157 പേ​രു​മാ​യി എ​ത്യോ​പ്യ​ന്‍ യാത്രാ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു

നെയ്‍റോബി: കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ എത്യോപ്യന്‍ യാത്രാ വിമാനം തകര്‍‌ന്നു വീണതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 157 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഇന്ന് രാവിലെ 8.44 ഓടെയാണ് അപകടം.

എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ്ങ് 737 ജെറ്റാണ് ആഡിസ് അബാബയില്‍ നിന്ന് നെയ്‍റോബിയിലേക്കുള്ള യാത്രാമദ്ധ്യേ തകര്‍ന്നു വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ” പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്‍റെ അഗാധമായ അനുശോചനമെന്ന് പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു.