ഏഷ്യൻ ആന

ഋഷി ദാസ്. എസ്സ്.

യൂറേഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ജീവിയാണ് ഏഷ്യൻ ആന .ഏഷ്യൻ ആനക്ക് നാല് സബ് സ്പീഷീസുകൾ ഉണ്ട് . ഇന്ത്യൻ , ശ്രീ ലങ്കൻ , സുമാത്രൻ ,ബോർണിയോയിലെ കുള്ളൻ ആനകൾ എന്നിവയാണ് അവ .ഇന്നേക്കും 5000 വര്ഷം മുൻപ് ഇന്ത്യൻ നഗര കേന്ദ്രങ്ങളിൽ ഏഷ്യൻ ആനകളെ മെരുക്കി മനുഷ്യൻ വളർത്തിയിരുന്നു എന്നതിന് തെളിവുകൾ ഉണ്ട് . ചൈനയിലും സിറിയയിലും ഏഷ്യൻ ആനകളുടെ സബ് സ്പീഷീസുകൾ ഒരുകാലത്തു വിഹരിച്ചിരുന്നു . ചൈനീസ് സബ് സ്പീഷീസ് പതിനാലാം ശതകത്തിലും സിറിയൻ സബ് സ്പീഷീസ് രണ്ടാം ശതകത്തിലും വംശമറ്റുപോയി .

ശരാശരി പത്തടി ഉയരവും 4000 കിലോഗ്രാം ഭാരവുമാണ് ഏഷ്യൻ ആനകളുടെ വലിപ്പം . ഏഷ്യൻ ആനകളുടെ തുമ്പികൈയിൽ അഞ്ചു ലിറ്റർ വരെ വെള്ളം ഉൾകൊള്ളാൻ ആവും .ചില ഏഷ്യൻ കൊമ്പനാനകൾക്ക് 40 -50 കിലോഗ്രാം തൂക്കമുള്ള കൊമ്പുകളും ഉണ്ടാകാറുണ്ട് .70 -80 വർഷമാണ് ഒരു ഏഷ്യൻ ആനയുടെ ആയുർ ദൈർഖ്യമായി കണക്കാക്കപ്പെടുന്നത്.

Image result for thechikottukavu ramachandran

ഏഷ്യൻ ആനകളുടെ മസ്തിഷ്ക്കം ആൾകുരങ്ങുകളുടേതിന് സമാനമായ ബുദ്ധി പ്രകടമാകുന്ന രീതിയിൽ സങ്കീർണമാണ് .തിരിച്ചറിവിനും , ഭാഷയുടെ ഉപയോഗത്തിനും ,ലഖുവായ ആയുധങ്ങൾ ഉപയോഗിക്കാനും അവയുടെ വലിയ മസ്തിഷ്കങ്ങൾ ഫലപ്രദമാണ് . വളരെ കുറഞ്ഞ ആവൃത്തിയുള്ള ഇൻഫ്രാസോണിക്ക് തരംഗങ്ങൾ ഉപയോഗിച്ചാണ് ആനകൾ വാർത്താവിനിമയം നടത്തുന്നത് . കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ഇൻഫ്‌റാസോണിക്ക് തരംഗങ്ങൾ പുറപ്പെടുവിക്കുന്നത് മനുഷ്യരുടെ വോക്കൽ ട്രാക്റ്റിനു സമാനമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് .

Related image

ജീവിച്ചിരിക്കുന്ന ആനവംശങ്ങളിൽ ഏറ്റവും ചെറുതായ ബോർണിയോ ആനകൾ സുമാത്രൻ ആനകളുടെ ഒരു ഉപ വിഭാഗം ആണെന്ന വാദവുമുണ്ട് .

ജീവിച്ചിരിക്കുന്ന ഏഷ്യൻ ആനകളിൽ 60 ശതമാനത്തിലേറെ ഇന്ത്യയിലാണ് നിലനിൽക്കുന്നത് . അന്പത്തിനായിരത്തിലേറെ ഏഷ്യൻ ആനകൾ ഇപ്പോൾ ഭൂമുഖത്തുണ്ടെന്ന് കണക്കാക്കകപ്പെടുന്നു . അതിൽ 35000 തിലേറെ ഇന്ത്യയിലാണ് വസിക്കുന്നത്

Image result for thechikottukavu ramachandran