ഹോങ്കോങില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു

ഹോങ്കോങ്:ഹോങ്കോങില്‍ ജയിലില്‍ കഴിയുന്നവരെ ചൈനക്കു കൈമാറുന്ന ബില്ലിനെ സംബന്ധിച്ചു ആരംഭിച്ച ജനപ്രതിഷേധം മറ്റൊരു തലത്തിലേക്ക്.അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങൾക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

ചൈനീസ് വിരുദ്ധ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചു.നാല്പതോളം പേർക്ക് ഇതേതുടർന്ന് പരിക്കേറ്റു.വിവാദബിൽ സർക്കാർ പിൻവലിച്ചെങ്കിലും പ്രതിഷേധം തുടരുകയാണ്.പതിനായിരക്കണക്കിന് ആളുകളാണ് ബില്ലിനെതിരെ തെരുവിലിറങ്ങിയത്.