ഹോളിവുഡ് ചിത്രം ‘ഡെഡ് പൂള്‍ 2’ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡ് ചിത്രം ‘ഡെഡ് പൂള്‍ 2’  പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഡേവിഡ് ലെറ്റ്ച്ച് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ റയാന്‍ റെയ്‌നോള്‍ഡ്     ഡെഡ്പൂള്‍ വേഷത്തില്‍ എത്തുന്നു. ആദ്യഭാഗം സംവിധാനം ചെയ്തത് ടിം മില്ലറായിരുന്നു. എക്‌സ്‌മെന്‍ ഫിലിം സീരിസിലെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണ് ഡൈഡ്പൂള്‍ 2.

കാന്‍സര്‍ ബാധിതനായ വേഡ് വില്‍സണ്‍ എന്ന പട്ടാളക്കാരന്റെ ശരീരത്തില്‍ പരീക്ഷണം നടത്തി അമാനുഷികനായി മാറുന്നതാണ് ചിത്രത്തിന്റെ കഥ. തന്റെ ശരീരത്തില്‍ പരീക്ഷണം നടത്തിയവര്‍ക്കെതിരെ വില്‍സണ്‍ നടത്തുന്ന പ്രതികാരമാണ് പ്രമേയം. റയാന്‍, മൊറേന, ടി.ജെ മില്ലര്‍, ജോഷ് ബ്രോളിന്‍, ജാക്ക് കെസി, ബ്രയാന എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.