2021ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് പകരം ട്വന്റി20 ലോകകപ്പ്

 

ദുബായ്: 2021ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് പകരം ട്വന്റി20 ലോകകപ്പ് നടത്താന്‍ ഐസിസി തീരുമാനം. അഞ്ച് ദിവസത്തെ ബോര്‍ഡ് യോഗത്തിനു ശേഷമാണ് ഐസിസി തലവന്‍ തീരുമാനം ഡേവ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചത്.

2021 ചാപ്ര്യന്‍സ് ട്രോഫിയാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ 2019 ലും 2023 ലും ഏകദിന ലോകകപ്പ് നടക്കാനിരിക്കെ, അതിനിടയില്‍ ചാമ്പ്യന്‍സ് ട്രോഫി നടത്തേണ്ടതില്ല എന്ന തീരുമാനത്തില്‍ ഐസിസി എത്തുകയായിരുന്നു. ഇന്ത്യയാണ് 2021 ലെ ലോകകപ്പിന് വേദിയാകുക.

ഐസിസിയുടെ പുതിയ നീക്കത്തോടെ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ട്വന്റി20 ലോകകപ്പ് നടക്കും. ഏകദിന ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് വര്‍ഷത്തിനിടയില്‍ ആകെ മൊത്തം മൂന്ന് ലോകകപ്പുകളാണ് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്.