180 യാത്രക്കാരുമായി അഹമ്മദാബാദിലേക്ക് പോയ വിമാനം എഞ്ചിൻ തകരാർ കാരണം തിരിച്ചിറക്കി

പനാജി: 180 യാത്രക്കാരുമായി അഹമ്മദാബാദിലേക്ക് പോയ വിമാനം എഞ്ചിൻ തകരാർ കാരണം തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത് .

ഗോവയിലെ പനാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച ഇന്‍ഡിഗോ എ320 വിമാനമാണ് തിരിച്ചിറക്കേണ്ടിവന്നത്. യാത്രക്കാരുമായിട്ട് 200 കിലോമീറ്ററോളം എത്തിയപ്പോഴാണ് യന്ത്ര തകരാര്‍ ഉണ്ടായത് എഞ്ചിന്റെ ഭാഗത്ത് നിന്നും ശബ്ദം കേട്ടതോടെ പൈലറ്റ് വിവരം നൽകി . തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചറിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു.ഓയില്‍ ലീക്കാണ് യന്ത്ര തകരാറിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചിരുന്നു .