124 റണ്‍സിന്റെ തകര്‍പ്പന്‍ ജയം: ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ സ്വന്തമാക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയും സ്പിന്നര്‍മാരുടെ മികവുമാണ് 124 റണ്‍സിന്റെ ആധികാരിക വിജയം കരസ്ഥമാക്കാന്‍ ഇന്ത്യയ്ക്ക് കരുത്ത് പകര്‍ന്നത്. 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 179 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ആറ് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലാണ്.