ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ച സംഭവം ;കർശന നടപടിയെന്ന് മേയർ

തിരുവനന്തപുരം: ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ച സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് തിരുവനന്തപുരം മേയർ അഡ്വ. വി കെ പ്രശാന്ത് .ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

നഗരത്തിലെ പല പ്രമുഖ ഹോട്ടലുകളിലും വൃത്തിഹീനമായ അടുക്കളയിലാണ് ഭക്ഷണം പാചകം ചെയ്യുന്നത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു . കോഴിയിറച്ചി ഉള്‍പ്പെടെ ശരിയായി വൃത്തിയാക്കാതെയുമാണ് പാകം ചെയ്യുന്നതെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

ഹെൽത്ത് സൂപ്പർവൈസർമാരായ അജിത് കുമാർ,പ്രകാശ് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മോഹനചന്ദ്രൻ അനൂപ്‌റോയ്,അനിൽകുമാർ ,ആൻ വി സുജിത്, സുദകർ എന്നിവർ സ്‌ക്വഡിന് നേതൃത്വം നൽകി.പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ തട്ടുകടകൾ വരെ എല്ലാ സ്ഥാപനങ്ങളിലും പരിശോധന തുടരുമെന്നും മേയർ വി കെ പ്രശാന്ത പറഞ്ഞു .