15 ലക്ഷം രൂപയടങ്ങിയ ബാഗ് മോഷ്ടിച്ച ബിഎസ്എഫ് ഉദ്യോഗസ്‌ഥൻ അറസ്റ്റിൽ

ന്യൂഡൽഹി:ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന ബി എസ് എഫ് ഉദ്യോഗസ്‌ഥൻ അറസ്റ്റിൽ. ബി എസ് എഫിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നരേഷ് കുമാർ പിടിയിലായത്.ശ്രീനഗറിലേക്ക് പോകുന്നതിനായി ഭര്‍ത്താവിനെ കാത്തിരിക്കുന്നതിനിടെയാണ് യുവതിയുടെ ബാഗ് എയർപോർട്ടിൽ വെച്ച് മോഷ്ടിക്കപ്പെട്ടത്.

യുവതി താനിരുന്ന കസേരയുടെ അടുത്താണ് ബാഗ് വെച്ചിരുന്നത്.നിമിഷങ്ങൾക്കകം ബാഗ് അവിടെ നിന്ന് കാണാതാവുകയായിരുന്നു.തുടർന്ന് ഇവർ എയർപോർട്ട് പോലീസിൽ പരാതിപ്പെട്ടു.

യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ ഡൽഹി പോലീസും എയർപോർട്ട് പോലീസും വിമാനത്താവളത്തിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബിഎസ്എഫ് ഇന്‍സ്പെക്ടര്‍ നരേഷ് കുമാര്‍ ബാഗ് മോഷ്ടിക്കുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബഗ്ഡോറയിലേക്കുള്ള വിമാനത്തില്‍ പോകുവാന്‍ കാത്തുനിന്ന നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.