സൗന്ദര്യം നിലനിര്‍ത്തും ഗ്രീന്‍ ടീ

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പാനീയമാണ് ഗ്രീന്‍ ടീ. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നതു തടയാനുള്ള നല്ലൊന്നാന്തരം വഴികൂടിയാണിത്‌. പുതിയ ചര്‍മകോശങ്ങളുണ്ടാകാനും ഉള്ള കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാനും ഗ്രീന്‍ ടീ സഹായിക്കും. ചര്‍മത്തിലെ കറുത്ത പാടുകള്‍ മാറാനും നല്ലതാണ്. മുഖക്കുരു മാറാനും വരുന്നതു തടയാനും ഗ്രീന്‍ ടീയിലെ ആന്റ്ഓക്സിഡന്റുകള്‍ സഹായിക്കും. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിലേല്‍പ്പിക്കുന്ന കേടുപാടുകള്‍ തീര്‍ക്കാനും നല്ലതാണ്.

ചര്‍മത്തിനടിയിലെ അഴുക്കും കൊഴുപ്പുമെല്ലാം നീക്കുന്നതിനും ഗ്രീന്‍ ടീ നല്ലതു തന്നെ. ഇത് ചര്‍മത്തിളക്കം കൂട്ടാന്‍ സഹായിക്കും. സൂര്യപ്രകാശം ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉണ്ടാകാന്‍ നല്ലതാണ്. ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഇതിലെ ആന്റിഓക്സിഡന്റുകള്‍ സഹായിക്കും. മുടി കൊഴിയുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഗ്രീന്‍ ടീ. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തും. ഇത് തലയില്‍ തേയ്ക്കുന്നത് അകാലനര പോലുള്ള പ്രശ്നങ്ങളും ഒഴിവാക്കും. ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍ സ്‌കിന്‍ ക്യാന്‍സര്‍ തടയാനും സഹായിക്കും.