13 കോടി രൂപ കുടിശിക; വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചു

കൊച്ചി: കുടിശിക കൂടിയതിനെത്തുടര്‍ന്ന് വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ഇക്കാര്യമറിയിച്ച് കിഫ്ബിക്കും കേരള റോഡ് ഫണ്ട് ബോര്‍ഡിനും കരാറുകാര്‍ കത്തുനല്‍കി.

13 കോടി രൂപ കുടിശികയുണ്ടെന്ന് കരാറുകാര്‍ പറഞ്ഞു. പുതുക്കിയ കരാറിന് എട്ടുമാസമായി കിഫ്ബി അനുമതി നല്‍കിയിട്ടില്ല. കരാര്‍ അംഗീകരിക്കാതെ കുടിശിക നല്‍കാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.