ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചുകൊന്നു

ഫരീദാബാദ്; ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു. കോണ്‍ഗ്രസ് നേതാവ് വികാസ് ചൗദരിയാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ഫരീദാബാദില്‍ വച്ചാണ് വികാസിന് വെടിയേറ്റത്.

ജിമ്മില്‍ നിന്ന് ഇറങ്ങിയ വികാസിന് നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. പത്ത് തവണ വെടിയുതിര്‍ത്തുവെന്ന് പോലീസ് പറയുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.