സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടും ജപ്തിക്കൊരുങ്ങി ബാങ്ക് ; മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം : ധനസഹായം നൽകാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടും ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ. സർക്കാർ അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സഹകരണ ജോയിന്റ് രജിസ്ട്രാർക്കു നിർദേശം നൽകി. ബാങ്കും റിപ്പോർട്ട് സമർപ്പിക്കണം.

കരമന സഹകരണ അർബൻ ബാങ്കിൽ നിന്നാണ് വസന്തയുടെ മരുമകൻ നാല് വർഷം മുൻപ് ലോൺ എടുത്തത്. ബാങ്കിന്റെ രേഖകളിൽ ഒപ്പിട്ടത് വസന്തയായിരുന്നു. .

മരുമകൻ രണ്ടര വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതിനു ശേഷം മാസങ്ങൾക്കുള്ളിൽ മകൾ രണ്ടര വയസുള്ള കുഞ്ഞിനെ കൊന്നു ആത്മഹത്യ ചെയ്തു. 18 വര്ഷം മുൻപ് ഭർത്താവു മരിച്ചു, പാറമടയിലെ ജോലിക്കിടെയാണ് മരിച്ചത്. ഹോട്ടലിൽ ജോലി ചെയ്താണ് വസന്ത മകളെ വളർത്തിയത്. ഇപ്പോൾ കടഭാരം മുഴുവനും വസന്തയുടെ ചുമലിലാണ്.

ആകെയുള്ള രണ്ടര സെന്റ്‌ സ്ഥലവും മൺവീടുമാണ് സഹകരണ ബാങ്ക് ജപ്തിചെയ്യാനൊരുങ്ങുന്നത്. വസന്ത കുറെ പണം അടച്ചിരുന്നു. 2,48,944 രൂപയാണ് ഇപ്പോഴുള്ള ബാധ്യത. . ധനസഹായം അനുവധിക്കാം എന്ന് സഹകരണ മന്ത്രി ഉറപ്പു നൽകിയിട്ടും ബാങ്ക് ജീവനക്കാർ സർഫേസി നിയം പറഞ്ഞു വീട്ടിൽ എത്തി ഭീഷണിപ്പെടുത്തു എന്നാണു പരാതി.