സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ എത്തി

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലബാറിന്റെ ഫുട്ബോള്‍ പശ്ചാത്തലത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്.

ആഫ്രിക്കന്‍ താരം സാമുവല്‍ അടിയോല റോബിന്‍സണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഫുട്‌ബോള്‍ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയ്ക്ക് മുഹസിന്‍ പെരാരിയും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഡാനി ഫ്രെം നൈജീരിയയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനുമാണ് ഷെയര്‍ ചെയ്തത്.