10 മിനിറ്റ് കൊണ്ട് 32 ബര്‍ഗര്‍ അകത്താക്കി; തീറ്റ മത്സരത്തില്‍ റെക്കോര്‍ഡിട്ട് മോളി

വാഷിങ്ടണ്‍; പത്തു മിനിറ്റില്‍ അകത്താക്കിയത് 32 ബര്‍ഗറുകള്‍.വാഷിംങ് ടണ്‍ ഡിസിയില്‍ നടന്ന ബര്‍ഗര്‍ തീറ്റ മത്സരത്തിലാണ് മോളി സ്‌കൈലര്‍ റെക്കോര്‍ഡിട്ട് ഒന്നാം സ്ഥാനം നേടിയത്. ഓരോ ബര്‍ഗര്‍ വായിലാക്കി ഒരു കവിള്‍ വെള്ളം എന്ന കണക്കിലാണ് മോളി 32 ബര്‍ഗറുകള്‍ അകത്താക്കിയത്. Z-Burger’s പത്താം വാര്‍ഷിക മത്സരത്തിലായിരുന്നു മോളിയുടെ പ്രകടനം. 500 ഡോളറായിരുന്നു വിജയിക്ക് സമ്മാനമായി ലഭിച്ചത്.

പത്തു മിനിറ്റ് കൊണ്ട് 30 എണ്ണമാണ് കഴിക്കേണ്ടതെന്നായിരുന്നു മത്സരം. എന്നാല്‍ മോളി പത്ത് മിനിറ്റുകൊണ്ട് 32 എണ്ണം കഴിച്ചത് കൈയ്യടി നേടി കൊടുത്തു. സ്ത്രീകളും പുരുഷന്മാരും മത്സരത്തില്‍ പങ്കെടുത്തിരുന്നു. മോളി നാലു കുട്ടികളുടെ അമ്മ കൂടിയാണ്.

32 ബര്‍ഗറുകള്‍ കഴിച്ച ശേഷം വയറില്‍ ചെറുതായി ഒന്നു തടവിയ ശേഷം മോളി ചിരിച്ചു. ലോകത്തിലെ പെണ്‍ തീറ്റമത്സരക്കാരില്‍ ഒന്നാം സ്ഥാനക്കാരി മോളി സ്‌കൈലറാണ് എന്ന് ഫേസ്ബുക്ക് കുറിപ്പിലും വ്യക്തമാക്കി.