ഹോര്‍ലിക്‌സ് ഇനി ഹിന്ദുസ്ഥാന്‍ യുണിലിവറിന്

മുംബൈ: ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്ബനിയായ ഗ്ലാസ്‌കോയെ രോജ്യം കണ്ട ഏറ്റവും വലിയ ഡീലിലൂടെ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍.31,700 കോടിക്കാണ് ഇടപാട് ഉറപ്പിച്ചിരിക്കുന്നത്. ഇതു പ്രകാരം ഗ്ലാക്സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 4.39 അനുപാതത്തില്‍ ഓഹരി ലഭിക്കും. രാജ്യത്തെ കണ്‍സ്യൂമര്‍ ഉത്പന്ന മേഖലയിലെ ഏറ്റവും വലിയ ഇടപാടാണിത്. ഇതു പ്രകാരം ഗ്ലാക്സോ കണ്‍സ്യൂമര്‍ ഇന്ത്യ ഓഹരി ഉടമകള്‍ക്ക് ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ 4.39 അനുപാതത്തില്‍ ഓഹരി ലഭിക്കും.ഹോര്‍ലിക്‌സ് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങുന്നതായി ഗ്ലാക്‌സോയുടെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ വാമ്‌സ് ലി കഴിഞ്ഞ മാര്‍ച്ചില്‍തന്നെ അറിയിച്ചിരുന്നു.