടനിലക്കാരന്‍ അഭിഭാഷകന്‍, ഡിആര്‍എ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരന്‍ അഭിഭാഷകനെന്ന് ഡി.ആര്‍.ഐ. സംഭവത്തിന് പിന്നാലെ തിരുവനന്തപുരം സ്വദേശി അഡ്വ.ബിജു ഒളിവിലാണ്.

അതേസമയം അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ സ്വര്‍ണ വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നത്. 25 കിലോ സ്വര്‍ണവുമായി പിടിയിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനിലും സെറീനയും സ്ഥിരം സ്വര്‍ണക്കടത്തുകാരാണെന്നും ഡി.ആര്‍.ഐ പറഞ്ഞു.

ദുബായില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നയാളാണ് സെറീന ഷാജി. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇതോടെയാണ് 25 കിലോ സ്വര്‍ണം ബിസ്കറ്റ് രൂപത്തില്‍ ബാഗിനുളള സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.