ഹെൽമെറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്‌ത പോലീസുകാരനെ യുവതി തല്ലി

ന്യൂഡൽഹി:ഹെൽമെറ്റ് വയ്ക്കാത്തത് ചോദ്യം ചെയ്‌ത പോലീസുകാരനെ യുവതിയും ഭർത്താവും തള്ളി.ആക്രമിച്ചത് സ്ത്രീ ആയിരുന്നത് കൊണ്ട് തന്നെ തിരികെ തല്ലാൻ പോലീസുകാരൻ നിന്നില്ല.

ഡല്‍ഹി മെയിന്‍പുരിയിലാണ് സംഭവം.സ്‌കൂട്ടര്‍ പോലീസുകാരന്‍ തടഞ്ഞപ്പോള്‍ പിന്നിലിരുന്ന സ്ത്രീ ചാടിയിറങ്ങി പോലീസുകാരനോട് കയര്‍ക്കുന്നതും തള്ളിമാറ്റുന്നതും അടിക്കുന്നതുമായ ദൃശ്യങ്ങൾ വയറലായി കഴിഞ്ഞു.വാഹനം മാറ്റി പാർക്ക് ചെയ്യാൻ പോലീസുകാരൻ ആവശ്യപ്പെട്ടപ്പോളാണ് യുവതി വണ്ടിയിൽ നിന്ന് ഇറങ്ങി പോലീസിനെ തല്ലിയത് .

ഇരുവരും മദ്യപിച്ചിരുന്നു.ട്രാഫിക് പൊലീസ് ഉദ്യോ​ഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ യുവാവിനെയും സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു.