104 രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര ടി20 പദവി

ദുബായ്:  ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 104 രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര ടി20 പദവി. ഐസിസി അംഗങ്ങളായ 104 രാജ്യങ്ങള്‍ക്കാണ് ടി20 പദവി നല്‍കിയിരിക്കുന്നത്. ഐസിസിയുടെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്‌സനാണ് തീരുമാനം സ്ഥിരീകരിച്ചത്.

നിലവില്‍ 18 രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു ഐസിസി ടി20 പദവി നല്‍കിയിരുന്നത്. ഐസിസി പൂര്‍ണ അംഗങ്ങള്‍ക്ക് പുറമെ സ്‌കോട്ട്‌ലന്റ്, നെതര്‍ലന്‍ഡ്, ഹോങ്കോംഗ്, യുഎഇ, ഒമാന്‍,നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കായിരുന്നു ടി20 പദവി ലഭിച്ചിരുന്നത്.വനിത ടീമുകള്‍ക്ക് ജൂലൈ 1 2018 മുതല്‍ അന്താരാഷ്ട്ര പദവി ലഭിക്കുമ്ബോള്‍ പുരുഷ ടീമുകളുടെ മത്സരങ്ങള്‍ക്ക് ജനുവരി 1 2019 മുതല്‍ അന്താരാഷ്ട്ര പദവി നല്‍കും.