സൗദി, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആയുധ വില്‍പ്പന നിരോധിക്കുന്ന നാല് പ്രമേയങ്ങള്‍ യു.എസ് ജനപ്രതിനിധി സഭ പാസാക്കി

വാഷിങ്ടണ്‍ : സൗദി, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ആയുധ വില്‍പ്പന നിരോധിക്കുന്ന നാല് പ്രമേയങ്ങള്‍ യു.എസ് ജനപ്രതിനിധി സഭ പാസാക്കി.യെമന്‍ യുദ്ധത്തിലെ മനുഷ്യാവകാശ ധ്വംസനങ്ങളുമായി ബന്ധപ്പെട്ട്.യുഎസ് കോണ്‍ഗ്രസില്‍ നിന്നും സൗദിയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരുന്ന സാഹചര്യത്തിലാണ് സൗദിയ്ക്ക് ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കികൊണ്ട് ട്രംപ് എത്തിയത്.അതിനാൽ യു എസ് ജനപ്രതിനിധി സഭയുടെ തീരുമാനം ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായി .

ഇറാനുമായുള്ള സൈനിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി യു.എസ് ആയുധ നിയന്ത്രണ നിയമത്തിലെ ‘എമര്‍ജന്‍സി’ എന്ന വിഭാഗത്തിലൂടെയായിരുന്നു ഇത്തരത്തിലൊരു അനുമതി ഒരുക്കിയെടുത്തത്.ഇതിനെതിരെ അനവധി രാഷ്ട്രീയ നേതാക്കൾ എതിർപ്പ് അറിയിച്ചിരുന്നു.സൗദി, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത് എട്ട് ബില്യണ്‍ ഡോളറിലേറെ തുകയുടെ ആയുധങ്ങളായിരുന്നു പല ആയുധങ്ങളും ഒരുമാസത്തിനുള്ളിലോ വര്‍ഷത്തിനുള്ളിലോ നല്‍കാന്‍ കഴിയുന്നവയല്ലെന്നും ആക്ഷേപമുയർന്നിരുന്നു.