​ ച​ന്ദ്ര​യാ​ന്‍2 വി​ക്ഷേ​പ​ണ​ത്തി​ന്റെ കൗ​ണ്ട്ഡൗ​ണ്‍ തുടങ്ങി

ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​ ച​ന്ദ്ര​യാ​ന്‍2 വി​ക്ഷേ​പ​ണ​ത്തി​ന്റെ കൗ​ണ്ട്ഡൗ​ണ്‍ തുടങ്ങി. നാളെ പു​ല​ര്‍​ച്ചെ 2.51 നാ​ണ് വി​ക്ഷേ​പ​ണം. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ സ്‌​പേ​സ് സെ​ന്‍റ​റി​ലെ വി​ക്ഷേ​പ​ണ​ത്ത​റ​യി​ലു​റ​പ്പി​ച്ച റോ​ക്ക​റ്റി​ന്‍റെ​യും ച​ന്ദ്ര​യാ​ന്‍ പേ​ട​ക​ത്തി​ന്‍റെ​യും സൂ​ക്ഷ്മ​ത​ല പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി​. ഇ​ന്നു ചേ​രു​ന്ന ലോ​ഞ്ച് ഓ​ത​റൈ​സേ​ഷ​ന്‍ ബോ​ര്‍​ഡ് യോ​ഗം വി​ക്ഷേ​പ​ണ​ത്തി​ന് അ​ന്തി​മാ​നു​മ​തി ന​ല്‍​കും.

അ​ര​നൂ​റ്റാ​ണ്ടു മു​മ്ബ് മ​നു​ഷ്യ​ന്‍ ച​ന്ദ്ര​നി​ല്‍ കാ​ലു​കു​ത്തി​യ അ​തേ ദി​വ​സ​മാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ന്ത്യ​യു​ടെ ര​ണ്ടാം ച​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍ 2ന്‍റെ വി​ക്ഷേ​പ​ണ​വും ന​ട​ക്കു​ക.