ഹിന്ദി സംസാരിക്കുന്നവര്‍ മാത്രം ഉള്‍ക്കൊള്ളുന്നതല്ല ഇന്ത്യ: സ്റ്റാലിൻ

ചെന്നൈ: മോദിക്കും ബിജെപിക്കും മറുപടിയുമായി ഡിഎംകെ തലവന്‍ എംകെ സ്റ്റാലിന്‍. ഹിന്ദി സംസാരിക്കുന്നവര്‍ മാത്രം ഉള്‍ക്കൊള്ളുന്നതല്ല ഇന്ത്യ. എല്ലാ സംസ്ഥാനങ്ങളേയും ഏറ്റെടുക്കാനും ഉള്‍ക്കൊള്ളാനുമുള്ള സമയമാണിതെന്നും സ്റ്റാലിന്‍ പറഞ്ഞു. വിഭാഗീയതുടെ ശക്തികള്‍ ഉയര്‍ന്നു വരുന്നതിനെതിരെ ജാഗ്രത പുലര്‍ത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ഡിഎംകെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞതിന്‍റെ നിരാശയിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍. അതിനിടയിലാണ് സ്റ്റാലിന്‍റെ പ്രസ്താവന. സംസ്ഥാനത്തെ 8 സീറ്റുകളില്‍ ഏഴിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു. അതേസമയം ദേശീയ തലത്തില്‍ 17 സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടുവെന്നത് ഡിഎം​കെ പ്രവര്‍ത്തകരില്‍ നിരാശയ്ക്ക് വഴിവെച്ചിട്ടുണ്ട്. ദേശീയ തലത്തിലും കോണ്‍ഗ്രസ് ആണ് വിജയിച്ചിരുന്നതെങ്കില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കാനാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനോട് ഏറ്റുമുട്ടേണ്ടി വരുമെന്ന നിലയിലാണ് കാര്യങ്ങള്‍ എന്നും ഡിഎംകെ പ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നു.

രാജ്യം മുഴുവന്‍ മോദി തരംഗം വീണ്ടും ആഞ്ഞടിച്ചപ്പോള്‍ ദ്രാവിഡ മണ്ണില്‍ ഇത്തവണയും ബിജെപിയെ പുറത്ത് നിര്‍ത്തി. ആകെയുള്ള 38 സീറ്റില്‍ 37 സീറ്റിലും ഡിഎംകെയാണ് വിജയിച്ചത്. അതസേമയം ഉപതിരഞ്ഞെടുപ്പ് നടന്ന 22 നിയമഭ സീറ്റുകളില്‍ 13 ഇടത്ത് ഡിഎംകെയും ഒമ്പത് സീറഅറില്‍ എഐഎഡിഎംകെയുമാണ് ജയിച്ചത്. 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റായിരുന്നു.