ഹര്‍ത്താല്‍ ; ഒരാഴ്ച കൊണ്ട് കേരളത്തിന് 5,000 കോടി രൂപയുടെ നഷ്ടം

കൊച്ചി: 2019 തുടക്കമിട്ട ആഴ്ച തന്നെ കേരളം ഹര്‍ത്താലിന്റെ പിടിയില്‍ . ഒരാഴ്ച കൊണ്ടു തന്നെ ഏതാണ്ട് 5,000 കോടി രൂപയുടെ നഷ്ടം. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കും മൂലമാണ് ഇത്. ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ഹര്‍ത്താലുകളും പണിമുടക്കുകളും ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത് വ്യാപാര മേഖലയിലാണ്. കൂടാതെ, കേരളത്തിലെ ശക്തമായ വ്യവസായങ്ങളായ ഐ.ടി., ടൂറിസം മേഖലയ്ക്കും ഓരോ ഹര്‍ത്താലും കനത്ത നഷ്ടം വരുത്തിവയ്ക്കുന്നുണ്ട്.

ശമ്ബള ഇനത്തില്‍ മാത്രം സര്‍ക്കാരിനും സ്വകാര്യ മേഖലയ്ക്കും കൂടി 100-120 കോടി രൂപയുടെ നഷ്ടം ഒരു ദിവസമുണ്ടാകും. കൊച്ചി പ്രത്യേക സാമ്ബത്തിക മേഖല ഒരു ദിവസം സ്തംഭിച്ചാല്‍ കമ്ബനികള്‍ക്ക് നഷ്ടമാകുക ഏതാണ്ട് 120-130 കോടി രൂപയാണ്. കേരളം ഒരു ദിവസം സ്തംഭിക്കുമ്‌ബോള്‍ മൊത്തം നഷ്ടം 1,800-2,000 കോടി രൂപ.
അതേസമയം, സമരത്തോട് ‘നോ’ പറയാന്‍ തയ്യാറായി വ്യാപാര സംഘടനകള്‍ രംഗത്തെത്താന്‍ തുടങ്ങിയിട്ടുണ്ട്. ദേശീയ പണിമുടക്കിന്റെ ആദ്യ ദിവസമായ ചൊവ്വാഴ്ച കൊച്ചിയില്‍ ഉള്‍പ്പെടെ കേരളത്തിന്റെ പല ഭാഗങ്ങളിലും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു.