‘1988-ൽ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കി, അദ്വാനിയുടെ ചിത്രമെടുത്ത്‌ ഇ-മെയില്‍ ചെയ്തു’;വീണ്ടും മണ്ടത്തരം പറഞ്ഞ്‌ മോദി, ട്രോള്‍മഴ

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പരാമര്‍ശങ്ങള്‍ പലപ്പോഴും അബദ്ധമായി മാറാറുണ്ട്‌. കാർമേഘങ്ങളുടെ മറവിൽ പോർ വിമാനങ്ങളെയും തെളിച്ച് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെപ്പറ്റിയുള്ള പരാമർശം ഏറെ പരിഹാസങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ അടുത്ത അബദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ്‌ മോദി.

1987-88 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ കാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി എന്നാണ് ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. അന്നത്തെ ബിജെപി നേതാക്കളിൽ പ്രമുഖനായിരുന്ന ലാൽ കൃഷ്ണ അദ്വാനിയുടെ കളർ ചിത്രങ്ങൾ  ക്യാമറയിലൂടെ പകര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മോദിയുടെ നുണപരാമര്‍ശത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സാമ്പത്തിക വിദഗ്ധയായ രൂപ സുബ്രഹ്മണ്യ തന്റെ ട്വീറ്റിലൂടെ ചൂണ്ടിക്കാണിച്ചത്, പാശ്ചാത്യലോകത്തുപോലും 1988-ൽ ഇന്റര്നെറ് എന്നത് വിരലിലെണ്ണാവുന്ന ഉത്പതിഷ്ണുക്കളായ ധനാഢ്യർക്കു മാത്രം ലഭ്യമായിരുന്ന ഒരു ആഡംബരമായിരുന്നു. ഗവേഷകരും, അക്കാദമിക് പണ്ഡിതരും, ശാസ്ത്രജ്ഞരും ഒക്കെ അവരുടെ ലാബുകളിൽ കഷ്ടിച്ച് ഉപയോഗിച്ച് തുടങ്ങിയിരുന്ന ഒരു സാങ്കേതികവിദ്യ മോദി അന്നേ പരിചയിച്ചിരുന്നു എന്നൊക്കെ പറഞ്ഞാൽ ആരും മൂക്കത്ത് വിരൽ വെച്ച് പോവും.  ഇന്ത്യയിൽ ഇന്റർനെറ്റ് എന്ന സാങ്കേതികവിദ്യ സൗകര്യം ഉപഭോക്താക്കളിലേക്ക് ഔദ്യോഗികമായി എത്തുന്നത് 1995 -ലാണ്.