2019 ലോകസഭ തിരഞ്ഞെടുപ്പിനോടൊപ്പം ഏഴു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ ഇലക്ഷന്‍ കമ്മീഷന്‍

ദില്ലി: 2019 ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ഏഴു സംസ്ഥാനങ്ങളില്‍ നിയമസഭാ തി‍രഞ്ഞെടുപ്പ് നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് 2019 ജൂണില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

നാല് സംസ്ഥാനങ്ങളിലെ കാലാവധി പൂര്‍ത്തിയാകുന്നത് 2019ല്‍ ആയതിനാല്‍ ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ തിരഞ്ഞെടുപ്പ് നടത്തും. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പ് ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ നടത്താന്‍ സാധ്യതയുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു.

ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കാലാവധി പൂര്‍ത്തിയകുന്നത് 2019 മെയില്‍ ആണ്.എന്നാല്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര ഹരിയാന എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നേരത്തെയാകും.ജമ്മു കാശ്മീരില്‍ ആറുമാസത്തിനിടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കാശ്മീരില്‍ ഇലക്ഷന്‍ നടത്തുമെന്ന് കരുതുന്നു.എന്നാല്‍ സുരക്ഷ കാരണങ്ങള്‍ പരിഗണിച്ച്‌ തിരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പിനോടൊപ്പം ഹരിയാനയിലും മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പ് നടത്തിയാല്‍ 2019ല്‍ മറ്റ് തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകുകയില്ല, ഇരു സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നവയാണ്,ആറു മാസത്തിനു മുന്നേ അസംബ്ലീ പിരിച്ചുവിടാന്‍ തയ്യാറായാല്‍ മാത്രമേ ലോകസഭ തിരഞ്ഞെടുപ്പിനോടൊപ്പം തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ.

ജമ്മു കാശ്മീരില്‍ ആറു വര്‍ഷമാണ് ഭരണകാലാവധി.മറ്റ് സംസ്ഥാനങ്ങളില്‍ ഇത് അഞ്ച് വര്‍ഷമാണ്. സഭ പിരിച്ചുവിട്ടിരുന്നില്ലെങ്കില്‍ 2021 മാര്‍ച്ച്‌ 16നാണ് അവസാനിക്കേണ്ടിയിരുന്നത്. ആന്ധ്രയില്‍ ജൂണ്‍ 18നും ഒഡീഷയില്‍ ജൂണ്‍ 11നും അരുണാചല്‍ പ്രദേശില്‍ ജൂണ്‍ ഒന്നിനും സിക്കിമില്‍ മെയ് 27 നും കാലാവധി അവസാനിക്കും.