സൗബിനും ലിജോ മോളും ഒന്നിക്കുന്ന ‘സ്ട്രീറ്റ് ലൈറ്റ്‌സി’ലെ വീഡിയോ ഗാനം പുറത്തിറങ്ങി

 


മമ്മുട്ടിയുടെ പുതിയ ആക്ഷന്‍ ചിത്രം ‘സ്ട്രീറ്റ് ലൈറ്റ്‌സില്‍’ സൗബിനും ലിജോ മോളും ഒന്നിക്കുന്ന വീഡിയോ ഗാനം പുറത്തിറങ്ങി.

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. തമിഴിലും ചിത്രത്തിന്റെ പേര് സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന് തന്നെയാണ്. കേന്ദ്രകഥാപാത്രമായ മമ്മൂട്ടി ഒഴികെ ബാക്കി എല്ലാ കഥാപാത്രങ്ങളും രണ്ട് ചിത്രങ്ങളിലും വിത്യസ്തമാണ്.

ക്യാമറമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.  മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള പ്ലേഹൗസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ മാസം 26ന് ചിത്രം തീയ്യേറ്ററില്‍ എത്തും.