2100 കര്‍ഷകരുടെ കടം വീട്ടി ബച്ചന്‍

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്‍ദാനം നിറവേറ്റി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ. ബിഹാറിലെ 2100 കര്‍ഷകരുടെ കടമാണ് ബച്ചന്‍ അടച്ചത്. അമിതാഭ് ബച്ചൻ ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയാണ് അമിതാഭ് ബച്ചൻ 2100 കര്‍ഷകരുടെ ബാധ്യത വീട്ടിയത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ആയിരത്തോളം കര്‍ഷകരുടെ ബാധ്യതയും ബച്ചന്‍ ഏറ്റെടുത്തിരുന്നു.

മറ്റൊരു വാഗ്ദാനം കൂടി നിറവേറ്റാനുണ്ടെന്നും ബച്ചന്‍ വ്യകത്മാക്കി. പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യുമെന്ന വാഗ്ദാനമാണ് ഇനി നിറവേറ്റാനുള്ളതെന്ന് ബച്ചന്‍ പറഞ്ഞു.