2021 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി വേ​ദി ഇ​ന്ത്യ​യി​ൽ​നി​ന്നു മാ​റ്റാ​ൻ ഐ​സി​സി തീരുമാനം

ന്യൂ​ഡ​ൽ​ഹി: 2021 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യു​ടെ വേ​ദി ഇ​ന്ത്യ​യി​ൽ​നി​ന്നു മാ​റ്റാ​ൻ ഐ​സി​സി ആ​ലോ​ചി​ക്കു​ന്നു. ചാ​ന്പ്യ​ൻ​ഷി​പ്പി​ന് നി​കു​തി ഇ​ള​വ് ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വേ​ദി ഇ​ന്ത്യ​ക്കു പു​റ​ത്തേ​ക്കു മാ​റ്റാ​ൻ ഐ​സി​സി ശ്ര​മം ന​ട​ത്തു​ന്ന​ത്. ബി​സി​സി​ഐ​ക്കു ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​ന്ന​താ​ണ് ഐ​സി​സി​യു​ടെ പു​തി​യ തീ​രു​മാ​നം.

ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി മ​റ്റു വേ​ദി​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഐ​സി​സി മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.