ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ററി, ആര്‍ട്ട് ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുക. രാവിലെ 11 മണിക്കാണ് പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം സെക്രട്ടറി ആണ് ഫലംപ്രഖ്യാപിക്കുക. http://www.dhsekerala.gov.in, www.keralaresult.nic.in, www.prd.kerala.gov.in,എന്നീ വെബ്സൈറ്റുകളിലും ഐ എക്സാം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും ഫലം അറിയാം.