ഹരിയാനയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു

ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിചു. ഫരീദാബാദ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറാണ് സ്വന്തം വസതിയില്‍ വെച്ച്‌ തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ നിറയൊഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണ കാരണം വ്യക്തമല്ല. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തി അന്വേഷണം ആരംഭിച്ചു. ദുരൂഹത ഉണ്ടോ എന്ന സംശയം അവശേഷിപ്പിച്ചാണ് മരണം. വിശദമായ അന്വേഷണം നടത്തും.

58 കാരനായ വിക്രം കപൂര്‍ കുരുക്ഷേത്ര ജില്ലയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് ഐപിഎസ് ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നല്‍കിയത്.