‘ ഹിന്ദി നമ്മുടെ പാർട്ടിയെ തോല്പിച്ചവന്മാരുടെ ഭാഷ’ …സോണിയ ഗാന്ധിയെ പരിഹസിച്ച് ജയശങ്കർ

ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്ത എം പി കൊടിക്കുന്നിൽ സുരേഷിനെ സോണിയ ശാസിച്ചത് മറ്റൊന്നും കൊണ്ടല്ല , ഹിന്ദി ആ പാർട്ടിയ്ക്ക് ഹറാമായതിനാലാണെന്ന് അഡ്വക്കേറ്റ് ജയശങ്കർ . ഹിന്ദി – നമ്മുടെ പാർട്ടിയെ തോൽപ്പിച്ചവന്മാരുടെ ഭാഷ , പ്രാകൃത ഭാഷ .ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ…

കോൺഗ്രസ് അംഗങ്ങൾ ഇറ്റാലിയൻ ഭാഷയിൽ വേണം സത്യപ്രതിജ്ഞ ചെയ്യാൻ. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയൻ അറിയാത്തവർ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവർ മതി ഇംഗ്ലീഷിൽ .ബിജെപിക്കാരുടെ കയ്യടി കിട്ടാൻ ഹിന്ദിയിൽ സത്യവാചകം ചൊല്ലിയത് അച്ചടക്ക ലംഘനമാണ്, ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നും ജയശങ്കർ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു .

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം 

ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ നഹീ.. ഹമാരീ രാഷ്ട്ര ഭാഷാ ഇറ്റാലിയൻ ഹേ…

കോൺഗ്രസ് അംഗങ്ങൾ ഇറ്റാലിയൻ ഭാഷയിൽ വേണം സത്യപ്രതിജ്ഞ ചെയ്യാൻ. കാരണം, നമ്മുടെ മാതൃഭാഷ ഇറ്റാലിയനാണ്. ലോകത്തെ ഏറ്റവും മനോഹരമായ ഭാഷ. ഇറ്റാലിയൻ അറിയാത്തവർ സ്പാനിഷിലോ ഫ്രഞ്ചിലോ സത്യവാചകം ചൊല്ലണം. തീരെ നിവൃത്തിയില്ലാത്തവർ ഇംഗ്ലീഷിൽ.

അഹിംസാ പാർട്ടിയ്ക്ക് ഹിന്ദി ഹറാമാണ്. പ്രാകൃത ഭാഷ. ബിജെപിക്കാരുടെ ഭാഷ. നമ്മുടെ പാർട്ടിയെ തോല്പിച്ച അലവലാതികളുടെ ഭാഷ.

കൊടിക്കുന്നിൽജി ചെയ്തത് തെറ്റാണ്. ഒന്നുകിൽ ഡീനും ആൻ്റോയും ഹൈബിയും ചെയ്തപോലെ മാന്യമായി ഇംഗ്ലീഷിൽ പ്രതിജ്ഞ ചെയ്യണമായിരുന്നു. അല്ലെങ്കിൽ മലയാളത്തിൽ വേണമായിരുന്നു. ബിജെപിക്കാരുടെ കയ്യടി കിട്ടാൻ ഹിന്ദിയിൽ സത്യവാചകം ചൊല്ലിയത് അച്ചടക്ക ലംഘനമാണ്, ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണ്.

ഹിന്ദി ഒഴികൈ! ഇറ്റാലിയൻ വാഴ്കൈ!